Tuesday, June 8, 2010

അമേരിക്കന് വിപണിയില്‍ ഇന്ത്യന് ശവത്തിന്റെ വില





യൂണിയന് കാര്ബൈഡിന്റെ ചെയര്മാനായിരുന്ന വാറന് ആന്ഡേഴ്സന് എന്ന അമേരിക്കന് സായ്പ് 26 വര്ഷം മുന്പ് ഭോപ്പാലിന്റെ ശ്വാസനാളത്തിലേക്ക് കടത്തി വിട്ട വിഷവാതക ദുരന്തത്തില് നിഷ്ഠൂരമായി മരിച്ചു വീണ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്ക് അമേരിക്കകാരന് വിലയിട്ടു.-ഓരോ ജീവനും ഒരുലക്ഷം രൂപ. അംഗഭംഗം വന്നവര്ക്കും കണ്ണുനഷ്ടപ്പെട്ടവര്ക്കും 25,000 രൂപ.
അമേരിക്കന് സായിപ്പിന്റെ അഹങ്കാരം അന്ന് കുരുതി കൊടുത്തത് 22,000 ജീവന്. ഇന്ന് 26 വര്ഷത്തെ നിലക്കാത്ത നിലവിളികള്‍ അവഗണിച്ചു കൊണ്ട് ഇന്ത്യന് നിയമ വ്യവസ്ഥ അവരെ കെട്ടുകാഴ്ചയാക്കി ലോകത്തോട് ഒരു കാര്യം വിളിച്ചു പറഞ്ഞു: അമേരിക്കകാരന്റെ ഔചിത്വം പോലും സ്വന്തം സഹോദരങ്ങളോട് പ്രകടിപ്പിക്കാന് തങ്ങള്‍ക്ക് മനസ്സില്ലെന്ന്.
മഹീന്ദ്രയെ പോലെയുള്ള കോടീശ്വരന്മാര് 25000 രൂപയുടെ ജാമ്യത്തില്‍ കോടതിമുറിയില്‍ നിന്ന് തലയുയര്ത്തി പിടിച്ച് സ്വാതന്ത്രിയത്തിലേക്ക് നടന്നു കയറിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമ വ്യവസ്ഥ പോലും പണക്കാരന്റെ കാല്‍കീഴിലാണെന്നന്ന് ഒരിക്കലൂടെ കൂകിയാര്ക്കുകയാരുന്നു.
നീതി നിഷേധിക്കപ്പെട്ട ഒരു ജനതക്ക് മേല്‍ കുതിരകയറുന്നവന്റെ ധാര്ഷ്യട്യമാണ ് ഇന്നത്തെ പത്രങ്ങളുടെ തലവാചകങ്ങളില്‍ നിറഞ്ഞു നിന്നത്. 40 ടണ് മീഥൈന്‍ ഐസോ സൈനേറ്റില്‍ ജീവിതം ഹോമിച്ചവരുടെ അനാഥര്ക്കും വിധവകള്‍ക്കും നേരെയാണ ് ഈ ധാര്ഷ്ട്യം. ഈ രാജ്യത്തെ ജനതക്ക് നേരെ ഏറ്റവും ഹീനമായ കുറ്റം ചെയ്തവര്ക്ക് നമ്മുടെ നീതി പീഠം വിധിച്ചത് രണ്ടു വര്ഷത്തെ ശിക്ഷ. അല്ലെങ്കില്‍ ഇരുപത്തായിയിരം രൂപ പിഴ.
ന്യൂയോര്ക്കിലെ അവധിക്കാല ബംഗ്ളാവില്‍ സുഖലോലുപനായി ജീവിക്കുന്ന വാറന് ആന്ഡേഴ്സനെ പറ്റി വിധിയില്‍ ഒരു പരാമര്ശം പോലുമില്ല. 1984- ഡിസംബറില്‍ ഇയാള്‍ ഭോപ്പാലിന്റെ ഹൃദയരക്തത്തില്‍ കലര്ത്തിയ വിഷാംശം നിറഞ്ഞ കുടിവെള്ളമാണ ് ഇന്നും ഈ ജനത കുടിക്കുന്നത്. ഭോപ്പാലിലെ മുഴുവന് കിണറുകളും മലീമസമാണ്. ഉറ്റവരെ നഷ്ടപ്പെട്ട 20,000-ത്തിലധികം പേരാണ ് നഷ്ടപരിഹാരമെന്ന പിച്ചകാശ് കിട്ടിയിട്ട് ഒരു ജീവിതം പടുത്തുയര്ത്താന് കാത്തിരിക്കുന്നത്.
ഇന്ന് അവര്ക്ക് ഒരിക്കലൂടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. യൂണിയന് കാര്ബൈഡ് എറിഞ്ഞു തരുന്ന നാണയ തുട്ടുകള്‍ വാങ്ങി മിണ്ടാതിരുന്നുകൊള്ളാന് നീതിപീഠവും ഇവരോട് ആഞ്ജാപിക്കുന്നു. ഇന്ത്യ നിരാലംബരായ തങ്ങളുടെ ജനസമൂഹത്തെ അവഗണിക്കാന് തയ്യാറായിരിക്കുന്നു. പാവപ്പെട്ടവന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയക്കാരനും ഭരിക്കുന്നത് പണക്കാരന ് വേണ്ടിയാണെന്ന് ആവര്ത്തിച്ചു തെളിയിക്കുന്നു.
ഭോപ്പാലിലെ സാധാരണക്കാരന ് ഇന്നും മനസ്സിലാകാത്ത ചില ചോദ്യങ്ങളുണ്ട്.
യൂണിയന് കാര്ബൈഡ് അമേരിക്കയിലെ വെസ്റ്റ് വെര്ജീനിയായിലുള്ള തങ്ങളുടെ പ്ലാന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്തു കൊണ്ടാണ ് ഇന്ത്യയില്‍ ഏര്പ്പെടുത്താതിരുന്നത്?
ദുരന്തം ഉണ്ടായ രാത്രിയില്‍ ഗ്യാസ് ഒലിപ്പ് തടയുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായയെങ്ങെ?
അതിന് മുന്പ് വിഷവാതകം ശ്വസിച്ച് ഒരു തൊഴിലാളി മരിക്കുകയും ഇരുപത്തിയഞ്ച് പേര് ആശുപത്രിയിലാകുകയും ചെയ്ത സംഭവം ഫാക്ടറി അധികൃതരും ഗവണ്‍മെന്‍റും ഗൌരവമായി എടുക്കാതിരുന്നതെന്ത്?
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമെയുള്ളൂ:ഇന്ത്യക്കാരന്റെ ജീവന ് അമേരിക്ക അത്രയേ വില കല്‍പ്പിച്ചിട്ടുള്ളൂ.
അല്ലെങ്കില്‍ ഇന്ത്യയില്‍ വന്ന് ക്രൂരമായൊരു കൊലപാതക പരന്പര നടത്തിയട്ട് അമേരിക്കയില്‍ സുഖവാസം നടത്തുന്ന ആന്ഡേഴ്സനെ വിട്ടു തരണമെന്ന് ഇന്ത്യന് ഗവണ്ടമെന്റ് ആവശ്യപ്പെടാത്തതെന്ത്?
ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യം നമ്മുടെ സാധാരണക്കാരനെ കശാപ്പ് ചെയ്യുന്നതില്‍ ഭരണകൂടത്തിന ് അതൃപ്തിയില്ലെന്ന് ഇന്ത്യന് ഗവണ്മെന്റ് തെളിയിച്ചു. അമേരിക്കയെ കുറ്റപ്പെടുത്തുന്നതിലും മഹത്തരമായത് നമ്മുടെ ശവങ്ങള്‍ വില്‍ക്കുന്നതാണെന്ന് അവര്കരുതുന്നു.
ഓരോ ശവത്തിനും ഓരോലക്ഷം രൂപ, കണ്ണു നഷ്ടപ്പെട്ടവന ് 25,000 രൂപ.

Tuesday, June 1, 2010

12-12-12 ലോകമവസാനിക്കുമോ?




ധൂമകേതു : നാസയുടെ മുന്നറിയിപ്പ്

2012- ല്‍ ഭൂമിയില്‍ വന്ന് ഇടിക്കാന് സാധ്യതയുള്ള അതി ശക്തവും ഭീമാകാരവുമായ ഒരു ധൂമകേതുവിനെ പറ്റി നാസ മുന്നറിയിപ്പ് നല്‍കുന്നു.
ബൈബിള്‍ കോഡ്‌

2012-ല്‍ ലോകാവസാനം എന്ന ആശയത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ്‌ മൈക്കിള്‍ ഡ്രോസ്‌നിന്‍ എന്ന അമേരിക്കക്കാരന്‍ പത്രപ്രവര്‍ത്തകന്റെ ''ബൈബിള്‍ കോഡ്‌'' എന്ന പുസ്‌തകം. 2012-ല്‍ ആകാശത്തു നിന്നും അത്യുഗ്രശേഷിയുള്ള ഉല്‍ക്കകള്‍ പതിച്ച്‌ ഭൂമി തകര്‍ന്നു തരിപ്പണമാകുമെന്നും അതുപോലെ ഭൂമി ചുരുങ്ങി ചുരുങ്ങി ഒരു ചുരുളായിപ്പോകുമെന്നുമാണ ് ബൈബിള്‍ കോഡിന്റെ കണ്ടെത്തല്‍.

ഏഴുകാരണങ്ങള്‍


2012-ല്‍ ലോകമവസാനിക്കും എന്ന വാദത്തന ് പ്രചാരമേറുകയാണ ് . 7 കാരണങ്ങളാണ ് അതിന്റെ പ്രചാരകര്‍ ചൂണ്ടികാട്ടുന്നത്.

1. മായന്‍ കലണ്ടര്‍:

2012-ല്‍ ലോകമവസാനിക്കും എന്നു ആദ്യമായി പ്രവചിച്ചതു മായന്മാരാണ്. മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസം. 12-നു (ഗ്രിഗോറിയന്‍ കലണ്ടര്‍) ആണു ലോകം അവസാനിക്കുന്നതു. കല്ലുകള്‍ കൊണ്ട് കൃത്യതയാര്‍ന്ന വാനശാശ്ത്ര ഉപകരണങ്ങള്‍ നിര്മ്മിക്കാന്‍ മായന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രവര്‍ഷം 329.53020 ദിവസങ്ങളാണെന്നു ആയിരക്കണക്കിനു വര്ഷങ്ങള്ക്ക് മുന്പ് അവര്‍ കണ്ടെത്തിയിരുന്നു. അതില്‍ നിന്നും 34 സെക്കന്റിന്റെ വ്യത്യാസം മാത്രമേ ആധുനികശാത്രത്തിന്റെ കണ്ടെത്തലില്‍ ഉള്ളൂ. ബി.സി. 3114 ഓഗസ്റ്റ് 11നു ആരംഭിക്കുന്ന മായന്‍കലണ്ടര്‍ ഡിസം 12, 2012 ആകുമ്പോള്‍ പൂജ്യത്തിലെത്തുകയും, അതു ലോകാവസാനമാകുമെന്നും വിലയിരുത്തപ്പെടുന്നു.
2. വിന്റെര്‍ സോള്‍സ്റ്റൈസ്(Winter Solstice):

വര്‍ഷത്തിലെ ഏറ്റവും കുറിയ ദിവസമോ, അല്ലെങ്കില്‍ ഏറ്റവും നീണ്ട രാത്രിയോ ആണു, വിന്റെര്‍ സോല്സ്റ്റൈസ്. ഗ്രിഗോരിയന്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസത്തിലെ 20-23 വരെയുള്ള ദിവസങ്ങളിലാണു ഈ പ്രതിഭാസം ഉണ്ടാകുന്നതു. 2012-ല്‍ ഇതിനോടൊപ്പം തന്നെ സൂര്യന്‍ ഗാലക്സിയുടെ കേന്ദ്രഭാഗവും കടന്നുപോകും. എല്ലാ ഗാലക്സികളുടേയും മധ്യഭാഗം തമോ ഗര്‍ത്തങ്ങളാണ്. അവയിലകപ്പെടുന്ന ആകാശഗോളങ്ങള്‍ പുറത്തുവരാറില്ല. അങ്ങിനെയെങ്കില്‍ ഭൂമി പൂര്‍ണ്ണമായും അന്ധകാരത്തിലാഴും.
3. സൂര്യവാതങ്ങള്‍:

നാസ പുറത്തുവിട്ട പഠനപ്രകാരം സൂര്യന്റെ റേഡിയേഷന് ഉഛസ്ഥായിയിലെത്തുകയും അത് ങൂമിയെ ചാന്പലാക്കുകയും ചെയ്യും. 2012 ആകുമ്പൊഴേക്കും സൂര്യവാതങ്ങള്‍ ഏറ്റം ഉഛ്ചസ്ഥയിലെത്തുമെന്നാണു കരുതപ്പെടുന്നത്.

4. ലാര്ജ് ഹാഡ്രൊന്‍ കൊളീഡെയര്‍ (Large Hadron Collider – LHC):
ഒരുവലിയ പൊട്ടിത്തെറിയില്‍ നിന്നാണു പ്രപഞ്ചം ഉണ്ടായതെന്നാണു ശാസ്ത്രനിഗമനം. പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള ആശയങ്ങളുടെയും, സംശയങ്ങളുടെയും കുരുക്കഴിക്കാനുള്ള മനുഷ്യന്റെ ശ്രമം ആണു എല്‍.എച്ച്. സി. അണുവിഘടനതത്വത്തില്‍ അടിയൂന്നി, ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്ഡ് അതിര്‍ത്തിയില്‍, ജൂറാ, ആല്പ്സ് മലനിരകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഏകദേശം 27 കി.മീ ദൂരത്തില്‍ ഭൂമിക്കടിയില്‍ നിര്മ്മിച്ചിട്ടുള്ള ഒരു വലിയ ടണലില്‍ ആണു, ഈ പരീക്ഷണം നടത്തുന്നത്. 2012-ല്‍ പൂര്‍ണ്ണസജ്ജമായി പരീക്ഷണം നടക്കും. ഇതു ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെ സൃഷ്ടിക്കുകയും അതിലൂടെ ശാസ്ത്രം തേടുന്ന ഉത്തരങ്ങള്‍ ലഭിക്കും എന്നണു കരുതുന്നത്. ലോകത്തെ ചെറു ധൂളീകണങ്ങളാക്കി തീര്ക്കും വിധത്തില്‍ തന്നെയുള്ള പ്രതിപ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കപെടുന്നു.

5. സൂപ്പര്‍ വൊള്‍ക്കാനൊ (Super Volcano):

അമ്മേരിക്കയിലെ, പ്രസിദ്ധമായ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിനടിയിലായി ഒരു ഭീമന്‍ അഗ്നിപര്‍വതമുണ്ട്. ലോകത്തിലെ തന്നെ എട്ടവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഇത് 650,000 വര്‍ഷത്തിലൊരിക്കല്‍ പൊട്ടിത്തെറിക്കും. അടുത്ത സ്ഫൊടനത്തിനുള്ള സമയം അതിക്രമിച്ചെന്നാണു ഭൌമ ശസ്ത്രഞ്ഞന്മാര്‍ പറയുന്നത്. പൊട്ടിത്തെറിയുടെ ഫലമായുണ്ടാകുന്ന പുകയും ചാരവും സൂര്യതാപം ഭൂമിയിലെത്തുന്നത് തടയാന്‍ പര്യാപ്തമായിരിക്കും. അങ്ങിനെ ഭൂമിതണുതുറയുകയും ജീവജാലങ്ങള്‍ നശിക്കുകയും ചെയ്യും.

6. കാന്തികമണ്ഡലങ്ങളുടെ വിഭ്രംശം:

സൂര്യനില്‍ നിന്നുള്ള റേഡിയേഷനെ ചെറുക്കുന്നതില്‍ വലിയപങ്കു വഹിക്കുന്ന ഒന്നാണു ഭൂമിയുടെ കാന്തികവലയം. ഭൂകാന്തത്തിന്റെ ഉത്തര-ദക്ഷിണധ്രുവങ്ങള്‍ ഒരൊ 750,000 വര്ഷങ്ങളിലും വിപരീതദിശയിലേക്ക് മാറും. ഓരോ വര്‍ഷവും 20-30 കി.മീ. എന്ന നിലയിലാണു, ഈ വിഭൃംശം സംഭവിക്കുന്നത്. മാത്രമല്ല, സമീപവര്‍ഷങ്ങളില്‍ ഇതു ദ്രുതഗതിയിലാണു സംഭവിക്കുന്നതു എന്നു ശാസ്ത്രം വിലയിരുത്തുന്നു. ഈ സ്ഥനഭൃംശം കാന്തികമണ്ഡലത്തെ തകര്‍ക്കുകയും, ഭാഗീകമായൊ പൂര്‍ണ്ണമായൊ ഇല്ലതാക്കുകയും ചെയ്യും. ഇതു മൂലം യു.വി. (Ultra violet) കിരണങ്ങള്‍ ഭൂമിയെ നാമാവശേഷമാക്കുകയും ചെയ്യും.
7. മതവിശ്വാസങ്ങള്‍:

ലോകാവസാനം 2012-ല്‍ ആയിരിക്കും എന്നു ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ പറയുന്നതായി അറിവില്ല. എങ്കിലും കല്‍ക്കി, അന്തിമനാള്‍(Carpe Diem), ക്രിസ്തുവിന്റെ രണ്ടാം വരവ് തുടങ്ങിയ വിശ്വാസങ്ങളൊക്കെ ലോകാവസാനവുമായി ബന്ധപ്പെട്ടതാണ്. മാറ്റങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്ന ചൈനീസ് ഗ്രന്‍ഥം ദ് ഐ-ചിങ് -ല്‍ ദൈവവും ചെകുത്താനുമായുള്ള യുദ്ധവും സംഭവിക്കുന്നത് 2012-ല്‍ ആണു എന്ന വിശ്വാസവും ഉണ്ട്.

Monday, May 17, 2010

പൊളിറ്റിക്സ് ഇല്ലാത്ത പൊളിറ്റിക്കല്‍ സെക്രട്ടറി



"വൈ ആര്‍ യു റൊട്ടേറ്റിംഗ് ഹിയര്‍ ? ഗോ ആന്റ് ക്ലൈംബ്ബ് ദ ക്ലാസ്" (എന്തരടേ ഇവിടെ കറങ്ങി നടക്കുന്നേ, പോയി ക്ലാസി ല്‍ കയറടേ) എന്ന് അദ്ധ്യാപകന് വിദ്യാര്‍ത്ഥിയോട് പറഞ്ഞതു പോലെയാണ ് വി.എസ്സ് അച്യുതാനന്ദന് ഇംഗ്ലിഷ് പറയുന്നതെന്നും അതുകൊണ്ടാണ ് അദ്ദേഹത്തിന ് ഡല്ഹിയില്‍ ക്ലച്ച് പിടിക്കാന് കഴിയാതിരുന്നതെന്നും മുന്‍ പൊളിറ്റക്കല്‍ സെക്രട്ടറി ഷാജഹാന് ഭംഗിയന്തരേണ തന്റെ പ്രശസ്ത അഭിമുഖത്തില്‍ പറഞ്ഞു വച്ചു.
പക്ഷെ ഷാജഹാന ് തെറ്റി പോയി. ആശയപ്രപകടനത്തിന ് അച്യുതാനന്ദന ് ഭാഷ ആവശ്യമില്ല. അറിയാവുന്ന ഇംഗ്ലീഷും മുഖഭാവങ്ങളും ആഗ്യവും ഉപയോഗിച്ച് അദ്ദേഹം തന്റെ ഇംഗിതം പ്രകടമാക്കും. മറ്റുള്ളവര് അത് മനസ്സിലായില്ലെന്ന് നടിക്കുമെങ്കിലും. ബാല്യകൌമാരങ്ങളും യുവത്വവും പാര്‍ട്ടിക്ക് സംഭാവന ചെയ്ത അദ്ദേഹത്തിന ് പഠിക്കേണ്ട സമയത്ത് വേണ്ടതു പോലെ അത് നിര് വഹിക്കാന് കഴിഞ്ഞില്ല.
അച്യുതാനന്ദന ് ഇംഗ്ലീഷ് എന്ന പോലെയാണ ് പ്രകാശ് കാരാട്ടിന ് മലയാളം. അച്യുതാനന്ദന്‍ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടും ഉറങ്ങിയും അവരിലൊരാളായി കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്പോള് കാരാട്ട് സഖാവ് വിദേശ സര് വ്വകലാശാകളിലെ ശീതീകരിച്ച മുറിയിലിരുന്ന് മാര്‍ക്സിനേയും ഏംഗല്‍സിനേയും വായിക്കുകയായിരുന്നു.
അംമേരിക്കന് എയര്പോര്ട്ടില്‍ അറൈവല് എന്നെഴുതിയിരിക്കുന്നത് അരിവാള്‍ എന്ന് വായിച്ച് കമ്മ്യൂണിസം ഇവിടെ പണ്ടേ ഉണ്ടായിരുന്നു എന്ന് ഊറ്റം കൊണ്ട നേതാവിന്റെ ഗണത്തില്‍ പെടുത്താവുന്ന കകഷിയാണ ് കാരാട്ട്. കേരളത്തില്‍ വന്നാല്‍ മുണ്ടുടുക്കും. രജ്ഞിനി ഹരിദാസിനെ പോലും നാണിപ്പിക്കുന്ന ഭംഗിയോടെ മലയാളം പറയും. രണ്ട് വാക്കേ ഉള്ളങ്കിലെന്താ, കുട്ടി സഖാക്കള്‍ അത് കേട്ട് ഹര്‍ഷപുളകിതരാകും.

അച്യുതാനന്ദന്റെ ഭാഷക്ക് വിയര്പ്പിന്റെ ഗന്ധമുണ്ട്. പണിയെടുക്കുന്നവന്റെ ചൂരും ചൂടുമുണ്ട്. അതുകൊണ്ടാണ ് കോമാളിയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്പോഴും കണ്ണൂരിലെ കപടകമ്മ്യൂണിസ്റ്റ് കാര് ആ ഭാഷയെ പേടിക്കുന്നത്. അതിന ് തടയിടാന്‍ വേണ്ടിയാണ ് അദ്ദേഹത്തിനിഷ്ടമില്ലാത്ത വ്യക്തിയെ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന വര്‍ഗ്ഗം അന്യം നിന്നു കഴിഞ്ഞു.നമ്മുടെ പ്രധാനമന്ത്രിക്ക് പോലും അങ്ങിനെയൊരു സാധനമില്ല. പക്ഷെ കേരളത്തില്‍ അത് അത്യന്താപേക്ഷിതമാണ ് . കാരണം ഇവിടെ വിപ്ലവപാര്‍ട്ടിയുടെ ഭരണമാണ ്. ശത്രു പാളയത്തില്‍ നിയമിക്കപ്പെടുന്ന ചാരനാണത്. മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത് മുന്കൂട്ടി അറിഞ്ഞ് വേണ്ടപ്പെട്ടവരെ അറിയുക്കുകയാണ ് പ്രധാനജോലി.
മന്ത്രിസഭ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്നും പ്രധാന ചര്‍ച്ചാ വിഷയം അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള അടിപിടിയാണ ് . നിഷ്ക്രീയമായ ഒരു മന്ത്രിസഭയുടെ എല്ലാ പരാജയങ്ങളും ഇതിലൂടെ മൂടി വയക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എങ്കിലും ജനങ്ങളുടെ സഹികെട്ടു.
പണ്ട് ബുഷും ഗോര്ബച്ചേവും വിമാനയാത്ര നടത്തുകയായിരുന്നു. ഗോര്ബച്ചേവ് ഒരു റൂബിള്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: "ഞാന്‍ ഒരു പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയിരിക്കുന്നു."
ബുഷ് രണ്ട് ഡോളര്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: " ഞാനിതാ രണ്ട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയിരിക്കുന്നു."
ഇതുകേട്ടിരുന്ന മറ്റൊരു യാത്രക്കാരന്‍: " ഇവരെ രണ്ടിനേയും നമുക്ക് താഴേക്കിടാം. അങ്ങിനെ ലോകത്തിന്റെ മുഴുവന് കണ്ണീ രൊപ്പാം."
കേരളത്തില്‍ സംഭവിക്കാന് പോകുന്നതും അതു തന്നെയാണ ് .

Wednesday, May 5, 2010

മാണിസാറിന്റെ മാമ്മോദ്ദീസ




കോണ്ഗ്രസ്സുകാര് പോലും ആദര്ശം പറയുന്ന സമത്വ സുന്ദരമായൊരു കാലഘട്ടത്തിലാണ ് നാം ജീവിക്കുന്നത്. ആദര്ശത്തിന്റെ ആള്രൂപമാകാനുള്ള അസ്കിത ആന്റണിക്ക് മാത്രേ ഇതേവരെ ഉണ്ടായിരുന്നുള്ളൂ. ആ അസുഖം ഒരു പകര്‍ച്ച വ്യാധി പോലെ യൂത്തന്മാരിലേക്ക് വരെ എത്തിയിരിക്കുന്നു.
അഴിമതി കേസുകള്‍ ഉളളതുകൊണ്ട് ജോസഫിനെ മുന്നണിയിലെടുക്കുക്കാന് പാടില്ലെന്നാണ ് യു.ഡി.എഫിലെ വിശുദ്ധന്മാര് പറയുന്നത്. യു.ഡി.എഫില് ഉള്ള എല്ലാ നേതാക്കന്മാരും അഴിമതി വിമുക്തരായതുകൊണ്ട്, ഈ വാദം വളരെ പ്രസക്തമാണ ്.
രണ്ടു പേരും പെണ്ണുകേസില്‍ പ്രതികളായതുകൊണ്ട് കുഞ്ഞാലിക്കുട്ടി സാഹിബിന ് മാത്രമാണ ് ജോസഫിനോട് മനസ്സലിവുണ്ടായത്. പെണ്ണുകേസില് നിന്ന് തലയൂരണമെങ്കില് അനുഭവിക്കേണ്ടി വരുന്ന പങ്കപ്പാടുകള്‍ സാഹിബിന ് നന്നായി അറിയാം. അതുകൊണ്ടാണ ് സാഹിബ് മദ്ധ്യസ്ഥന്റെ വേഷം കെട്ടാന് തീരുമാനിച്ചത്. അല്ലാതെ യൂത്തന്മാര് ആരോപിക്കുന്നതുപോലെ, രണ്ടുപേര്ക്കും ഒരുമുന്നണിയായി പൂര് വ്വാധികം ശക്തിയോടെ പീഠനം നടത്താന് വേണ്ടിയല്ല.
കോണ്ഗ്രസ്സിലെ പ്രമുഖ പീഠക നേതാവ് ഉണ്ണിത്താന് ഇക്കാര്യത്തില് മൌനം പാലിക്കുന്നത് ശ്രദ്ധേയമാണ ്. ജോസഫ് കൂടി വന്നാല് അദ്ദേഹത്തിന ് ശിഷ്യപ്പെട്ട് പീഠനത്തിന്റെ ആധുനിക സങ്കേതങ്ങള് ഹൃദ്ധിസ്ഥമാക്കാന് കാത്തിരിക്കുകയാണ ് ഉണ്ണിത്താനെന്ന് ഈ രംഗത്തെ കുലഗുരുവായ കുര്യന് പറയുന്നു.
ഇതെല്ലാം കണ്ട് ഒരാള് മാത്രം നിശബ്ദനായി ചിരിക്കുന്നു. സാക്ഷാല്‍ കെ.മുരളീധരന്. ഈ മുരളീധരന് കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്താണ ് അത്യാവശ്യത്തിന ് വെള്ളം കിട്ടാതെ ഇന്ദിരാഭവനിലെ ജീവനക്കാരോട് ചൂടായതെന്ന് ഉണ്ണിത്താന് ആരോപിച്ചിരുന്ന കാര്യം മറക്കരുത്. മുരളീധരനെതിരെ ആരോപണം ഉന്നയിച്ച അതേ ഉണ്ണിത്താന് തന്നെ അതേ ആരോപണങ്ങളില്‍ കുടങ്ങി. ഉണ്ണിത്താനെ, കൊടുത്താല്‍ മഞ്ചേരിയിലും കിട്ടും.
തനിക്ക് മൂന്നുരൂപ മെംബര്ഷിപ്പ് ചോദിച്ചിട്ട് തരാതിരുന്ന കോണ്ഗ്രസ്സുകാര് ഇപ്പോള് ജോസഫിനെ ചുമക്കാന് പാടുപെടുന്നത് കാണുന്പോള് മുരളീധരന്റെ സന്തോഷം ഇരട്ടിക്കുകയാണ ്.
മാണി-ജോസഫ് നാടകത്തിന്റെ സ്വാഭാവിക പരിണിതി സുവ്യക്തമാണ ്. അത് ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില് ജോസഫിനെ ആഘോഷപൂര് വ്വം യു.ഡി.എഫിലെടുക്കും. ഭരണം കിട്ടിയാല് മന്ത്രിയുമാക്കും.കൈവശമുള്ള സീറ്റ് വിട്ടുകൊടുക്കുന്നതൊഴികെ മറ്റൊന്നും കോണ്ഗ്രസ്സിനെ ബാധിക്കാറില്ല.
മനോരമയാണ ് കോണ്ഗ്രസ്സിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്. ഇന്നലെ വരെ മനോരമ ജോസഫിനെ മുന്നണിയിലെടുക്കുന്നതിന ്എതിരായിരുന്നു.ഇന്ന് നിലപാട് മാറ്റി. ജോസഫിനെതിരെ വിജിലന്സ് അന്വേഷണം വരുമെന്ന് ഉറപ്പായതുകൊണ്ടാണത്. സി.പി.എമ്മിന്റെ ശത്രു മനോരമയുടെ മിത്രം എന്നതാണ ് തത്വം.
"കോണ്ഗ്രസ്സ് അയയുന്നു" എന്ന് ഇന്ന് മനോരമയുടെ ഒന്നാം പേജ് സ്റ്റോറി. വിജിലന്‍സ്സ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല പറഞ്ഞത് വളരെ പ്രധാന്യത്തോടെ അച്ചടിച്ചു. ജോസഫ് കളങ്കിതനാണെന്ന ചെന്നിതലയുടെ പരാമര്ശം മനോരമയിലില്ല. ദേശാഭിമാനിയിലാകട്ടെ അതു മാത്രമേ ഉള്ളൂ. രാഷ്ട്രീയ പ്രേരിതം മുക്കി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന ഉമ്മന് ചാണ്ടിയുടെ വാക്കുകള് ഭൂതകണ്ണാടി വച്ചുനോക്കിയാല് മാത്രമേ മനോരമയില് കാണാന് കഴിയൂ.
മാത്തുക്കുട്ടിച്ചായനും പത്തുപുത്തനുമുണ്ടെങ്കില് ആര്ക്കും യു.ഡി.എഫിലെത്താമെന്നു സാരം. സന്ദര്ഭവശാല്‍ പറയട്ടെ, മാത്തുകുട്ടിച്ചായന് പണ്ട് ബോംബെയിലൂടെ ബലൂണ് വിറ്റ് നടന്നിരുന്നുവെന്ന് പി.എം മനോജ് ദേശാഭിമാനിയിലെഴുതിയത് സത്യമാണോ?അതോ കാശൊള്ളവനെ കാണുന്പോള്‍ ചൊറിയുന്ന ആ പഴയ കമ്മ്യൂണിസ്റ്റ് അസൂയയോ?
അതെന്തായാലും മാണിസാറിന്റെ കൂടാരത്തിലെത്തിയാല്‍ ജോസഫിന്റെ പത്തിതാഴും. പി.സി.ജോര്ജ്ജിനെ പോലെയുള്ള എത്ര കരിമൂര്ഖന്മാരെയാണ ് മാണിസാറ് മാമ്മോദ്ദീസാ മുക്കി കുഞ്ഞാടുകളാക്കിയിരിക്കുന്നത്. മലയോരകര്ഷകരെ ഉദ്ദരിക്കാന് വേണ്ടി മാത്രം ജന്മമെടുത്ത പുണ്യവാളനാണ ് മാണി സാറ്. വീണ്ടും പിരിയുന്നത് വരെ മാണിക്കും ജോസഫിനും അത്മശാന്തി നേരുന്നു.

Monday, April 12, 2010

നാരായണമൂര്ത്തിയുടെ പ്രണയ കഥ; ചില വിവാഹ ചിന്തകളും




ഇന്ത്യന് ബില് ഗേറ്റ്സ് എന്നു വിളിക്കാവുന്ന നാരായണ മൂര്‍ത്തിയുടെ രസകരമായ പ്രണയ കഥ.അദ്ദേഹത്തിന്റെ ഭാര്യ സുധാ മൂര്‍ത്തിയുടെ ആത്മകഥയില് നിന്ന് വിവര്ത്തനം ചെയ്തത്.

പൂനെയില്‍ വച്ചാണ ് നാരായണ മൂര്‍ത്തിയെ ഞാന് ആദ്യമായി കാണുന്നത്. വിപ്രോയുടെ ഇപ്പോഴത്തെ തലവനായ പ്രസന്നയാണ ് ഞങ്ങളെ പരിചയപ്പെടുത്തിയത്. പ്രസന്നയും അന്ന് എന്നോടൊപ്പം ടെല്‍കോയില്‍ ട്രയിനിയായിരുന്നു. പ്രസന്ന എനിക്ക് തന്നിരുന്ന പുസ്തകങ്ങളിലെല്ലാം മൂര്‍ത്തിയുടെ പേരുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ പറ്റി ഒരു മുന് ധാരണയുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷക്കു വിരുദ്ധമായി കണ്ണട ധരിച്ച, നാണം കുണുങ്ങിയായ, ഒരു അന്തര് മുഖനായിരുന്നു മൂര്‍ത്തി. അദ്ദേഹം ഞങ്ങളെ ഡിന്നറിന ് ക്ഷണിച്ചപ്പോള് ഞാന് അത്ഭുതപ്പെട്ടു പോയി. ഈ യുവാവ് വളരെ പെട്ടെന്ന് നീങ്ങുന്നതായി എനിക്ക് തോന്നി. ഞാന് അദ്ദേഹത്തിന്റെ ക്ഷണം നിരസ്സിച്ചു. കാരണം ആ സംഘത്തിലെ ഏക പെണ്കുട്ടി ഞാന് മാത്രമായിരുന്നു. പക്ഷെ മൂര്ത്തി നിര്ബന്ധിച്ചപ്പോള്‍ പിറ്റേന്ന് 7.30ന ് ഗ്രീന് ഫീല്‍ഡ് ഹോട്ടലില് ഡിന്നറിന ് കണ്ടുമുട്ടാമെന്ന് എല്ലാവരും സമ്മതിച്ചു.

ഹോട്ടലിന ് സമീപമുള്ള തയ്യല്‍കടയില്‍ പോകേണ്ടിയിരുന്നതുകൊണ്ട് ഞാന് ഏഴുമണിക്ക് തന്നെ അവിടെയെത്തി. ഞാന് എന്താണ ് കണ്ടെത്?ഏഴുമണിക്ക് മൂര്ത്തി ഹോട്ടലിന ് മുന്പില് കാത്തു നില്‍ക്കുന്നു........

താമസിയാതെ തന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഞങ്ങളുടെ സംഭാഷണമത്രയും വിദേശ രാജ്യങ്ങളിലെ മൂര്ത്തിയുടെ അനുഭവങ്ങളെ പറ്റിയും അദ്ദേഹം വായിച്ച പുസ്തകങ്ങളെ പറ്റിയുമായിരുന്നു. എന്നോട് താത്പര്യമുള്ളതിനാല്‍ മൂര്ത്തി എന്നില് മതിപ്പുളവാക്കാന് ശ്രമിക്കുകയാണെന്നാണ ് സുഹൃത്തുക്കള് പറഞ്ഞത്. അവരുടെ അഭിപ്രയത്തെ ഞാന് എതിര്ത്തുകൊണ്ടിരുന്നു, ചില കാര്യങ്ങള്‍ വ്യക്തിപരമായി സംസാരിക്കാനുണ്ടെന്ന് മൂര്ത്തി പറയുന്നതു വരെ. അദ്ദേഹത്തിന ് സംസാരിക്കാനുള്ളത് എന്താണെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് 5'4" പൊക്കമുണ്ട്.ഇടത്തരം കുടുംബത്തിലാണ ് ഞാന് ജനിച്ചത്. ജീവിതത്തിലൊരിക്കലും ഒരു സന്പന്നനാകാന് എനിക്ക് കഴിയില്ല. നിനക്ക് സന്പത്ത് നല്‍കാനും കഴിയില്ല. നീ സുന്ദരിയും ബുന്ധിമതിയും പ്രസാദമുള്ളവളുമാണ ്. ആഗ്രഹിക്കുന്ന ആരേയും നിനക്ക് ലഭിക്കും. എങ്കിലും നീ എന്നെ വിവഹം കഴിക്കുമോ?

ഉത്തരം നല്‍കാന് കുറച്ചു സമയം വേണമെന്ന് ഞാന് പറഞ്ഞു.

രാഷ്ട്രീയക്കാരനാകാനാഗ്രഹിക്കുന്ന (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്),സ്ഥിര ജോലിയില്ലാത്ത, അനാഥാലയങ്ങള് സ്ഥാപിക്കാന് ഉദ്ദേശിക്കുന്ന....... ഒരാളെ വിവാഹം കഴിക്കാന് എന്റെ പിതാവ് സമ്മതിക്കുമായിരുന്നില്ല.
ഞങ്ങള്‍ ഹ്ലൂഗ്ലിയിലേക്ക് മാറിയപ്പോഴാണ ് മൂര്ത്തിയുടെ വിവാഹാലോചനയെ പറ്റി ഞാന് മാതാപിതാക്കളോട് പറഞ്ഞത്. മൂര്ത്തി കര്ണ്ണാടകയില് നിന്നുള്ള നല്ലകുടുംബത്തില്‍ പിറന്ന ബുദ്ധിമാനയതുകൊണ്ട് അമ്മ സമ്മതിച്ചു.പക്ഷെ അദ്ദേഹത്തിന്റെ ജോലിയെന്താണ ് ? എത്രയാണ ് ശബളം? വിദ്യാഭ്യാസ യോഗ്യതയെന്ത്? തുടങ്ങിയ കാര്യങ്ങളെ പറ്റിയെല്ലാം പിതാവ് അന്വേഷിച്ചു. ആ സമയത്ത് മൂര്ത്തി റിസര്ച്ച് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു,എന്നെക്കാള് കുറഞ്ഞ ശബളത്തിന ് .
പുറത്തു പോകുന്പോഴെല്ലാം സ്വന്തം ബില്ലു കൊടുക്കാനുള്ള പണം മാത്രമേ മൂര്ത്തിയുടെ കയ്യില് ഉണ്ടായിരുന്നുള്ളൂ.
പൂനെയില് വച്ച് ഒരുദിവസം രാവിലെ കൃത്യം 10 മണിക്ക് മൂര്ത്തിയെ കാണാമെന്ന് എന്റെ മാതാപിതാക്കള് സമ്മതിച്ചു. പക്ഷെ മൂര്ത്തി വന്നില്ല.
12 മണിയായപ്പോള് ഒരു തിളങ്ങുന്ന ചുവന്ന ഷര്ട്ടിട്ട് മൂര്ത്തി എത്തി. അദ്ദേഹം ബോംബെയില് എതോ അത്യാവശ്യത്തിന ് പോയതായിരുന്നു.മടങ്ങുന്ന വഴി ട്രാഫിക്ക് ജാമില് പെട്ടു.അവിടെ നിന്ന് ഭാവി അമ്മായി അച്ഛനെ കാണാന് ഒരു ടാക്സി പിടിച്ച് ഓടി കിതച്ച് എത്തിയിരിക്കുകയാണ ്. അച്ഛന ് ഇഷ്ടമായില്ല.

ജീവിതത്തില് എന്താകാനാണ ് ആഗ്രഹമെന്ന് അച്ഛന് ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവപ്രവര്ത്തകനാകാനും അനാഥാലയും തുടങ്ങാനുമാണാഗ്രഹമെന്ന് മൂര്ത്തി മറുപടി പറഞ്ഞു.
അച്ഛന് വിധി പറഞ്ഞു: ഇല്ല. കമ്മ്യൂണിസ്റ്റാകാന് ആഗ്രഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാന് എന്റെ മകളെ ഞാന് അനുവദിക്കില്ല. പ്രത്യേകിച്ച്, സ്വന്തം കുടുംബത്തെ സംരക്ഷിക്കുനുള്ള പണം പോലുമില്ലാതെ അനാഥാലയും തുടങ്ങാന് ആഗ്രഹിക്കുന്ന ഒരാളെ.
വിരോധാഭാസമെന്ന് പറയട്ടെ, 25 വര്ഷം മുന്പ് മൂര്ത്തി ആഗ്രഹിച്ചതു പോലെ, ഞാനിന്ന് ഒട്ടേറെ അനാഥാലയങ്ങള്‍ നടത്തുന്നുണ്ട്.

മുര്ത്തിയോട് എനിക്ക് പ്രേമം തുടങ്ങിയിരിക്കുന്നുവെന്ന് ഈ സമയത്താണ ് ഞാന് തിരിച്ചറിയുന്നത്. മൂര്ത്തിയെ വിവാഹം കഴിക്കാന് ഞാന് ആഗ്രഹിച്ചു, കാരണം അദ്ദേഹം സത്യസന്ധനായിരുന്നു. സ്വന്തം ജീവിതത്തിലെ പോരായാമകള് ചൂണ്ടികാട്ടിയാണ ് അദ്ദേഹം വിവാഹാഭ്യര്ത്ഥന നടത്തിയത്. അച്ഛന്റെ അംഗീകാരമില്ലാതെ മൂര്ത്തിയെ വിവാഹം കഴിക്കില്ലെന്ന് മാതാപിതാക്കള്ക്ക് ഞാന് വാക്കു കൊടുത്തു; ഒപ്പം മറ്റാരേയും വിവാഹം കഴിക്കില്ലെന്നും. മൂര്ത്തി ഒരു സ്ഥിരം ജോലിക്ക് ചേരുകയാണെങ്കില് വിവാഹത്തിന ് സമ്മതിക്കാമെന്ന ് അച്ഛന് പറഞ്ഞു. മൂര്ത്തി സമ്മതിച്ചില്ല. മറ്റൊരാളുടെ ആഗ്രഹപ്രകാരം ജീവിതത്തില് എന്തെങ്കിലും ചെയ്യാന് കഴിയില്ലെന്ന് മൂര്ത്തി പറഞ്ഞു. അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികള്ക്കിടയില് ഞാന് കുഴങ്ങി.

ഈ അരക്ഷിതാവസ്ഥ മൂന്നു വര്ഷം നീണ്ടു നിന്നു. ഈ സമയത്ത് പൂനെയിലെ ഓരോ റസ്റ്റോറണ്ടുകളിലും സിനിമാശാലകളിലും ഞങ്ങള് കയറിയിറങ്ങി. അപ്പോഴൊന്നും മൂര്ത്തിയുടെ കയ്യില് പണമുണ്ടായിരുന്നില്ല. അദ്ദേഹത്തിന ് കാര്യമായ വരുമാനവും ഇല്ലായിരുന്നു. പക്ഷെ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ കന്പനികളിലൊന്നായ ഇന്ഫോസിസിന്റെസ്ഥാപകനാണ ് മൂര്ത്തി.

മൂര്ത്തി എപ്പോഴും എന്നോട് കടം വാങ്ങുമായിരുന്നു.ഞങ്ങള് ഒന്നിച്ച് ഡിന്നറിന ് പോകുന്പോള്‍ മൂര്ത്തി പറയും: എന്റെ കയ്യില് പണമില്ല. എന്റെ ഷെയറുകൂടി നീ കൊടുക്കണം.ഞാന് പിന്നീട് തിരിച്ചു തരാം.മൂന്നു വര്ഷം മൂര്ത്തിയുടെ കടമെഴുതിയ നോട്ട് ബുക്ക് ഞാന് സൂക്ഷിച്ചു. അദ്ദേഹം ഒരിക്കലും കടം വാങ്ങിയ പണം തിരികെ തന്നില്ല. പിന്നീട്, വിവാഹത്തിന ് ശേഷം ഞാനതു കീറികളഞ്ഞു. 4000-രൂപയോളം മൂര്ത്തിയുടെ പക്കല് നിന്നും കിട്ടാനുണ്ട്. ഈ സമയത്താണ ് മൂര്ത്തി ജോലി ഉപേക്ഷിച്ച്, സ്വന്തമായി ചെറിയൊരു സോഫ്റ്റ് വെയര് ബിസ്സിനസ്സ് തുടങ്ങിയത്. അതോടെ അദ്ദേഹത്തിന്റെ ശബളം കൂടി ഞാന് നല്കേണ്ടി വന്നു.

1977-ല്‍ ബോംബെയിലുള്ള പഠാനി കംപ്യൂട്ടേഴ്സില് ജനറല് മാനേജരായി ജോലിക്ക് ചേരാന് മൂര്ത്തി തീരുമാനിച്ചു. പക്ഷെ ജോലിക്ക് ചേരുന്നതിന ് മുന്പ് വിവാഹം നടത്താന് അദ്ദേഹം ആഗ്രഹിച്ചു. മൂര്ത്തിക്ക് മാന്യമായ ഒരു ജോലി ലഭിച്ചതുകൊണ്ട് അച്ഛന് വിവാഹത്തിന ് സമ്മതിച്ചു.

1978 ഫെബ്രുവരി 10-ന ് ബാംഗ്ലൂരിലുള്ള മൂര്ത്തിയുടെ വീട്ടില് വച്ച് ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ രണ്ടു കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തില് പങ്കെടുത്തുള്ളൂ. ജീവിത്തില് ആദ്യമായി അന്നാണ ് എനിക്ക് ഒരു സില്‍ക്ക് സാരി ലഭിച്ചത്. വിവാഹത്തിന ് മൊത്തം 800 രൂപ ചിലവായി. 400 രൂപ വീതം ഞങ്ങള് പങ്കിട്ടു..............

1981-ല്‍ ഇന്ഫോസിസ് ആരംഭിക്കാന് മൂര്ത്തി തീരുമാനിച്ചു. അദ്ദേഹത്തിന ് ഒരു സ്വപനമുണ്ടായിരുന്നു. പക്ഷെ മൂലധനമില്ലായിരുന്നു.മൂര്ത്തി ബിസ്സിനസ്സ് തുടങ്ങുന്നതില് എനിക്ക് ഭയമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടു പേര്ക്കും ബിസ്സിനസ്സ് പാരന്പര്യമില്ലായിരുന്നു. കൂടാതെ ബോംബെയില് സ്ഥിര വരുമാനമുള്ള ജോലിചെയ്ത് ഞങ്ങള് സ്വസ്ഥമായി ജീവിക്കുകയായിരുന്നു. ജീവതം പ്രതിസന്ധിയിലാക്കാന് ഞാന് ആഗ്രഹിച്ചില്ല. എന്നാല് നിലവാരമുള്ള സോഫ്റ്റ് വെയറുകള് നിര്മ്മിക്കാന് മൂര്ത്തി അതിയായി ആഗ്രഹിച്ചു.ഒടുവില് അദ്ദേഹത്തെ പിന്തുണക്കാന് ഞാന് തീരുമാനിച്ചു.
പതിവ് പോലെ, മൂര്ത്തിക്ക് ഒരു സ്വപനം മാത്രമേ ഉണ്ടായിരുന്നുള്ളൂ; പണമില്ലായിരുന്നു.അതുകൊണ്ട് ഞാന് അദ്ദേഹത്തിന ് 10,000 രൂപ കൊടുത്തു. അത്യാവശ്യ ഘട്ടത്തില് ഉപയോഗിക്കാന് വേണ്ടി, മൂര്ത്തി അറിയാതെ, സൂക്ഷിച്ചു വച്ച പണമായിരുന്നു അത്. ഞാന് പറഞ്ഞു: ഇതെടുത്തു കൊള്ളൂ. ഞാന് നിങ്ങള്ക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളില് നിന്ന് മൂന്നു വര്ഷത്തെ അവധി തരുന്നു. നമ്മുടെ സാന്പത്തികാവശ്യങ്ങള് ഞാന് നിറവേറ്റികൊള്ളാം. മറ്റൊന്നിനെ പറ്റിയും ആലോചിക്കാതെ നിങ്ങളുടെ സ്വപനത്തെ പിന്തുടരൂ. പക്ഷെ നിങ്ങള്‍ക്ക് മൂന്നു വര്ഷം മാത്രമേ സമയമുള്ളൂ.

മൂര്ത്തിയും ആറു സഹപ്രവര്ത്തകരും ചേര്ന്ന് 1981-ല് ഇന്ഫോസിസ് ആരംഭിച്ചു. 1982-ല് ഞാന് ടെല്‍കോയിലെ ജോലി ഉപേക്ഷിച്ച് മൂര്ത്തിക്കൊപ്പം പൂനെയിലേക്ക് മാറി. ഞങ്ങള് വായ്പയെടുത്ത് ഒരു ചെറിയ വീട് വാങ്ങി. ഇന്ഫോസിസിന്റെ ഓഫീസും അതുതന്നെയായിരുന്നു.ഞാന് ക്ളര്ക്ക്, കുക്ക്, പ്രോഗ്രാമര് എന്നീ ജോലികള് ഏറ്റെടുത്തു. ഇതോടൊപ്പം കുടുംബം പുലര്ത്താന് വേണ്ടി, വാല്‍ചന്ദ് ഗ്രൂപ്പില് സീനിയര് സിസ്റ്റം അനലിസ്റ്റായും ചേര്ന്നു. 1983-ല്‍ ഇന്ഫോസിസിന ് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചു. ബാംഗ്ലൂരിലുള്ള മൈക്കോ. മൂര്ത്തി ബാംഗ്ലൂരിലേക്ക് മാറി, ഞാന് രണ്ടാമത്തെ പ്രസവത്തിനായി ഹൂഗ്ലിക്കും.......................

പിന്നീട് ബാംഗ്ലൂരില് ഒരു വീട് വാടകക്ക് എടുത്ത് ഞങ്ങള് ഒന്നിച്ചു താമസം തുടങ്ങി. മൂര്ത്തിക്ക് യാത്ര ചെയ്യാന് എന്റെ അച്ഛന് ഒരു സ്ക്കൂട്ടര് വാങ്ങി കൊടുത്തു.ഞാന് വീണ്ടും കുക്കും പ്രോഗ്രാറും സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റുമെല്ലാമായി. ഇന്ഫോസിസിന്റെ ഇപ്പോഴത്തെ എം.ഡിയായ നന്ദന് നീലെകനിയും ഭാര്യ രോഹിണിയും അക്കാലത്ത് ഞങ്ങളോടൊപ്പമാണ ് താമസിച്ചിരുന്നത്. രോഹിണി എന്റെ കുട്ടികളെ നോക്കുന്പോള് ഞാന് പ്രോഗ്രാമുകള് ഉണ്ടാക്കി. കാറോ ഫോണോ ഉണ്ടായിരുന്നില്ല. രണ്ടു കൊച്ചുകുട്ടികളും ഞങ്ങള് കുറെ പേരും. ജീവിതം കൊണ്ട് ജാലവിദ്യകാട്ടുകയായിരുന്നു.കഠിനമായി അദ്ധ്വാനിച്ചു. ഒരര്‍ത്ഥത്തില് രസമായിരുന്നു. ഞാന് മാത്രമല്ല,മറ്റുള്ളവരുടെ ഭാര്യമാരും കലവറയില്ലാത്ത പിന്തുണ നല്കി. ഭര്ത്താക്കന്മാര് നല്ലതെന്തിനോ വേണ്ടി അധ്വാനിക്കുകയാണെന്ന് ഞങ്ങള്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു...............

ഞങ്ങള് രണ്ടുപേരില് ഒരാള് മാത്രം ഇന്ഫോസിസില്‍ ജോലിചെയ്താല് മതിയെന്ന് മൂര്ത്തി നിര്ബന്ധപൂര് വ്വം പറഞ്ഞു. ഒന്നുകില് ഞാന് അല്ലെങ്കില് മൂര്ത്തി.രണ്ടുപേരും ഒന്നിച്ചു വേണ്ട........

ഞാന് ഭരണസമിതിയില് വേണമെന്ന് നന്ദന് നിലെകനി പറഞ്ഞു. പക്ഷെ ഇന്ഫോസിസില് ഭാര്യയും ഭര്ത്താവും ഒന്നിച്ചു വേണ്ടന്ന നിര്ബന്ധത്തില് മൂര്ത്തി ഉറച്ചു നിന്നു. കഴിവും സാങ്കേതിക യോഗ്യതയും പ്രവര്ത്തന പരിചയവുമുണ്ടായിട്ടും മൂര്ത്തി ഇങ്ങനെ നിര്ബന്ധം പിടിച്ചത് എനിക്കൊരു ഷോക്കായി.

മൂര്ത്തി പറഞ്ഞു : സുധ നീ ഇന്ഫോസിസില്‍ ജോലി ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് സന്തോഷപൂര് വ്വം പിന് വാങ്ങികൊള്ളാം.

ഭര്ത്താവ് കെട്ടിപടുക്കുന്ന കന്പനിയില് ഞാന് അംഗമാവില്ല എന്ന തിരിച്ചറിവ് എന്നെ വളരെ വേദനിപ്പിച്ചു. അതും ഞാന് ഇഷ്ടപ്പെടുന്ന ഒരു ജോലി എല്ലാ യോഗ്യതയുമുണ്ടായിട്ടും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. മൂര്ത്തിയുടെ നിര്ബന്ധത്തിന ് പിന്നിലെ കാരണം മനസ്സിലാക്കാന് രണ്ടു വര്ഷത്തോളമെടുത്തു.

ഇന്ഫോസിസ് വിജയിക്കണമെങ്കില് ഓരോരുതത്തരുടേയും പൂര്ണ്ണ സമര്പ്പണം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. മറ്റൊന്നിലും ശ്രദ്ധ പതറാതെയുള്ള 100 ശതമാനം സമര്പ്പണം. രണ്ടു പേരും ഇന്ഫോസിസിന ് വേണ്ടി ജീവിതം മാറ്റി വച്ചിരുന്നുവെങ്കില് ഞങ്ങളുടെ കുടുംബത്തിനും കുട്ടികള്ക്കും എന്തു സംഭവിക്കുമായിരുന്നു? ഒരാള് ഇന്ഫോസിസിന ് വേണ്ടി പ്രവര്ത്തിക്കുന്പോള് വീട് നോക്കാന് മറ്റേയാള് തയ്യാറാകേണ്ടിയിരുന്നു.

വീട് നോക്കുന്ന ചുമതല ഞാന് ഏറ്റെടുത്തു. എല്ലാറ്റിലുമുപരി ഇന്ഫോസിസ് മൂര്ത്തിയുടെ മാത്രം സ്വപനമായിരുന്നു. അതൊരു വലിയ ത്യാഗമായിരുന്നു,പക്ഷെ അത് ഒഴിവാക്കാന് കഴിയുമായിരുന്നില്ല.

ഇപ്പോഴും മൂര്ത്തി പറയും: സുധ, ഞാന് നിന്റെ ഔദ്ദ്യോഗിക ജീവിതത്തില് ചവുട്ടികയറിയാണ ് എന്റെ ജീവിതം കെട്ടിപടുത്തത്. എന്റെ വിജയത്തിന്റെ എല്ലാ അവകാശവും നിനക്കാണ ്.
ഭര്ത്താവിന ് വേണ്ടി ഞാനെന്റെ തൊഴില് ഉപേക്ഷിച്ചു................


ജെ.പി: ഇങ്ങനെ പോകുന്നു സുധയുടെ ആത്മകഥ. ബാക്കി വിവര്ത്തനം ചെയ്യാനുള്ള ക്ഷമയില്ല.
മൂര്ത്തിയുടെ വിവാഹമാണ ് എന്നെ ആകര്ഷിച്ചത്.

നമ്മുടെ വിവാഹങ്ങളുടെ ധൂര്ത്ത് അസഹനീയമാണ ്.
മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരുടെ രണ്ട് മക്കളുടെ വിവാഹത്തിനും 100 പേരെ മാത്രമാണ ് ക്ഷണിച്ചത്. സോണിയാഗാന്ധിയും അതേമാതൃക പിന്തുടര്ന്നു. പ്രീയങ്കയുടെ വിവാഹത്തിന ് 100 പേര് മാത്രമാണ ് ക്ഷണിക്കപ്പെട്ടത്. ഗ്യാനി സെയില്‍സിംങ്ങ് പ്രസിഡന്റായിരുന്നപ്പോഴാണ ് കൊച്ചുമകളുടെ വിവാഹം നടത്തിയത്. 80 പേരെ മാത്രമാണ ് അദ്ദേഹം ക്ഷണിച്ചത്.
മനോരമകുടുംബത്തില് അവസാനം നടത്തിയ വിവാഹസല്ക്കാരത്തിന ് ചായയും കേക്കും മാത്രമാണ ് നല്കിയത്. ഇന്ത്യന് പ്രസിഡന്റ് ഉള്പ്പെടെയുള്ള വി.ഐ.പികളാണ ് വിവാഹ സല്ക്കാരത്തില് പങ്കെടുത്തത്.
വിദേശത്ത് ഉന്നത ജോലിയുള്ള പിണറായി വിജയന്റെ മകന്റെ വിവാഹസല്ക്കാരത്തിന ് ഒരുകപ്പ് പായസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ വിവാഹങ്ങളും ആര്ഭാട രഹിതമായി നടത്തുന്ന മധ്യതിരുവതാം കൂറിലെ ഒരു പ്രശസ്ത കുടുംബത്തെ എനിക്ക് നേരിട്ടറിയാം. ആര്ഭാടത്തിനുള്ള പണം കൊണ്ട് അന്നാട്ടിലെ 10 പാവപ്പെട്ട പെണ്കുട്ടികളുടെ വിവാഹം അവര് നടത്തി കൊടുക്കും. എത്ര അനുകരണീയമായ മാതൃക!!!!

അടുത്തയിടെ വിവാഹിതയാകുകയും രണ്ടാഴ്ചക്കുള്ളില് ബന്ധം വേര്പ്പെടുത്തുകയും ചെയ്ത മലയാളത്തിലെ പ്രമുഖ നടിയെയാണ ് ഓര്മ്മ വരുന്നത്. ഗള്ഫിലും കേരളത്തിലുമായി നടത്തിയ അവരുടെ വിവാഹ സല്ക്കാരത്തിന ് നാലു കോടിയിലധികം രൂപ ചെലവായെന്നാണ ് അറിവ്. രണ്ടാഴ്ചത്തെ ദൈര്ഘ്യമുള്ള ആ ബന്ധത്തിന ് മുടക്കിയ പണം കൊണ്ട് എത്ര നിര്ധന യുവതികളെ മംഗല്യവതികളാക്കാമായിരുന്നു? വിവാഹം ജീവിതത്തില് ഒരിക്കല് മാത്രമുള്ളതാണെന്ന് പണ്ട് പറയുമായിരുന്നു.ഇന്നതിനും കഴിയില്ല.

നിങ്ങളുടെ കുടുംബത്തില് ഒരു വിവാഹമോ മംഗള കര്മ്മമോ നടക്കുന്പോള് ഇതേ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ.

Monday, March 29, 2010

മരണ മുഖത്തുനിന്നൊരു കുറിപ്പ്




മരണ മുഖത്തു നിന്നാണ ് ഈ കുറിപ്പ് . ഇവിടെ മദ്യത്തിനും മരണത്തിനും ഒരേ ഗന്ധം . സ്റ്റാന്‍ഡില് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയില് നിന്ന് മഞ്ഞ നിറമുള്ള ദ്രാവകം കൈത്തണ്ടിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.
ജീവന്റെയും മരണത്തിന്റെയും തുലാസില് തൂങ്ങിയ ഒന്പതു നാളുകള്. നേര്‍ത്തുവരുന്ന ജീവന്റെ തുടിപ്പുകള് കൌതുകത്തോടെ ശ്രവിക്കുന്ന ഡോക്ടറുടെ മുഖത്ത് ദൈവീകമായ കരുണയുടെ കണിക തേടുന്ന നിമിഷങ്ങള്. ചുറ്റും വെള്ള വസ്ത്രങ്ങളണിഞ്ഞ മാലാഖമാര്.
മറ്റൊന്നിനും പകരം നല്‍കാനാവാത്ത ജീവന്റെ അമൂല്യത. ഇതിനുമുന്പൊരിക്കലും ജീവിതത്തെ ഞാന് ഇത്ര മോഹിച്ചിട്ടില്ല. ഒരു നിമിഷാര്‍ദ്ധത്തില് ഉടഞ്ഞു പോയേക്കാവുന്ന പളുങ്കുപാത്രത്തിന്റെ നിസ്സാരത ഓര്‍മ്മിപ്പിച്ചു കൊണ്ട്, അപാരമായ കാരുണ്യത്തോടെ സൃഷ്ടിയുടെ ആ മഹാവൈദ്യന് എന്റെ മരണകിടക്ക മാറ്റി വിരിച്ചു.

ജീവിതം ദൂര്ത്തടിക്കുന്പോള്, ഇരുളിന്റെ ഗഹ്വരത്തിലേക്കുള്ള ഒരു വാതില് ഇനി അടക്കാനാവാത്ത വിധം തുറന്നിടുകയാണെന്ന ഓര്മ്മ പെടുത്തലോടെ....

വെളുത്ത വിരിയിട്ട ആശുപത്രികിടക്കയില് തളര്ന്നു കിടക്കുന്പോളാണ ് വ്യര്ത്ഥദിനങ്ങളുടെ ഓര്മ്മ നെഞ്ചു പിളര്ക്കുന്നത്.
കരളിനെ കാര്‍ന്നു തിന്നുന്ന രോഗവുമായി ഞാന് ഒളിച്ചു കളിനടത്തുകയായിരുന്നു. ജീവിതത്തോട് വലിച്ചുമുറുക്കുന്ന ബന്ധങ്ങളാണ ് ആശുപത്രികിടക്കയിലെ അവസാനമില്ലാത്ത വേദന. ആ നിമിഷങ്ങളുമായി തുലനം ചെയ്യുന്പോള് മറ്റെല്ലാം നിരര്‍ത്ഥകമാകുന്നു.

നന്ദി. സന്ദര്ശിച്ചവര്ക്ക്, സ്നേഹിച്ചവര്ക്ക്, നന്മ ആഗ്രഹിച്ചവര്ക്ക്, കപടമില്ലാത്ത രോഷത്തിന്റെ വാക്കുകളില് പൊട്ടിതെറിച്ചവര്ക്ക്, തോരാത്ത കണ്ണീരുമായി കാവലിരുന്ന അമ്മക്ക്, ജേഷ്ഠനെയോര്ത്ത് പിടഞ്ഞ അനിയന ്,നൊന്തുകരഞ്ഞ മകള്ക്ക്, പിന്നെ നിലക്കാത്ത നിലവിളിയുമായി ഹൃദയത്തോട് ചേര്ന്ന് നിന്നുകൊണ്ട്, നമുക്ക് നമ്മളേയുള്ളൂവെന്നോര്പ്പിച്ച നിനക്ക്......

Tuesday, March 9, 2010

സുമംഗലി


ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷിടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.

കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.

കുട്ടിക്കാലം നദിതീരത്തേക്ക്
കൌമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.

നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.
നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു
നൂറ്റൊന്നു കുഞുങള്‍.

Monday, March 8, 2010

വനിതാബില്ലും യാദവന്മാരും



ഇന്ത്യ തലകുനിക്കുന്നു; അപമാനഭാരത്താല്‍.
മൂന്നു യാദവന്മാരാണ ് വനിതാ സംവരണ ബില്ലിനെതിരെ പ്രധാനമായും പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്.
ശരത് യാദവ്, മുലായം സിംങ്ങ് യാദവ്, ലല്ലു പ്രസാദ് യാദവ് എന്നീ യാദവന്മാര് എന്തിനാണ ് ബില്ലിനെ എതിര്ക്കുന്നത്?
കാരണം ഒന്നേയുള്ളൂ: അവര് പുരുഷന്മാരാണ ്. സ്ത്രീകള്ക്ക് തുല്യ അവകാശം നല്കുന്നത് യാദവന്മാരുടെ മെയില് ഷോവനിസത്തിന ് ഉള്കൊള്ളാവുന്നതിനുമപ്പുറമാണ ്.

സ്ത്രീകള്ക്ക് നിയമനിര്മ്മാണ സഭകളില് നിര്ണ്ണായക സ്വാധിനം ലഭിച്ചാല്,തങ്ങളുടെ കുംഭകോണങ്ങളുടെ സുഗമമായ നടത്തിപ്പിന ് വിഘാതമുണ്ടായേക്കുമെന്നണ ് അവരുടെ പ്രധാന ഭയം. 33 % സീറ്റുകള് സ്ത്രീകള്ക്ക് മാറ്റിവച്ചാല് ഈ പാര്ട്ടികളെ താങ്ങി നിര്ത്തുന്ന പുരുഷ പ്രജകള്ക്ക് എവിടെനിന്ന് സീറ്റ് നല്കുമെന്നത് രണ്ടാമത്തെ ഭയം.
ബി.എസ്.പിയുടെ എതിര്പ്പിന ് പക്ഷെ ന്യായമായ കാരണമുണ്ട്. പ്രധാനമന്ത്രിയാകാന് കുപ്പായം തയ്പിച്ച് കാത്തിരിക്കുന്ന മായാവതി അജയ്യയായി വാഴുന്പോള് പെണ്ണുങ്ങളെല്ലാം കൂടെ നിയമസഭയിലേക്ക് ഇരച്ചുകയറിയാല്? അവര്ക്കിടയില് നിന്ന് കൊള്ളാവുന്ന ഒരു നേതാവ് ഉയര്ന്നു വന്നാല്? പ്രതിമാ നിര്മ്മാണം മുതല് താജ് അഴിമതി വരെ ഒരുപിടി കാര്യങ്ങളുണ്ട് മായാവതിക്ക് ശ്രദ്ധിക്കാന്. അതിനിടയിലാണ ് ഒരു സംവരണ ബില്ല്!!!!

സ്ത്രീകള് രാജ്യം ഭരിക്കാനൊന്നുമായിട്ടില്ലെന്ന് ലല്ലു പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ ്. കുറെകാലം സ്വന്തം ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രി കസേരയില് ഇരുത്തി നോക്കിയതാണ ്. ഫയല് കാണുന്പോള് അവര്ക്ക് ദേഷ്യം വരും. ഭരണമെന്നൊക്കെ പറയുന്നത് ഈ പെണ്ണുങ്ങള്ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്ന് ലാല്ലു പറയുന്നത് അതുകൊണ്ടാണ ്.

ഒന്നര ദശാബ്ദമായി വനിതാ സംവരണ ബില്ലിട്ട് തട്ടികളിക്കാന് തുടങ്ങിയിട്ട്. വനിതാ സംവരണത്തെ പറ്റി പ്രസംഗങ്ങള് നടത്തുന്നതിന ് ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ല. പക്ഷെ കാര്യത്തോടടുക്കുന്പോഴാണ ് രാഷ്ട്രീയക്കാരന്റെ തനിനിറം പുറത്തു വരുന്നത്. മുടന്തന് ന്യായങ്ങള് നിരത്തി ബില്ല് മുടക്കുന്ന കാര്യത്തില് എല്ലാവരും ഒറ്റകെട്ടാണ ്. സ്ത്രീകള് തുല്യത നേടുന്നത് അവര്ക്ക് സങ്കല്പ്പിക്കാനാവുന്നില്ല.
സോണിയാ ഗാന്ധിയുടെ സംതൃപ്തിയിലാണ ് മന്മോഹന് സിംഗിന്റെ കസേരകാലുകള് ഉറപ്പിച്ചിരിക്കുന്നത്.അതുകൊണ്ട് ബില്ലു നടപ്പാക്കാന് അദ്ദേഹം നിര്ബന്ധിതനായി.രാജ്യത്തൊട്ടാകെ അതിന ് കൈയ്യടിയും ലഭിച്ചു.അതുകൊണ്ട് തന്നെ മറ്റു പാര്ട്ടികള്ക്ക് അതിനെ എതിര്ക്കാനും കഴിഞ്ഞില്ല. ഇതൊക്കെയാണ ് യാഥാര്ത്ഥ്യം. അല്ലാതെ നമ്മുടെ പെണ്ശിങ്കങ്ങള് വിചാരിക്കും പോലെ മന്മോഹന് ജി യ്ക്ക് ഒരു സുപ്രഭാത ത്തില് അവരോട് പ്രണയമുദിച്ചതൊന്നുമല്ല.

ഇന്ന ് ഇന്ത്യയുടെ ദിനമായിരുന്നു. സ്ത്രീയുടെ അഭിമാനത്തെ വാനോളമുയര്ത്തികൊണ്ട് ലോകത്തിന ് മുന്പില് ഇന്ത്യ തലയുയര്ത്തി നില്ക്കുമായിരുന്നു. അതാണ ് നാണമില്ലാത്ത സ്ത്രീ വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ട് യാദവന്മാര് തകര്ത്തെറിഞ്ഞത്. ബില്ല് പാസ്സായാല് പോലും യാദവന്മാരുടെ പ്രവര്ത്തി ദയാരഹിതമായ വസ്ത്രാക്ഷേപമായി ചരിത്രത്തില് അവശേഷിക്കും.

സ്ത്രീയെ അടിമയായി കാണാനുള്ള പുരുഷന്റെ അധമമനസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ പാരന്പര്യമുണ്ട്. ഒരു സുപ്രഭാതത്തില് അത് മാറ്റിയെഴുതാനാവില്ല. മതങ്ങളാണ ് ഇക്കാര്യത്തില് പ്രധാന ചിന്താധാരകള് രൂപപ്പെടുത്തിയത്. സ്ത്രീക്ക് തുല്യത നല്കണമെന്ന് അവകാശപ്പെടുന്ന മതങ്ങളേതുമില്ല. അവളെ അംഗീകരിക്കാന് അവളുടെ കഴിവുകളറിയാന് പുരുഷന് മടിക്കുന്നതും അതുകൊണ്ട് തന്നെ.വനിതാ ബില്ലിനെ എതിര്ക്കുന്ന യാദവന്മാരുടെ മനസ്സിന്റെ ഇരുളറകളില് നിന്ന് അവരറിയാതെ വെളിപ്പെട്ടുവരുന്ന സത്യവും ഇതാണ ്.

Sunday, March 7, 2010

നാണക്കേടിന്റെ ഓസ്ക്കാര്






ദയാരഹിതമായ പക്ഷപാദിത്വത്തിന്റെ ദ്വയാര്ത്ഥമാണ ് ഓസ്ക്കാര്. അമേരിക്കകാരന്റെ അഹങ്കാരം ലോകമനസ്സാക്ഷിയെ വഞ്ചിക്കുന്നതിന്റെയും വര്ണ്ണവെറിയുടെയും ക്രൂരമായ കെട്ടു കാഴ്ചയാണത്. ലോകമെന്പാടുമുള്ള ഏതൊരു ചലചിത്ര പ്രവര്ത്തകന്റെയും കൊതിപ്പിക്കുന്ന സ്വപനമാണ ് ഓസ്ക്കാര്. എന്നിട്ടും അര്ഹമായ ഒട്ടേറെ ചിത്രങ്ങളേയും അതിന്റെ പ്രവര്ത്തകരേയും ഓസ്ക്കാര് അവഗണിച്ചു.
അവാര്ഡ് പ്രഖ്യാപനത്തിലെ പക്ഷപാദിത്വത്തില് പ്രതിഷേധിച്ചു കൊണ്ട് 1960-ല് ഓസ്ക്കാര് കമ്മറ്റി ചെയര് മാനായിരുന്ന ഗ്രഗറി പെക്ക് രാജിവച്ചതോടെയാണ ് , ഓസ്ക്കാറിന്റെ പിന്നാന്പുറ കഥകള് ലോകം അറിഞ്ഞു തുടങ്ങിയത്.
സത്യജിത് റേയുടെ ചിത്രങ്ങളായ അപ്പു ത്രയമോ, ചാരുലതയോ എന്തുകൊണ്ട് ഓസ്ക്കാറിന്റെ പരിഗണനക്ക് പോലുമെത്തുന്നില്ല എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.ഗാന്ധിയുടെ സംവിധായകനായ സര് റിച്ചാര്ഡ് ആറ്റന്ബറോ ഒരിക്കല് പറഞ്ഞു : " ഗാന്ധിയെക്കാള് എത്രയോ മേന്മയേറിയ ചിത്രമായിരുന്നു ക്രൈ ഫ്രീഡം. എന്നിട്ടും അതിന ് എന്തുകൊണ്ട് അവാര്ഡ് ലഭിച്ചില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു ".
വര്ണ്ണവിവേചനമാണ ് ഓസ്ക്കാറിന്റെ പ്രഭ കെടുത്തുന്ന മറ്റൊരു ആരോപണം.ടു സാര് വിത്ത് ലൌ എന്ന ചിത്രത്തിലെ ഉജ്വല അഭിനയം കൊണ്ട് ചലചിത്രത്തിന്റെ ലോകമനസ്സ് കീഴടക്കിയ സിഡ്നി പോയിറ്റിയറാണ ് ഓസ്ക്കാറിലെ വര്ണ്ണവെറിയുടെ ഏറ്റവും ദാരുണമായ ഇര. നാടകീയതകളിലൂടെ അവസാനനിമിഷം പോയിറ്റിയറിന ് ഏറ്റവും നല്ലനടനുള്ള അവാര്ഡ് നഷ്ടപ്പെടുകയായിരുന്നു. പോയിറ്റിയര് അവാര്ഡിന ് അര്ഹനല്ലെങ്കില് ഞാന് ഉള്പ്പെടെ അവാര്ഡ് നേടിയവരാരും അതിന ് അര്ഹരല്ലെന്നാണ ് പ്രമുഖ നടി ഇന്ഗ്രിഡ് ബര്ഗ് മാന് പറഞ്ഞത്.
ഇടതുപക്ഷ ചായ് വുള്ള ചിത്രങ്ങളോട് ഓസ്ക്കാര് എന്നും മുഖം തിരിഞ്ഞു നിന്നിട്ടേയള്ളൂ. അമേരിക്കന് ഭരണകൂടത്തിന്റെ നയങ്ങള്ക്ക് അനുസരണക്കേടിന്റെ പ്രതിഷേധമുയര്ത്തിയവരാരും ഓസ്ക്കാറിന്റെ പടിപ്പുര കണ്ടിട്ടില്ല. സത്യജിത് റേ, കുറസോവ,ബര്ഗ്മെന് തുടങ്ങിയവര് അനഭിമതരായത് അതുകൊണ്ടാണ ്.
വ്രണിതമായ ജീവിതാവസ്ഥകള് അനാവരണം ചെയ്യുന്ന ചിത്രങ്ങള് ഓസ്ക്കാറില് തള്ളപ്പെടാന് തുടങ്ങിയത് 80' കള് മുതലാണ ് . ജീവിതത്തിലേക്ക് തുറന്നുപിടിച്ച ക്യാമറ കണ്ണുകള് എന്നും അമേരിക്കക്കാരന്റെ ഉറക്കം കെടുത്തിയിരുന്നു. അതിമാനുഷിക ചിത്രങ്ങളും സയന്സ് ഫിക്ഷനുകളും ഹോളീവുഡിന ് പ്രീയപ്പെട്ടതാണ ്. സര് അലന് പാര്ക്കറുടെ മിസ്സിസിപ്പി ബേണിംഗ്, കം സീ ദ പാരഡൈസ്, സ്പില് ബര്ഗ്ഗിന്റെ അംസാദ്, കളര് പര്പ്പിള് ,ഷിന്ഡ് ലേഴ്സ് ലിസ്റ്റ് തുടങ്ങിയ അപൂര് വ്വം ചിത്രങ്ങള് ഉണ്ടെന്ന വസ്തുത മറക്കുന്നില്ല. പക്ഷെ അവയുടെ സംഖ്യ തീരെ കുറവാണ ്.

82- മത് ഓസ്ക്കാറിന്റെ ഫലപ്രഖ്യാപനം അല്പ്പസമയത്തിനകം ആരംഭിക്കും. ദ ഹര്ട്ട് ലോക്കര്, അവതാര് എന്നീ ചിത്രങ്ങളാണ ് ഓസ്ക്കാറിന്റെ അവസാന ഘട്ടത്തില് മത്സരിക്കുന്നത്. വിമര്ശകരുടെ മുക്തഖണ്ഡമായ പ്രശംസ നേടിയ ചിത്രമാണ ് ദ ഹര്ട്ട് ലോക്കര്. ബോക്സ് ഓഫീസില് സുനാമിയായി മാറിയ അവതാര് ദൃശ്യവിസ്ഫോടനത്തിന്റെ നിറകാഴ്ചയാണ ്.
ഈ രണ്ടു ചിത്രങ്ങളോടും എനിക്ക് താത്പര്യമില്ല. ഇറാക്കില് യുദ്ധത്തിന ് പോയ അമേരിക്കന് പട്ടാളക്കാരുടെ കഥയാണ ് ദ ഹര്ട്ട് ലോക്കര് പറയുന്നത്. ഇറാക്കിന്റെ മണ്ണിലൂടെ ചോരപുഴയൊഴിക്കിയ അമേരിക്കകാരന ് എത്രമാത്രം സത്യസദ്ധതയോടെ ആ കഥ പറയാനാവും? കലാമേന്മകൊണ്ട് മാത്രമാണ ് ആ ചിത്രം വിമര്ശകരുടെ പ്രശംസ പിടിച്ചു പറ്റിയത്. കുത്തികൊന്നവനെ പുഷ്പങ്ങള് കൊണ്ട് അലങ്കരിച്ച് കിടത്തിയിരിക്കുന്നതു പോലെ. അമേരിക്കന് പട്ടാളക്കാര് നന്മയുടെ ആള്രൂപങ്ങളും ഇറാക്കി കലാപകാരികള് തിന്മയുടെ പ്രവാചകന്മാരുമായാണ ് ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന് വലതുപക്ഷ പ്രഭുത്വത്തിന ് ഈ ചിത്രം ഇഷ്ടപ്പെട്ടതില് എന്ത് അത്ഭുതം?
ഒരു വെള്ളക്കാരന്റെ അവതാരം ലോകത്തെ രക്ഷിക്കുന്നതിന്റെ കഥകാണാന് ഒരിക്കലൂടെ നമ്മള് നിര്ബന്ധിതരായി. ഇതില് ഏതു ചിത്രത്തിന ് അവാര്ഡ് ലഭിച്ചാലും അത് കുടുംബത്തിരിക്കും. ദ ഹര്ട്ട് ലോക്കറിന്റെ സംവിധായക കാതറിന് ബിഗ് ലോ കുറെകാലം അവതാറിന്റെ സംവിധായകനായ ജെയിംസ് കാമറൂണിന്റെ ഭാര്യയായിരുന്നു. എങ്ങിനെയുണ്ട് അമേരിക്കകാരന്റെ ബുദ്ധി !!!!

Friday, March 5, 2010

മാര്ച്ച്

മനസ്സില് ഇലപൊഴിയും കാലത്തിന്റെ കാറ്റ് വീശുന്നു.
പ്രണയ നൊന്പരങ്ങളുടെ ഋതു, വിരഹത്തിന്റെയും
പ്രണയത്തിനൊരു കാലം,വിരഹത്തിനും
വേര്പാടിന്റെ വേദനയറിഞ്ഞ് കാന്പസിന്റെ ഹൃദയം
കണ്ണീരു പടര്ന്ന് ചുവര് ചിത്രങ്ങളുടെ ആകൃതി മാറിയിരിക്കുന്നു.
പുസ്തകതാളിലൊളിപ്പിച്ച തുണ്ട് കടലാസിലെ പ്രണയാക്ഷരങ്ങള്
അവ മോഹങ്ങളുടെ ചിറകുകള് കടമെടുത്തു.
മാര്ച്ച് പനിയായി പൊള്ളുന്നു.
രാത്രിയെ വായിക്കാന് ഞാന് പഠിച്ചു.
മഞ്ഞുകാലം കാണാന് ദൂരേക്ക് യാത്ര ചെയ്തു.
നീ തന്ന റോസാപുഷ്പത്തെ ഞാന് ചുംബനങ്ങള് കൊണ്ട് വിവര്ണ്ണമാക്കി.
നിന്റെ മുടിയിഴകളില് മഞ്ഞിന് കണങ്ങള് പറ്റി നിന്നിരുന്നു.
ഒരു ദൂരെയാത്രക്ക് നീ തയ്യാറല്ലായിരുന്നു.
പുറത്ത് തീകാറ്റുകള് ചുരമാന്തി നിന്ന സായാഹനത്തില് നീ തനിച്ച് യാത്രയായി.
കാറ്റിനെ കൈകുന്പിളില് അടക്കാന് ശ്രമിച്ച വിഡ്ഡിയെന്ന് സുഹൃത്ത് പരിഹസിച്ചു
ഏപ്രിലാണ ് ഏറ്റവും ക്രൂരമാസമെന്നഴുതിയത് ടി.എസ്. എലിയറ്റാണ ്.
മാര്ച്ച് അതിന്റെ മുന്നോടിയാണ ്.

Thursday, February 25, 2010

സര്ദ്ദാര് സുകുമാര് അഴീക്കോട്




സര്ദ്ദാര്ജി പൊള്ളിയ ചെവിയുമായി ഡോക്ടറെ കാണാന് ചെന്നു:
സര്ദ്ദാര്ജി: ഞാന് വസ്ത്രം ഇസ്തിരിയിടുകയായിരുന്നു. അപ്പോള് ഒരു ഫോണ് വന്നു. മൊബൈലാണെന്ന് കരുതി ഞാന് ഇസ്തിരി പെട്ടി ചെവിയോട് ചേര്ത്തു വച്ചു. അങ്ങിനെ എന്റെ ചെവി പൊള്ളി.
ഡോക്ടര്: ശരി. അപ്പോള് മറ്റേ ചെവി പൊള്ളിയതോ ?
സര്ദ്ദാര്ജി: ആ റാസ്ക്കല് വീണ്ടും വിളിച്ചു.

സുകുമാര് അഴീക്കോടിന്റെ അവസ്ഥയും ഇതുതന്നെയാണ ്. രണ്ടു ചെവിയും മൂക്കും പൊള്ളിയിട്ടും അഴീക്കോട് മാഷ് പഠിച്ചില്ല.
മോഹന് ലാലും ഇന്നസെന്റും എന്തിന ് ഗണേഷ് കുമാര് വരെ അഴീക്കോടിന്റെ മേല് കുതിര കയറി. ഇതേവരെ സാഹിത്യ, സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങള് മാത്രമായിരുന്നു മാഷിന്റെ വിഹാര മേഖല. അവരെ എന്തും പറയാം, തല്ലുകിട്ടുമെന്ന് പേടിക്കേണ്ട. സിനിമാക്കാര് അതുപോലെയാണോ മാഷേ? അവര്ക്കെന്തു സംസ്ക്കാരം?കൂവി തോല്പ്പിക്കുകയെന്നത് അവരുടെ ജന്മാവകാശമാണ ്.

അക്ഷരമറിയാത്ത ഇന്നസെന്റു പോലും മാഷിനെ ഉപദേശിച്ചു: പോയി രാമനാമം ജപിക്കാന്.

പ്രശസ്തരായവരെ തെറി പറഞ്ഞു പ്രശസ്തനാവുക എന്നത് മാഷ് കാലാകാലങ്ങളായി വിജയകരമായി നടപ്പാക്കി വരുന്ന തന്ത്രമാണ ്. സ്വന്തം ഗുരുനാഥനായ ജി. ശങ്കരകുറുപ്പിനട്ട് തന്നെയാണ ് ആദ്യത്തെ പണി കൊടുത്തത്. "ശങ്കരകുറുപ്പ് വിമര്ശിക്കപ്പെടുന്നുവെന്ന" മാഷിന്റെ ആദ്യ പുസ്തകം സാഹിത്യ ലോകത്ത് സൃഷ്ടിച്ച കോളിളക്കം മറക്കാറായിട്ടില്ല. അന്നു തുടങ്ങിയ ജൈത്രയാത്രയാണ ്. എത്രയോ വന് മരങ്ങള് ആ വാക്ക് ധോരണയില് ആടിയുലഞ്ഞു. അതേ തന്ത്രമാണ ് അഴീക്കോട് ഇവിടെയും പയറ്റിയത്. ഏറ്റില്ലെന്ന് മാത്രം.

മാഷിന ് എന്തും പറയാം. പ്രതികരിച്ചാല് അദ്ദേഹം വയലന്റാകും.
അഴീക്കോടിനെ ക്രീയാത്മക വിമര്ശനത്തിലൂടെ പരാജയപ്പെടുത്തിയ ഒരാളെ മലയാളത്തിലുണ്ടായിട്ടുള്ളൂ. അത് സാക്ഷാല് കെ.പി.അപ്പനായിരുന്നു. അഴീക്കോടിനെ സുകുമാര് എന്ന് വിളിച്ചുകൊണ്ടാണ ് അപ്പന് വിമര്ശനം തുടങ്ങിയത് തന്നെ.
അപ്പന്റെ അടുത്ത് അഴീക്കോട് അറിയാവുന്ന അടവുകളെല്ലാം പയറ്റി നോക്കി. രക്ഷയില്ലെന്നായപ്പോള്, ഒരുദിവസം നേരെ അപ്പന്റെ വീട്ടില് ചെന്നുകയറി. സമസ്ഥാപരാധങ്ങളും ഏറ്റു പറഞ്ഞുവെന്നാണ ് അറിവ്.
ഇതൊക്കെയാണ ് അഴീക്കോടന് സ്കൂള് ഓഫ് വിമര്ശനത്തിന്റെ സാമാന്യ രീതികള്. അവിടെ നിന്നാണ ് അദ്ദേഹം മോഹന്‍ ലാലിന്റെ മേക്കപ്പിനേയും മറ്റും വിമര്ശിക്കുന്ന തലത്തിലേക്ക് വളര്ന്നത്. അദ്ദേഹത്തിന്റെ വെല്ലുവിളികള് നേക്കൂ:
ഞാന് 20 വയസ്സുമുതല് ജുബ്ബയും മുണ്ടും ഉടുത്തുകൊണ്ട് നടക്കുന്നതാണ ്. മെയ്ക്കപ്പില്ലാതെ പുറത്തിറങ്ങാന് മോഹന് ലാ ലിന ് ധൈര്യമുണ്ടോ ?
മുണ്ടും ജുബ്ബായും ഉടുത്തോണ്ട് മോഹന്ലാലാല് അഭിനയിക്കണമെന്ന് സാരം.

മോഹന് ലാലിന ് തിരിച്ചും വല്ലുവിളിക്കാം.
പെപ്പെ ജീന്സും ബുഷ് ഷര്ട്ടും ഇട്ടോണ്ട് മാഷിന ് പ്രസംഗിക്കാന് പോകാമോ?

മോഹന് ലാലിനും മമ്മൂട്ടിക്കും ഓരോ സിനിമക്കും അഞ്ചു കോടിയാണ ് പ്രതിഫലം എന്നതാണ ് മാഷിന്റെ മറ്റൊരു പരാതി.
മാഷിന ് ഒരു പ്രസംഗത്തിന ് അയ്യായിരം രൂപയാണ ് പ്രതിഫലം.(ഇപ്പോള് കൂട്ടിയോ എന്നറിയില്ല. )അത് മാഷ് ചോദിച്ചു മേടിക്കും. വണ്ടിക്കൂലിയെന്ന ഓമനപേരിലാണ ് വാങ്ങുന്നത്. കൂട്ടികൊടുപ്പുകാരുടെ ചാരിത്ര പ്രസംഗം മുതല് അക്കാദമി അധ്യക്ഷ പ്രസംഗം വരെയുള്ള ഏത് കേസും പിടിക്കും. അയ്യായിരം രൂപ ശബ്ബളം വാങ്ങുന്ന റിലയന്സിലെ ജീവനക്കാരന ് അഞ്ചുകോടി വാങ്ങുന്ന അംബാനിയോട് തോന്നുന്ന അസൂയ പോലെയേയുള്ളൂ മാഷിന്റെ ഈ വിമര്ശനം.
ഒരുപാട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ ് പ്രതിഫലം നിശ്ചയിക്കുന്നത്.
സി ല്ക്ക് സ്മിത അന്നത്തെ കാലത്ത് 25 ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയതായി കേട്ടിട്ടുണ്ട്. അത് അറിഞ്ഞിരുന്നെങ്കില് മാഷ് എന്തു പറയും?.
അറിയാവുന്ന പണിക്ക് പോയാല് പോരെ മാഷേ?

മനസ്സില് മഷിപച്ചയെഴുതുന്ന വിരലുകള്





ചിത്രകലയെ പ്രണയിക്കുന്നവര്ക്കിടയില് എം.എഫ് ഹുസൈന ് ആമുഖമാവശ്യമില്ല. എന്നിട്ടും ഇന്ത്യക്ക് ഹുസൈനെ വേണ്ട.ഖത്തര് പൌരത്വം ലഭിച്ചതോടെ, ഇന്ത്യന് പൌരത്വം ഉപേക്ഷിക്കാന് ഹുസൈന് നിര്ബന്ധിതനായിരിക്കുകയാണ ്.
ഈ മഹാകലാകാരന്റെ തലക്ക് വിലപറഞ്ഞ മതഭ്രാന്തിന് മുന്പില് രാഷ്ട്രീയ നേതൃത്വം കീഴടങ്ങിയപ്പോള്, രാജാരവിവര്മ്മയെ പോലുള്ള കലാകാരന്മാര്ക്ക് ജന്മം നല്കിയ നമ്മുടെ പൈതൃകം നാണക്കേടുകൊണ്ട് ശിരസ്സു കുനിച്ചു.
നിങ്ങള്ക്ക് ഹുസൈനെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാം, പക്ഷെ അവഗണിക്കാനാവില്ല.ഹുസൈനെ പറ്റി പരാമര്ശിക്കാതെ ചിത്രകലയുടെ ചരിത്രമെഴുതാനാവില്ല.
ഇന്ത്യന് പിക്കാസോ എന്നാണ ് ഹുസൈന് അറിയപ്പെടുന്നത്. പക്ഷെ ജീവിതം കൊണ്ട് പലപ്പോഴും അദ്ദേഹം വാന്ഗോഗിനെ ഓര്മ്മിപ്പിക്കുന്നു. ചെവിമുറിച്ച് കാമുകിക്ക് കാഴ്ചവച്ച വാന്ഗോഗിന്റെ വിഢിത്തം അദ്ദേഹം ആവര്ത്തിച്ചിട്ടില്ല. പക്ഷെ സ്ത്രീകളോടുള്ള സമീപനത്തില് ഇരുവര്ക്കും ഒട്ടേറെ സമാനതകളുണ്ടായിരുന്നു. കണ്ടുമുട്ടിയ സ്ത്രീകളിലെല്ലാം തന്റെ അമ്മയെ തേടുകയായിരുന്നുവെന്ന ഹുസൈന്റെ വാദം മുഖവിലക്കെടുക്കാന് കഴിയില്ല. സൌന്ദ്യര്യമുള്ള സ്ത്രീകളോട് അദ്ദേഹത്തിനെന്നും ആരാധനയായിരുന്നു. എങ്കിലും ഒന്നരവയസ്സില് അമ്മ നഷ്ടപ്പെട്ടതിന്റെ ദു:ഖം ഈ 95-ാം വയസ്സിലും ഹുസൈനെ വേട്ടയാടുന്നു. അമ്മയെ കണ്കുളിര്ക്കെ കാണാനുള്ള ആഗ്രഹം മാത്രമാണ ് ജീവിതത്തില് സാധിക്കാതെ പോയതെന്ന് അദ്ദേഹം അടുത്തയിടെ ഒരു അഭിമുഖത്തില് പറഞ്ഞു. അത് മാത്രം തനിക്ക് പണം കൊടുത്ത് വാങ്ങാനായില്ലെന്ന് അദ്ദേഹം വിലപിച്ചു.
വാന്ഗോഗിനെ പോലെ ദാരിദ്രത്തിലാണ ് ഹുസൈന് ജീവിതം ആരംഭിച്ചത്. അമ്മ മരിച്ച ഉടന് തന്നെ ഹുസൈന്റെ അഛന് രണ്ടാമതും വിവാഹം കഴിച്ച് ഇന്ഡോറിലേക്ക് താമസം മാറി. മഹാരാഷ്ട്രയിലെ പത്താന് പൂറിലാണ ് ഹുസൈന് ജനിച്ചത്. ഔദ്ദ്യോഗിക വിദ്യാഭ്യാസം കാര്യമായി നേടാന് കഴിഞ്ഞില്ല. വിവാഹിതനായ ശേഷമാണ ് മുംബയിലേക്ക് വരുന്നത്. 50-കളുടെ തുടക്കത്തിലായിരുന്നു അത്. സിനിമാ പോസ്റ്ററുകള് വരച്ചാണ ് നിത്യചിലവിനുള്ള വക കണ്ടെത്തിയിരുന്നത്. വേശ്യകളും കൂട്ടികൊടുപ്പുകാരും താമസ്സിക്കുന്ന ഗ്രാന് റോഡിലെ റെഡ് സ്ട്രീറ്റിലുള്ള ഒറ്റ മുറിയിലാണ ് ഹുസൈനും കുടുംബവും താമസ്സിച്ചിരുന്നത്. പകല് മുഴുവന് കത്തുന്ന വെയലത്ത് നിന്ന് പോസ്റ്ററുകള് വരക്കും , രാത്രിയില് തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന് പ്രകൃതിദൃശ്യങ്ങളും.
ലോകം തന്നെ തിരിച്ചറിയുന്ന ഒരു ദിനം വരുകയും അന്ന് തന്റെ ചിത്രങ്ങള് നല്ല വിലക്ക് വിറ്റു പോകുകയും ചെയ്യുമെന്ന് ലിയോയ്ക്കുള്ള കത്തില് ഒരിക്കല് വാന്ഗോഗ് എഴുതി. ദാരിദ്രത്തിന്റെ നാളുകളില് ഹുസൈന്റെയും പ്രതീക്ഷ അതുതന്നെയായിരുന്നു. വാന്ഗോഗിന്റെ ജീവിതകാലത്ത് അതുണ്ടായില്ല. ചരിത്രം കുറിച്ചുകൊണ്ട് 2007-ല് ക്രിസ്റ്റീസിലെ ലേലത്തില് 35 മില്ല്യണ് ഡോളറിന ് ത ന്റെ ചിത്രം വിറ്റുപോകുന്നത് കാണാന് അദ്ദേഹത്തിന ് ഭാഗ്യമുണ്ടായില്ല.
എന്നാല് 90-കളുടെ ആരംഭത്തില് തന്നെ ഹുസൈന്റെ ഒറ്റക്യാന് വാസ് രണ്ട് മില്ല്യണ് ഡോളറിന ് ക്രിസ്റ്റീസില് ലേലം വിളിച്ചു. ഇന്ത്യയില് നിന്നുള്ള ഒരു ചിത്രത്തിന ് ഇന്ന് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സംഖ്യ!!!
ഒന്നുമില്ലായ്മയില് നിന്ന് സന്പന്നതയുടെ മടിത്തട്ടില് എത്തപ്പെട്ടതിന്റെ കഥകൂടിയാണ ് ഹുസൈന്റേത്. ഇന്ന് വിവിധ രാജ്യങ്ങളില് അദ്ദേഹത്തിന ് കൊട്ടാരങ്ങളും സ്റ്റുഡിയോകളുമുണ്ട്. പഴയകാലത്തിന്റെ ഓര്മ്മകള് സൂക്ഷിക്കുന്നതു കൊണ്ടാണ ് ഹുസൈന് ഇന്നും ചെരിപ്പിടാതെ നടക്കുന്നതെന്ന ് പറയുന്നവരുണ്ട്. അതല്ല ഫെറാറിയില് സഞ്ചരിക്കുന്ന ഹുസൈന് എന്ന ഷോമാന്റെ ജാഡയാണിതെന്ന് അധിക്ഷേപിക്കുന്നവരുമുണ്ട്.
മുംബയിലെ ജഹാംഗീര് അര്ട്ട് ഗ്യാലറിയില് വച്ചാണ ് ഹുസൈന്റെ ചിത്രങ്ങള് ഞാന് ആദ്യമായി കാണുന്നത്. "കുതിര" കള് എന്ന സീരീസായിരുന്നു പ്രദര്ശിപ്പിച്ചിരുന്നത്. വലിയ ക്യാന്‍വാസില്‍ നിറഞ്ഞോടുന്ന കുതിരകള് .ആദ്യം ലാളിത്യം കൊണ്ട് അവയെന്നെ അത്ഭുതപ്പെടുത്തി. സൂക്ഷമനിരീക്ഷണത്തില് പെരുകി വരുന്ന ആശയങ്ങളുടെ ഗഹനതകൊണ്ട് പിന്നീട് എന്നെ കീഴ്പ്പെടുത്തി. കുതിരകള് ഭാവനയുടെ തേരിലേറാനുള്ള മാര്ഗ്ഗങ്ങളായി. ഓരോ കുതിരകളും വ്യസ്തലോകങ്ങളിലേക്കുള്ള ദീര്ഘയാത്രകളുടെ അനുഭവമായി.. ഹുസൈന്റെ ചിത്രങ്ങള് എന്നെ ബാല്യകാലത്തിന്റെ നിറചാര്ത്തുകളിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.
ഇനിയൊരിക്കല് ഹുസൈന് ചിത്രങ്ങളുടെ പ്രദര്ശനം ഇന്ത്യയില് നടക്കുമോ എന്നെനിക്കറിയില്ല. ഖത്തറിലെ രാജകുടുംബം പൌരത്വം നല്കി ഹുസൈനെ ആദരിച്ചു. ഇന്ത്യക്ക് പക്ഷെ അത് നിതാന്ത നാണക്കേടിന്റെ ദിനമായി.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മതില് കെട്ടുകള്ക്ക് അപ്പുറത്ത്, കലാകാരന്മാരെ തിരിച്ചറിയാന് എന്റെ രാജ്യത്തിന ് ഇനിയും എത്രകാലം കാത്തിരിക്കണം?

Monday, February 22, 2010

പരസ്യ പ്രീണനത്തിന്റെ മാധ്യമ ധര്മ്മം



പത്ര മാധ്യമങ്ങള് സമൂഹത്തിന്റെ ക്രീയാത്മക നിരീക്ഷകരാണ ്. സ്വാര്ത്ഥതാത്പര്യങ്ങള്ക്ക് വേണ്ടി സ്വധര്മ്മം വിസ്മരിക്കുന്പോള് മാധ്യമങ്ങള് സമൂഹത്തിന ് മുന്പില് അപഹാസ്യരാവുന്നു. മാധ്യമങ്ങളുടെ രാഷ്ട്രീയം അവരുടെ സ്വാതന്ത്രിയമാണെന്ന് വാദിക്കുന്പോഴും വാര്ത്തകളിലെ സുതാര്യതയും സത്യസന്ധതയും നിലനിര്ത്താന് മാധ്യമങ്ങള്ക്ക് ബാധ്യതയുണ്ട്.
വി.എസ് അച്യുതാനന്ദനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള മനോരമ നടത്തുന്ന ആക്രമണങ്ങള് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അതുകൊണ്ടാണ ്. പാര്ട്ടി മാര്ഗ്ഗനിര്ദ്ദേശങ്ങള് അട്ടിമറിച്ചത് വി.എസ് ആണെന്ന പിണറായി പക്ഷത്തിന്റെ ആരോപണമാണ ് മനോരമ ആഘോഷിക്കുന്നത്.പാര്ട്ടിയുടെ മുഖ്യമന്ത്രി പാര്ട്ടിക്കെതിരെ ഘടക കക്ഷികളെ രംഗത്തിറക്കുന്നത് സി,പി,എമ്മിന്റെ സ്വയം വിമര്ശമാണെന്ന് മനോരമ കണ്ടെത്തുന്നു. മനോരമയുടെ ഉദ്ദേശം റിപ്പോര്ട്ടില് വ്യക്തമാണ ്.
പണവും അധികാരവുമുള്ള കേന്ദ്രങ്ങളുടെ അഭിപ്രയങ്ങളാണ ് മുഖ്യധാരാ മാധ്യമങ്ങള് പൊതുവേ പ്രകടിപ്പിക്കുന്നതെന്ന് ഡേവിഡ് എഡ്വേര്ഡും ഡേവിഡ് ക്രോംവെല്ലും ചേര്ന്നെഴുതിയ ന്യൂസ്പീക്ക് ഇന് ദ ട്വന്‍ടി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തകത്തില് പറയുന്നുണ്ട്. ആയുധ നിര്മമ്മാണം മുതല് കള്ളകടത്തുവരെ നടത്തുന്ന സ്വകാര്യ കുത്തകകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില് ജോലി ചെയ്യുന്ന പത്രപ്രവര്ത്തകര്ക്ക് സത്യസന്ധതയോടെ ജോലിചെയ്യാനാവില്ല.കഴിവോ യോഗ്യതയോ ഇല്ലാതെ, മുതലാളിമാരുടെ കാലുതിരുമ്മുന്നതില് പ്രഗത്ഭ്യം തെളിയിച്ചുകൊണ്ട് പത്രങ്ങളുടെ തലപ്പത്ത് എത്തുന്നവരും ചുരുക്കമല്ല.മന്ദബുദ്ധികളായ സീനിയര്മാരെ അംഗീകരിക്കേണ്ട ഗതികേട് മലയാള പത്രങ്ങളിലെ ജൂനിയര് പത്രപ്രവര്ത്തകരുടെ ശാപമാണ ്. ഒരു കോട്ടയം പത്രത്തിന്റെ തിരുവനന്തപുരത്തെ ആസ്ഥാ നകക്ഷിയാണ ് ഇവരില് പ്രമുഖന്. തന്റെ കഴിവുകേട് മറച്ചുവക്കാന് ഇയാള് എല്ലാ ഡിപ്പാര്ട്ട്മെന്റുകളിലും അനാവശ്യ ഇടപെടല് നടത്തുന്നു.
പരസ്യങ്ങള് നല്കുന്നവരുടേയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പത്രങ്ങളിലെ മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടേയും സ്വാധീനമാണ ് അനാവശ്യമായി വാര്ത്തകള് വളച്ചൊടിക്കപ്പെടുന്നതിന ് പിന്നിലുള്ളത്. സിംഗിള് കോളം പരസ്യത്തിന ് വേണ്ടി മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവുകള് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകും.പരസ്യദാതാക്കള്ക്ക് അപ്രീയമായ വാര്ത്തകള് അവര് ഇടപെട്ട് മുക്കും. സ്ഥിരമായി പരസ്യം നല്‍കുന്നു വെന്ന ഒറ്റകാരണത്താല് കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായുടെ കുംഭകോണത്തെ സംബന്ധിച്ച വാര്ത്ത പ്രസിദ്ധികരിക്കപ്പെടാതെ പോയതാണ ് ഏറ്റവും നല്ല ഉദാഹരണം. ആഗോളതാപനത്തെ പറ്റി ലേഖനമെഴുതുന്ന അതേ പേജില് തന്നെ അന്തരിക്ഷമലിനീകരണമുണ്ടാക്കുന്ന വാഹന പരസ്യങ്ങള് പ്രസിദ്ധീകരിക്കും. കൊക്കോകോള കന്പനിക്ക് എതിരെ കുരുശുയുദ്ധം നടത്തിയിരുന്ന പത്രം തന്നെ കൊക്കോകോള ഉല്പ്പന്നങ്ങളുടെ മുഴുവന് പേജ് പരസ്യവും പ്രസിദ്ധീകരിച്ചത് ചര്ച്ചയായിരുന്നു.
മദേഴ്സ് ഡേയില് അമ്മമാരുടെ മഹത്വം വാഴ്ത്തികൊണ്ട് ഒരു പ്രമുഖ മലയാളം പത്രം ഫീച്ചര് പ്രസിദ്ധീകരിച്ചു.അതേ പേജില് തന്നെ ഏറ്റവും താഴെ വന്ന ടോയിലറ്റ് സോപ്പിന്റെ മൂന്ന് കോളം പരസ്യം." നിന്റെ ചര്മ്മം കണ്ടാല് അമ്മയാണെന്ന് പറയുകയേയില്ല" അമ്മെയെ കണ്ടാല് അമ്മയാണെന്ന് തോന്നിയില്ലെങ്കില് അപകടമാണ ്. പരസ്യങ്ങള് നിര്മ്മിക്കുന്നവര്ക്ക് തത്വദീക്ഷയില്ല. പക്ഷെ പരസ്യങ്ങളിലെ വാചകഘടന മാറ്റണമെന്ന് പത്രങ്ങള്‍ക്ക് ആവശ്യപ്പെടാം. ആഭാസകരമായ പരസ്യങ്ങള് അച്ചടിക്കുന്നത് അപമാനമായി പത്രങ്ങള് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

Wednesday, February 17, 2010

രഹ്ന കാത്തിരിക്കുന്നു........

നൌഫല്, നീ ഈ കുറിപ്പ് വാ യിക്കുമോ എന്ന് എനിക്കറിയില്ല. വായിച്ചാല് നീ അറിയണം.
രഹ്ന ഇപ്പോഴും കാത്തിരിക്കുകയാണ ്.
അത്തറിന്റെ മണമുള്ള പുത്തന് കുപ്പായമിട്ടുവരുന്ന അവളുടെ പുതുമണവാളനെയും കാത്ത്....
മലപ്പുറത്തിന്റെ മതില്‍കെട്ടിനപ്പുറത്തെ വാര്ത്തകളുടെ ലോകം തേടിയിറങ്ങിയപ്പോള് തുടങ്ങിയതാണ ് രഹ്നയുടെ ദുരിത പര് വ്വം. നേരിന്റെ നാവാകാന് വിധിക്കപ്പെട്ട വിക്രമാദിത്യ ജന്മമാണിതെന്ന് അവള് വിശ്വസിച്ചു. അതിനായില്ലെങ്കില് ഈ തലയോട് പെട്ടിചിതറട്ടെയെന്നാഗ്രഹിച്ചു.
പര്ദ്ദയുടെ തടവറയില് നിന്ന ് മുംബയുടെ സ്വാതന്ത്രിയത്തിലേക്ക് ചിറകടിച്ചു പറന്നപ്പോള്, പത്രപ്രവര്ത്തനത്തിലെ ചതികുഴികള് അവള് തിരിച്ചറിഞ്ഞില്ല.
പത്രമാഫീസുകളില് സ്ത്രീകള് വെറും ആകര്ഷണ വസ്തുക്കള് മാത്രമാണെന്ന് ഒരിക്കല് അവള് പറഞ്ഞു, ചര്ച്ച് ഗേറ്റിലെ റെയില് വേ കഫേറ്റേരിയായിലിരുക്കയായിരുന്നു ഞങ്ങള്. തെരുവില് അനാഥമാക്കപ്പെടുന്ന ബാല്യങ്ങള് മയക്കുമരുന്നു ശൃംഖലയില് കണ്ണിചേര്ക്കപ്പെടുന്നത് സംബന്ധിച്ച അവളുടെ മൂന്നാമത്തെ റിപ്പോര്ട്ടും വെളിച്ചം കാണാതെ പോയതിന്റെ നിരാശയിലായിരുന്നു രഹ്ന.
പഞ്ചസാര മുതലാളിയുടെ പത്രത്തിലെ കിഴവന് പത്രാധിപര്ക്ക്, കരളിന്റെ കണ്ണീരു വീഴ്ത്തുന്ന രഹ്നയുടെ റിപ്പോര്ട്ടുകളെകാള് താത്പര്യം , അവളിലെ ഗ്രാമീണ സൌന്ദ്യര്യത്തിന്റെ ശരീര വടിവുകളിലായിരുന്നു. വ്യവസായ ലോബിയുടെ താത്പര്യങ്ങള് സംരക്ഷിക്കാന് പത്രപ്രവര്ത്തനം മറയാക്കിയ കിഴവന്റെ ക്യാബിനില് പോകാന് തന്നെ അവളക്ക് അറപ്പായിരുന്നു. അയാളുടെ ലജ്ജാരഹിതമായ നയന ഭോഗം തന്നെ നഗ്നയാക്കുവെന്ന് അവള് പരിതപിച്ചു.

അയാളുടെ ആസക്തമായ നോട്ടങ്ങള് അസഹനീയമായപ്പോഴാണ ് അവള് പുതിയ ജോലി തേടിയത്. രഹ്നയുടെ നീക്കം മണത്തറിഞ്ഞ കിഴവന് അറിയാവുന്ന സ്ഥലങ്ങളിലെല്ലാം അപവാദങ്ങള് പ്രചരിപ്പിച്ചു. നിലനില്പ്പിന്റെ പ്രത്യയശാസ്ത്രം മാത്രം ജീവിതപ്രമാണമാക്കിയ ഓഫീസിലെ ചില സ്ത്രീകളും അയാള്ക്ക് ഒപ്പം ചേര്ന്നു. എഡിറ്റോറിയല് മീറ്റിംഗുകളില് അവള് പരസ്യമായി അപമാനിക്കപ്പെട്ടു. ചുമക്കാന് കഴിയാത്ത ജോലി ഭാരം അടിച്ചേല്പ്പിച്ചു. അന്നൊക്കെ ഭയത്തോടെയാണ ് രഹ്ന ഓഫീസില് പോയിരുന്നത്. വേട്ടയാടപ്പെടുന്ന ഇരയുടെ വേദനയുമായി അവള് ഒറ്റപ്പെട്ടു. കുടിലതകളുടെ മഹാനഗരത്തില് ഒരു പാവം പെണ്കുട്ടിക്ക് എത്ര നാള് പിടിച്ചു നില്ക്കാനാവും? നാട്ടിലേക്ക് മടങ്ങി പോകാന് ഞങ്ങളെല്ലാം നിര്ബന്ധിച്ചു. പത്രപ്രവര്ത്തകയാവാന് സ്വയമെടുത്ത തീരുമാനം. അതിന്റെ പരാജയവും പേറി നാട്ടിലേക്കില്ലെന്ന് അവള് പറഞ്ഞു.

ആ അവസരത്തിലാണ ് അവളുടെ ചീഫ് റിപ്പോര്ട്ടറായ ഡി മെല്ലോ രക്ഷകന്റെ വേഷം കെട്ടിയെത്തിയത്. സഹതാപം പ്രണയത്തിന ് വഴിമാറിയപ്പോള്, സൂഹൃത്തുക്കള് അവളെ ഉപദേശിച്ചു. അവളത് കാര്യമാക്കിയില്ല. ജീവിതത്തിലെ ആദ്യപ്രണയത്തിന്റെ ആഹ്ലാദത്തിലായിരുന്നു രഹ്ന. വളരെ കാലത്തിന ് ശേഷം അവളുടെ മുഖം പ്രസന്നമായി. ജീവിതത്തെ പറ്റി അവള് പുതിയ സ്വപ്നങ്ങള് കാണാന് തുടങ്ങി. പക്ഷെ സന്തോഷത്തിന്റെ ദിനങ്ങള്ക്ക് ആയുസ്സേറെയുണ്ടായിരുന്നില്ല. ഡി മെല്ലെയുടെ രാഗം മാംസ നിബന്ധം മാത്രമാണെന്നറിഞ്ഞപ്പോള് അവള് തകര്ന്നു . ഡി മെല്ലോയുടെ ചതിയെ പറ്റി കൂടുതല് വിശദ്ദീകരിക്കുന്നില്ല.

ഭ്രാന്തിന്റെ വക്കോളമെത്തിയ മാനസിക വിഹ്വലതകളിലൂടെയാണ ് ആ നാളുകളില് അവള് കടന്നു പോയത്. സ്റ്റോറികള് കണ്ടെത്താനോ എഴുതാനോ അവള്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ ് മുംബയ് നഗരസഭയിലെ കുംഭകോണത്തെ പറ്റിയുള്ള തന്റെ സ്റ്റോറി സുനന്ദ അവള്ക്ക് നല്കിയത്. പ്രസിദ്ധീകരിക്കുന്നതിന ് മുന്പ് സുനന്ദയുടെ സ്റ്റോറി ഞാന് കണ്ടതാണ ്. യാതൊരു അപാകതകളുമില്ലാത്ത, കുറ്റമറ്റ റിപ്പോര്ട്ട്.
രഹ്ന റിപ്പോര്ട്ട് ഫയല് ചെയ്ത് പോയതിന ് ശേഷം ഡി മെല്ലോ സ്റ്റോറി തിരുത്തി. അസത്യങ്ങള് അതില് കുത്തി തിരുകി. അയാള് പകപോക്കുകയായിരുന്നു.

പിറ്റേന്നത്തെ മീറ്റിംഗില് കിഴവന് പൊട്ടിതെറിച്ചു. തന്റെ ഭാഗം ന്യായീകരിക്കാന് പോലും രഹ്നക്ക് അവസരം ലഭിച്ചില്ല. അവളെ ജോലിയില് നിന്ന് പുറത്താക്കി, നഗരസഭ പത്രത്തിനെതിരെ കേസ് കൊടുത്തു. സുനന്ദ കൊടുത്ത റിപ്പോര്ട്ടാണെന്ന് ഡി മെല്ലോ അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള് അയാള്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

നൌഫല് ,നീ കേട്ടതൊന്നും സത്യമല്ല. ഇതാണ ് വസ്തുത.
രഹ്ന ജീവിതത്തിലേക്ക് മടങ്ങി വരാന് സമയമെടുത്തു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ ് അവള് പുതിയ പത്രത്തില് ജോലി നേടിയത്.

നൌഫല്, പിന്നീടാണ ് നീ അവളുടെ ജീവിതത്തിലേക്ക് വന്നത്. സംഭവിച്ചതെല്ലാം അവള് നിന്നോട് തുറന്നു പറഞ്ഞതല്ലേ? വീട്ടുകാരേയും ബന്ധുക്കളേയും ഉപേക്ഷിച്ചാണ ് അവള് നിന്നോടൊപ്പം വന്നത്.
നിങ്ങളുടെ വിവാഹം ഞാനിന്നുമോര്ക്കുന്നു. ഘാട്കൂപ്പറിലെ ഫ്ളാറ്റില് മൂന്നു കുപ്പി റം പൊട്ടിച്ച് ഔപചാരികതകളില്ലാത്ത വിവാഹം നമ്മള് ആഘോഷിച്ചു.
പിന്നീട് എന്താണ ് സംഭവിച്ചത്? രണ്ടു ദിവസം മാത്രം ദൈര്ഘ്യമുണ്ടായിരുന്ന ആ ദാന്പത്യത്തില് നിന്ന് നീ എവിടേക്കാണ ് ഇറങ്ങി പോയത്?ആദ്യ ദിനം തന്നെ പഴംകഥകള് പറഞ്ഞ് നീ വേദനിപ്പിച്ചുവെന്ന് രഹ്ന എഴുതിയിരുന്നു. നീ അവളുടെ ആദ്യത്തെ ഓഫീസില് ചെന്നിരുന്നു വെന്ന് ഞാനറിഞ്ഞു. അവിടെ ഡിമെല്ലോയേയും കിഴവനേയും കണ്ടോ? അവളുടെ ഭൂതകാലം ചികയണമെങ്കില് അത് വിവാഹത്തിന ് മുന്പാകാമായിരുന്നു.
സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഞങ്ങള് അന്വേഷിച്ചു. നീ എവിടെയാണ ്?

അവളിന്ന് സുനന്ദയോടൊപ്പമുണ്ട്. ജീവിതത്തിന്റെ ക്രൂരമായ യാഥാര്ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
അവള്ക്കിപ്പോഴും പ്രതീക്ഷയുണ്ട് , നീ മടങ്ങി വരുമെന്ന്.
മനസ്സില് കരുണയുടെ കണിക അവശേഷിക്കുന്നുണ്ടെങ്കില്, അവളെ നിരാശപ്പെടുത്തരുത്.

Thursday, February 11, 2010

മൈ നെയിം വാസ് ടൈഗര്



ഷാരൂഖ് ഖാനും കരണ് ജോഹറും ഉള്പ്പെടുന്ന ചിത്രത്തില് നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. പക്ഷെ ചിത്രവുമായി പരോക്ഷമായിപോലും ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരില് പ്രദര്ശനം തടയാനുള്ള ബാല് താക്കറെയുടെ ധാര്ഷ്ട്യം അസഹനീയമാണ ്.
വ്യക്തിവിരോധവും വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളും മാത്രം മു ന് നിര്ത്തിയാണ ് താക്കറെ സമരം നടത്തുന്നത് .
തെന്നിന്ത്യന് വംശജരെ മുംബയില് നിന്ന് തുരത്തുക എന്ന ഉദ്ദേശത്തോടെ ശിവസേന ആരംഭിച്ചതു തന്നെ വ്യക്തി ജീവിതത്തില് താക്കറെ നേരിട്ട തിക്താനുഭവങ്ങളുടെ പ്രതിഫലനമാണ ്.
മുംബയ്ക്കാര്ക്ക് വേണ്ടി ശബ്ദമുയര്ത്തികൊണ്ട് കൈയ്യടി നേടിയ താക്കറെയുടെ കുടുംബം രണ്ടു തലമുറ മുന്പ് മുംബയിലേക്ക് കുടിയേറിയവരാണെന്ന സത്യം ശിവസേനക്കാര് തന്നെ സൌകര്യപൂര് വ്വം മറക്കുന്നു. താക്കറെയുടെ പിതാവ് പ്രബോധന്കര് താക്കറെ പഠിച്ചതും വളര്ന്നതും മധ്യപ്രദേശിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില് പറയുന്നു. രാജ് താക്കറെയുടെ പിതാവും അദ്ദേഹത്തിന്റെ ഇളയ സഹോദരനുമായ ശ്രീകന്ത് താക്കറെയും ഒപ്പമുണ്ടായിരുന്നു. മുംബയില് നിന്ന് വടക്കെ ഇന്ത്യാക്കാരെ തുരത്താന് വാളെടുക്കുന്നതിന ് മുന്പ് തന്റെ മുത്തശ്ചന്റെ ആത്മകഥ ഒരു തവണയെങ്കിലും വായിക്കാന് രാജ് താക്കറെ തയ്യാറായിരുന്നെങ്കില് !!!!
മറ്റെല്ലാവരേയും പോലെ ജോലി തേടിയാണ ് താക്കറെ കുടുംബവും മുംബയില് വന്നത്.
സദാനന്ദെന്ന "മദ്രാസി" നടത്തിയിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലില് കാര്ട്ടൂണിസ്റ്റായാണ ് ബാ ല് താ ക്കറെ ഔദ്ദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മലയാറ്റൂര് രാമകൃഷ്ണന് ഉള്പ്പെടെയുള്ള പ്രഗത്ഭരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. നെഹ്രുവിനെ പോലും വിറപ്പിച്ചിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലിലെ പത്രപ്രവര്ത്തക സിംഹങ്ങള്ക്കിടയില് താക്കറെ വെറും പുഴുവായിരുന്നുവെന്ന് മലയാറ്റൂര് എഴുതിയിട്ടുണ്ട്. തന്റെ കഴിവില് പോലും താക്കറെയ്ക്ക് സംശയം തോന്നുമാറ് അവര് അദ്ദേഹത്തെ പരിഹസിക്കുമായിരുന്നു. ആഴത്തിലേറ്റ ആ മുറിപ്പാടുകളാണ ,് അന്ന് മുംബയിലെ എല്ലാ രംഗങ്ങളിലും ആധിപത്യം പുലര്ത്തിയിരുന്ന തെന്നിന്ത്യക്കാര്ക്കെതിരെ വാളെടുക്കാന് താക്കറെയെ പ്രേരിപ്പിച്ചത്. ആ രോഷത്തില് തന്റെ തായ് വേരുകള് മധ്യപ്രദേശിലാണെന്ന് അദ്ദേഹം മറന്നു. സ്വന്തം പാരന്പര്യത്തെ തള്ളി പറഞ്ഞു കൊണ്ട് താക്കറെ 'മണ്ണിന്റെ മക്കള്' വാദം ആരംഭിച്ചു.
1662-ല് മുംബയ് എന്ന ദ്വീപ് ബ്രിട്ടീഷുകാര് ഏറ്റെടുക്കുന്പോള് കോളികള് എന്ന മുക്കുവരായിരുന്നു അവിടുത്തെ തദ്ദേശിയര്. പുരാതന കാലം മുതല് അവരായിരുന്നു മുംബയുടെ അധിപതികള്. മുംബയ് ദേവിയായിരുന്നു കോളികളുടെ ദൈവം. അവര് തങ്ങളുടെ ദേവിയെ ' 'മുംബാ ആയി ' (മുംബയ് അമ്മ) എന്നു വിളിച്ചു. കോളികളുടെ സൈര്വജീവിതത്തിന ് മേല് ആധിപത്യത്തിന്റെ തേരോടിച്ചുകൊണ്ട് ബ്രിട്ടീഷു കാര് മുംബയുടെ മുഖശ്ചായ മാറ്റി. മുംബയ് ബോംബെയായി. 1853-ല് താനെയ്ക്കും മുംബയ്ക്കുമിടയില് ഇന്ത്യയിലെ ആദ്യ റെയില് വെ ലൈന് നിലവില് വന്നു. അങ്ങിനെ മുംബയ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിക്കപ്പെട്ടു. മുംബയിലെ പ്രധാന കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷ് പ്രൌഢിയുടെ പ്രതീകങ്ങളാണ ്.
ഇന്നുള്ള മുംബയ്ക്കാരെല്ലാം ബ്രിട്ടീഷ് ഭരണകാലം മുതല് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില് നിന്ന് കുടിയേറിയവരാണ ്. ഇന്ന് മഹാനഗരത്തിന്റെ വ്യവസായ, സാമൂഹിക,ശാസ്ത്രീയ, കലാ സാഹിത്യ സിനിമാരംഗങ്ങളിലുള്ള ഒരാള്ക്ക് പോലും താന് മുംബയ്ക്കാരനാണെന്ന് പറയാന് കഴിയില്ല.രണ്ടോ മൂന്നോ തലമുറ മുന്പ് മുംബയിലേക്ക് കുടിയേറി ജീവിതം കെട്ടി പടുത്തവരാണ ് അവരെല്ലാം. ബാലാ സാഹിബ് താക്കറെ പോലും.
വിഭ്യാസം നേടിയ മറ്റ് സംസ്ഥാനക്കാര് മുംബയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള് കൈയ്യടക്കിയപ്പോള് മഹാരാഷ്ട്രക്കാര് മാറ്റി നിര്ത്തപ്പെട്ടു . താക്കറെ അത് മുതലെടുത്തു. പക്ഷെ കാലത്തിന്റെ മാറ്റം ഉള്ക്കൊള്ളാന് ശിവസേനക്കായില്ല. 84- വയസ്സാകുന്പോള് ഏതു കടുവക്കും പല്ലു കൊഴിയും. താക്കറെക്കും അതുതന്നെ സംഭവിച്ചു.
താക്കറെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെന്നിന്ത്യക്കാരില് നിന്നല്ല, താന് വളര്ത്തികൊണ്ട് വന്ന മരുമകനില് നിന്നു തന്നെയാണ ്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്മ്മാണ് സേന, താക്കറെ വെട്ടി തുറന്ന വഴിയിലൂടെ ബഹുദൂരം മുന്നോട്ട് പോയി കഴിഞ്ഞു.
രാജിനെ തോല്പ്പിക്കാനുള്ള ശ്രമത്തില് , തന്റെ സന്നാഹങ്ങളെല്ലാം സ്വരൂകുട്ടി ഒരിക്കല് കൂടി താക്കറെ കാടടച്ച് വെടിവയ്ക്കുകയാണ ്.---ഒരു ഖാനെങ്കിലും വീണാല് അത്രയുമായി.

Friday, February 5, 2010

അച്ചായന്റെ വികൃതികള്‍

പത്രം നടത്തുന്നെങ്കില്‍, അച്ചായന്‍ നടത്തുന്നതുപോലെ നടത്തണം. അല്ലെങ്കില്‍ ഈ പണിക്ക് പോകരുത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും ഇക്കാര്യം സമ്മതിച്ചു തരും.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണ കേസിലെ പ്രതികളെ പിടിക്കാന്‍ മനോരമ നിസ്തുല്യമായ സേവനമാണ് നല്‍കിയത്. ആക്രമണകാരികളെ പറ്റി യാതൊരു വിവരവുമില്ലാതെ ബുഷും കൂട്ടരും ഇരുട്ടില്‍ തപ്പുമ്പോള്‍, അച്ചായന്‍ പുല്ലുപോലെ സംഭവങ്ങളുടെ പടം വരച്ച്, പിറ്റേത്തെ പത്രത്തിലടിച്ചു. അമേരിക്കകാരന് മനസ്സിലാകാന്‍ ഒരു ക്യാപ്ഷനും കൊടുത്തു: തകര്‍ക്കലിന്റെ നാള്‍ വഴി
മനോരമ പത്രം കിട്ടിയ ഉടന്‍ ചൂടോടെ ബുഷ് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
അച്ചായന്മാര്‍ എന്തുകൊണ്ടും വര്‍ഗ്ഗബോധമുള്ളവരാണ്. പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും മനോരമ ബുഷച്ചായനെ സഹായിച്ചിട്ടുണ്ട്.
സദ്ദാമിന്റെ കാര്യമെടുക്കാം.
'സദ്ദാമെവിടെയെന്ന് ' ലോകം മുഴുവനും തേടിക്കൊണ്ടിരിക്കെ, അച്ചായന്‍ കൂളായി സദ്ദാമിന്റെ ഒളിത്താവളം ഗ്രാഫിക്കുകളുടെ സഹായത്തോടെ വരച്ചു കാണിച്ചു കൊടുത്തു. മനസ്സിലാകാത്ത ബുഷിനെ പോലുള്ള മണ്ടന്മാര്‍ക്ക് വേണ്ടി സദ്ദാം ഒളിചച്ചരിക്കുന്ന ഗുഹ എന്ന് എഴുതി ആരോ ഇട്ട് കാണിച്ചു കൊടുത്തു. ഇതില്‍ കൂടുതല്‍ ഒരു പത്രത്തിന് എന്ത് ചെയ്യാന്‍ കഴിയും ? നിങ്ങള്‍ പറയൂ?
എന്നിട്ടും സദ്ദാമിനെ പിടിക്കാന്‍ രണ്ടു ദിവസം കൂടിയെടുത്തു. അച്ചായന്റെ അത്ര പോലും ഉത്തരവാദിത്വം മറ്റ് ലോകനേതാക്കള്‍ക്കില്ലാതെ പോയി.
സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ അച്ചായന്‍ കരഞ്ഞു.
അന്നത്തെ ഹെഡ് ലൈന്‍ :മരണത്തിലും പതറാതെ.
ചെറുപ്പത്തില്‍ സദ്ദാം അടിവസ്ത്രം അലക്കിയിട്ടിരുന്ന സ്ഥലത്തിന്റെ പടം വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒന്നര പേജ് ഫീച്ചര്‍.സദ്ദാമിന്റെ ധീരതയെ വാഴ്ത്തികൊണ്ട് ആറ് ലേഖനങ്ങള്‍.
മനോരമ നിറഞ്ഞാടുതുകണ്ട്, സദ്ദാമിന് വേണ്ടി ക്യാംപെയിന്‍ നടത്തികൊണ്ടിരുന്ന വിപ്ളവചാനല്‍ നാണിച്ച് ആ പണി നിര്‍ത്തി. അച്ചായന്റെ സ്തുതികള്‍ വായിക്കാന്‍ ഇടവന്നിരുന്നുവെങ്കില്‍ സദ്ദാം ആത്മഹത്യ ചെയ്യുമായിരുന്നു. ഏതായാലും അതിനുള്ള ഭാഗ്യമുണ്ടായില്ല.
മനോരമയിലെ ചിത്രകാരന്മാരെ കുറ്റാന്വേഷണ വകുപ്പില്‍ നിയമിക്കാന്‍ രാഷ്ട്രതലവന്മാര്‍ മത്സരം തുടങ്ങിയപ്പോഴാണ് അച്ചായന്‍ വര നിര്‍ത്തിയത്.

സാധാരണക്കാരന്റെ ഭാഷ സംസാരിക്കുതുകൊണ്ടാണ് മനോരമ സാധാരണക്കാരന്റെ പത്രമായത്. വായനക്കാരന് ഇളിഭ്യത തോന്നിയാലും, അച്ചായന്‍ എന്തും പത്രത്തിലെഴുതും. കോട്ടയത്തിന്റെ നിത്യജീവിതത്തില്‍ നിന്നാണ് അച്ചായന്‍ പ്രചോദനം ഉള്‍കൊള്ളുന്നത്. ചാനല്‍ പ്രോഗ്രാമുകളുടെ പേര് തന്നെ നോക്കൂ:
ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അച്ചായന് ചാരക്കേസിലുണ്ടായതു പോലൊരു വെളിപാടുണ്ടായത്. ഈ പേരിലൊരു വാര്‍ത്ത വേണം. ഉടന്‍ പേരിട്ടു.
സന്ധ്യാ വാര്‍ത്ത.
ഭാര്യയുമായി വഴക്കിടുമ്പോഴാണ് അച്ചായന് ആ അമൂല്യമായ വാക്ക് വീണ് കിട്ടിയത്.
"ചോറ് വയ്ക്കാന്‍ ഇവിടെ ഒരു മണി അരി പോലുമില്ല മനുഷ്യാ......'' എന്നായിരുന്നു ഭാര്യയുടെ ആക്രോശം. ഭാര്യാ പീഠനത്തില്‍ മനം നൊന്ത് അച്ചായന്‍ അപ്പോള്‍ തന്നെ പേരിട്ടു:
ഒരു മണി വാര്‍ത്ത.
മണിയോടുള്ള അച്ചായന്റെ ഒബ്സഷന്‍ മനസ്സാലാക്കി, മണിയടിക്കാന്‍ വേണ്ടി ചാനലിലുള്ള അദ്ദേഹത്തിന്റെ ശിങ്കിടികള്‍ എല്ലാ വാര്‍ത്തകള്‍ക്കും മണി കെട്ടി. അങ്ങിനെയാണ് എട്ടു മണി വാര്‍ത്ത, ഒന്‍പതു മണി വാര്‍ത്ത, 10 മണി വാര്‍ത്ത..... തുടങ്ങിയവ പിറവി കൊള്ളുന്നത്.
അച്ചായന് ഇംഗ്ളീഷ് അറിയില്ലെന്നൊരു പൊതുധാരണയുണ്ട്. മലയാളം ഇംഗ്ളീഷില്‍ 'വീക്കാന്‍' തുടങ്ങിയ കാലത്താണ് അതുണ്ടായത്. ഇത് അറിയാവുന്ന മനോരമയുടെ പ്രഖ്യപിത ശത്രുവായ വിപ്ളവചാനലിലെ താടിക്കാരന്‍ ബുദ്ധിജീവി ഒരു ദിവസം വെല്ലുവിളിച്ചു.
"മനോരമക്ക് എന്തെങ്കിലും കൌണ്ടര്‍ പോയിന്റ് ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ....''
അച്ചായന് സംഭവമങ്ങോട്ട് ശരിക്ക് മനസ്സിലായില്ല. എന്തോ എമണ്ടന്‍ സാധനമാണെന്ന് മാത്രം പിടികിട്ടി. വിപ്ളവക്കാരന്‍ രണ്ടുമൂന്നു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ അച്ചായന് ദേഷ്യം വന്നു. ആ പേരില്‍ ഉടന്‍ പരിപാടിയാരംഭിച്ചു. ഒറ്റതവണ "കൌണ്ടര്‍ പോയിന്റ്'' കണ്ടതേയുള്ളൂ വിപ്ളവക്കാരന്റെ വായടഞ്ഞു. അച്ചായന്റെ അടുത്താ ഇംഗ്ലീഷിറക്കുന്നേ?
അതുകണ്ട് ആവേശം കയറി തുരുതുരാ കുറെ ഇംഗ്ളീഷ് പേരുകള്‍ കൂടി ഡിക്ഷനറി നോക്കി കണ്ടു പിടിച്ചു.
ഫാസ്റ്റ് ട്രാക്ക്, ഇ ഷോ, പ്രൈം ടൈം ന്യൂസ്, ടോപ്പ് റിപ്പോര്‍ട്ടര്‍, ന്യൂസ് ടു നൈറ്റ്....... ഇക്കാര്യത്തില്‍ അച്ചായനെ തോല്‍പ്പിക്കാനാവില്ലെറിഞ്ഞുകൊണ്ട്, ചെറുകിട ഇംഗ്ളീഷ് പേരുകളുമായി പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മറ്റു ചാനലുകാര്‍ പിന്‍വാങ്ങി.
മലയാള ഭാഷയെ പരിഭോഷിപ്പിക്കാന്‍ ചില പദാവലികള്‍ കൂടി അച്ചായന്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും മനോഹരമായ പദമാണ് 'വോട്ടു വണ്ടി'.(എന്താണാവോ അര്‍ത്ഥം?)
മാണി സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മറ്റേ പേര് കിട്ടിയത്.
"നിങ്ങള്‍ പറയൂ''
(എന്ത് പറയാന്‍? ഇത്തരം വൃത്തികേട്ട പരിപാടികള്‍ അവതരിപ്പിക്കുന്നതുകൊണ്ട് പറയേണ്ടത് തെറിയാണ്)
കോട്ടയം കാരുടെ സ്ഥിരം ഡയലോഗുകളിലൊന്നാണ് നേരെ ചൊവ്വെ.
നേരെ ചൊവ്വേ നടക്കടേ, നേരെ ചൊവ്വേ സംസാരിക്കടേ, നേരെ ചൊവ്വെ വസ്ത്രം ധരിക്കടേ.....തുടങ്ങിയ ഡയലോഗുകള്‍ ഇത്രകാലം കോട്ടയത്തിന്റെ മാത്രം സ്വന്തമായിരുന്നു.അതും അച്ചായന്‍ അടിച്ചുമാറ്റി.
ഒന്നേ പറയാനുള്ളൂ: ഈ പരിപാടിയെങ്കിലും ഒന്ന് നേരെ ചൊവ്വേ നടത്തച്ചായാ!!!!

Thursday, February 4, 2010

നിങ്ങള് എന്.മാധവന്കുട്ടിയെ കമ്മ്യൂണിസ്റ്റാക്കി


ദ ന്യൂ ഇന്ഡ്യന് എക്സ്പ്രസ്സിന്റെ മുന് റസിഡന്റ് എഡിറ്ററായിരുന്ന എന് മാധവന് കുട്ടി ദേശാഭിമാനിയുടെ അസ്സോസിയേറ്റ് എഡിറ്ററാവുന്നു.

ഏതാനും വര്ഷങ്ങളായി പിണറായിയുടെ പിണിയാളായി പ്രവര്ത്തിക്കുന്ന മാധവന്കുട്ടിയെ നേരത്തെ ദേശാഭിമാനിയില് നിയമിച്ചിരുന്നുവെങ്കില് ഇപ്പോഴേക്കും അദ്ദേഹം വി.എസിനെ ഒരു വഴിക്കാക്കിതന്നേനെ. പക്ഷേ അക്കാലത്തൊക്കൊ അദ്ദേഹം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. പിണറായിക്ക് മേല് മാധ്യമങ്ങള് കുതിരകയറുന്നതുകണ്ട്, ഒരു സുപ്രഭാതത്തില് മാമ്മോദ്ദീസ മുങ്ങി മാധവന്കുട്ടി സി.പി.എം കാരനാവുകയായിരുന്നു.
എക്സ്പ്രസ്സില് നിന്ന് പുറത്തായശേഷം പിണറായിക്ക് വേണ്ടി കൂലിയെഴുത്ത്, ചാനല് ചര്ച്ചകള് തുടങ്ങിയ കലാപരിപാടികളുമായി അദ്ദേഹം സസുഖം വിരാജിക്കുകയായിരുന്നു. ചാനലുകളില് മാധവന്കുട്ടിയുടെ പലവേഷങ്ങളിലുള്ള പകര്ന്നാട്ടങ്ങള് പലകുറി മലയാളി കണ്ടതാണ ്. ചാനല് ചര്ച്ചകളില് ആരെങ്കിലും പിണറായിയെ തൊട്ടാല് അദ്ദേഹം രൌദ്ര ഭീമനാകും. ചര്ച്ചക്ക് വിളിച്ച അവതാരകന്റെ കുടല്മാല കടിച്ചെടുക്കും. ആക്രമിക്കപ്പെടുന്നത് വി.എസ്സ് ഉള്‍പ്പെടെ ലോകത്ത് മറ്റാരായാല് പോലും, മാധവന്കുട്ടി താടിതടവി ,വിദൂരതയിലേക്ക് നോക്കി സാത്വികനാവും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ഒരാട്ടിന്കുട്ടിയുടെ ആ ഭാവം കണ്ടാല് സങ്കടം തോന്നും. ഇ.കെ. നായനാരെ ജനസംഘക്കാരനെന്ന് പരസ്യമായി വിശേഷിപ്പിച്ചിട്ടുള്ള ആളാണ ് മാധവന്‍കുട്ടി.

അദ്ദേഹം പിണറായിക്ക് വേണ്ടി പണിയാരംഭിച്ചപ്പോഴെ പത്രക്കാര് പറഞ്ഞു, മാധവന്കുട്ടി ദേശാഭിമാനിയില് കണ്ടത് വി.എസിന ് കൊടുങ്ങല്ലൂരില് പോലും കാണാന് കഴിഞ്ഞില്ലെന്ന്.
പിണറായിയെ പ്രീതിപ്പെടുത്താന് മാതൃഭൂമിയില് നിന്ന് ഗോപാലകൃഷ്ണനെ പുറത്താക്കിയപ്പോള്, മാധവന് കുട്ടിയുടെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. പിന്നീട് ഫാരീസ് അബൂബക്കറിന്റെ പത്രം തുടങ്ങിയപ്പോഴും മാധവന്കുട്ടിയെ പത്രാധിപസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്നാണ ് അറിവ്. തുടങ്ങും മുന്പ് തന്നെ അടച്ചുപൂട്ടേണ്ടെന്ന് കരുതിയാവണം അവിടെയൊന്നും അദ്ദേഹത്തെ എടുത്തില്ല.
സി.പി.എം മാധവന്കുട്ടിയെ ഭീഷിണിപ്പെടുത്തിയെന്ന വാര്ത്ത വന് വിവാദം സൃഷ്യിച്ചിരുന്നു. 2004.ഫെബ്രുവരി 14-ന്റെ എക്സ്പ്രസ്സില് ഇത് ഒന്നാം പേജ് സ്റ്റോറിയായിരുന്നു. ആ മാധവന്കുട്ടി തന്നെയാണോ പിണറായുടെ ചാവേറായി ഇപ്പോള് പിറവിയെടുത്തിരിക്കുന്നതെന്ന് അത്ഭുതംകൂറുന്നവരുണ്ടാകാം. അത്ഭുതപ്പെടേണ്ടതില്ല, ഗതികെട്ടാല് മാധവന്കുട്ടിയും സി.പി.എമ്മാകും. എഴുത്തറിയാവുന്നൊരാള്‍ക്ക് എത്രകാലം വെറുതെയിരിക്കാനാവും? പത്രക്കാര് മെലിഞ്ഞാലും മറ്റുള്ളവരെ ചീത്തപറയുന്ന സ്വഭാവം ഉപേക്ഷിക്കാന് കഴിയില്ല. വര്ഷങ്ങളോളം ചെയ്തുകൊണ്ടിരുന്ന പരിപാടി ഒറ്റദിവസം കൊണ്ട് എങ്ങിനെ അവസാനിപ്പിക്കും?
മാധവന്‍കുട്ടി അടുത്ത കാലത്തു വാര്‍ത്തയില്‍ വന്നത് ലാവലിന്‍ പ്രശ്നത്തെ ജനങ്ങളുടെ മുന്‍പില്‍ എങ്ങനെ അവതരിപ്പിക്കണം എന്ന വിഷയത്തില്‍ കൊടുങ്ങല്ലൂരില് ഏരിയാ സെക്രട്ടറിമാര്‍ക്കും അവര്‍ക്ക് മേലിലുള്ള പാര്‍ട്ടി ഭാരവാഹികള്‍ക്കും സ്റ്റഡി ക്ലാസ് എടുക്കുന്നതിന ് ഇടയില്‍ വി എസിനെ മിമിക്രി കാട്ടിയതിനെ തുടര്ന്നാണ ്. തന്നെ കളിയാക്കി എന്നു വി എസും വി എസു പക്ഷക്കാരും പൊളിറ്റ് ബ്യുറോയ്ക്ക് പരാതി നല്‍കി. അങ്ങിനെ വളരെ നാളുകള്‍ക്ക് ശേഷം മാധവന്കുട്ടി എന്ന പേര് പത്രത്തില് അച്ചടിച്ചു വന്നു.
ഇനി മാധവന്കുട്ടിയുടെ മിമിക്രികള്ക്കുള്ള വേദി ദേശാഭിമാനിയാണ ്. കാഴ്ചക്കാരായി പിണറായി ക്കാര്മാത്രമേ ഉള്ളൂവെന്നതിനാല് അവിടെ എന്തും കാണിക്കാം. പുറം ലോകം അറിയില്ല.
നല്ലൊരു പത്രപ്രവര്ത്തകന് എന്ന് പേരെടുത്ത വ്യക്തിയാണ ് എന്.മാധവന്കുട്ടി. പക്ഷേ സമീപകാലത്ത് ചാനലുകളിലൂടെയും അല്ലാതെയും അദ്ദേഹം അവതരിപ്പിക്കുന്ന മിമിക്രികളുടെ നിലവാരം വേദനാജനകമാംവിധം താഴ്ന്നതാണ ്.

Wednesday, February 3, 2010

ഭാര്യമാരെ നേരിടേണ്ടതെങ്ങിനെ?




ലോകം ഉണ്ടായ കാലം മുതല് പാവം ഭര്ത്താക്കന്മാര് നേരിടുന്ന അതീവ ഗുരുതരമായ ഒരു പ്രശനത്തെ സംബദ്ധിച്ചാണ ് പറയാന് പോകുന്നത്.
ഭര്ത്താക്കന്മാര് അസംഘടിതരാണല്ലോ, ഞങ്ങള്ക്ക് യൂണിയനില്ല. ലീവില്ല, പിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ യാതൊരു ആനുകൂല്യങ്ങളുമില്ല.
എന്തിന ് റിട്ടയര്മെന്റു പോലുമില്ല. (അല്ലെങ്കില് വോളന്ററി എടുത്ത് രക്ഷപ്പെടാമായിരുന്നു.)
എന്നിട്ടും , പകല് മുഴുവന് അദ്ധ്വാനിച്ച്, വിയര്‍ത്ത്, വിളറി, തളര്‍ന്ന് അവശരായി വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരോട് ദിവസവും ഭാര്യമാര് ചോദിക്കുന്ന നിന്ദ്യവും ക്രൂരവും ജുഗുപ്ത്സാവഹവുമായ ഒരു ചോദ്യമുണ്ട്:
" ഇന്നും കുടിച്ചിട്ടുണ്ടില്ലേ? "
(ചോദ്യത്തിലെ 'ഇന്നും' എന്ന പദം പ്രത്യേകം ശ്രദ്ധിക്കുക. പതിവു പോലെയെന്നര്‍ത്ഥം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം ഓരോ പെഗ്ഗടിക്കുന്ന നിഷ്കളങ്കനും ശുദ്ധനും വെളുത്തവനുമായ ഭര്ത്താവ് എന്ന ജീവിയോടാണ ് ചോദ്യമെന്നോര്ക്കണം.)
ഇതിന ് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില് ഭര്ത്താവ് വര്ഗ്ഗം അപലപിക്കുന്ന പല മാര്ഗ്ഗങ്ങളാണ ്, എല്ലാ മദ്യപാനികളുടെയും നന്മയെ കരുതി ഇവിടെ പരാമര്ശിക്കുന്നത്.
ഈ ചോദ്യത്തിന ് മുന്‍പില് പതറാത്ത ഭര്ത്താക്കന്മാര് ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന് "ഇല്ല" എന്ന് ഉറക്കെ പറഞ്ഞ് മസ്സിലു പിടിച്ച്, വീഴാതെ, ശ്രദ്ധിച്ച് അടുത്തമുറിയിലേക്ക് പോകും.
ഭാര്യമാരുണ്ടോ വിടുന്നു. തുടര് ചോദ്യങ്ങളുമായി അവരും പിന്നാലെ വരും.
"പിന്നെയന്തിനാ ഓടുന്നെ അവിടെ നില്ല്. മണത്തു നോക്കട്ടെ"
അക്കാര്യത്തില് പേടിയില്ല; മണത്തുനോക്കിയാല് എന്ത്? വിക്സ് മിഠായിയുടെ മണം.

(ശ്രദ്ധിക്കുക: മൌത്ത് ഫ്രെഷ്നര് എന്ന ലേബലില് മദ്യപന്മാര്ക്ക് വേണ്ടി വിപണിയിലിറക്കുന്ന പലതിലും മായമാണ ്. അത്തരം പദാര്‍ത്ഥങ്ങളുടെ മണം ഇനി പറയുന്ന സമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളൂ. ഹാള്‍സ് - 10 മിനിട്ട്, വിക്സ്-12 മിനിട്ടും 20 സെക്കന്‍ഡും, ഒര്ബിറ്റ്--0 മിനിട്ട്, പോളോ- 2 മിനിട്ട്. താലീസ്, മൌത്ത് ഫ്രഷ് തുടങ്ങിയ സാധനങ്ങള് തിന്ന് വാ കേടാക്കേണ്ട. അതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. വിക്സ് ബാം മുഖമടച്ച് പുരട്ടിയാല് കുറെ സമയത്തേക്ക് പിടിച്ചു നില്ക്കാം-ജെ.പി)
മറ്റു ചിലരാകട്ടെ, മൌനം മദ്യപാനിക്കും ഭൂഷണമെന്ന ഭാവേന നിശബ്ദത പാലിക്കും. അത് സംശയം വര്ദ്ധിപ്പിക്കും. ഇത്തരം സന്നിദ്ധ ഘട്ടങ്ങളില് ലോകത്ത് ഇന്നേ വരെ ഒരു മദ്യപാനിയും നിശബ്ദത പാലിച്ച ചരിത്രമില്ലെന്ന് ഓര്ക്കണം. എത്ര നേരം മിണ്ടാതിരിക്കും?
"നിങ്ങളുടെ വായിലെന്താ നാക്കില്ലേ ? "
"കയറി വന്നപ്പോഴേ മനസ്സിലായി ഫിറ്റാ, അല്ലിയോ ?"
തൂടങ്ങിയ പ്രകോപിതമായ ചോദ്യങ്ങള്ക്ക് മുന്പില് പൊട്ടിതെറിക്കാതിരിക്കാന് ഒരു യഥാര്ത്ഥ മദ്യപാനിക്ക് കഴിയില്ല. ഒടുവില് അത് അടികലശലില് എത്തും. ഫിറ്റും ഇറങ്ങി പോകും.

കിടന്നുകൊണ്ട് പ്രവേശിക്കുക എന്നതാണ ് മറ്റൊരു ഉത്തമമായ മാര്ഗ്ഗം. ബോധമില്ലാത്തവനോട് എന്തു പറയാന് എന്നു കരുതി ഭാര്യമാര് മിണ്ടാതിരിക്കും. തെറി മുഴുവന് പിറ്റേന്ന് കേട്ടാല് മതി. രാവിലെ മറ്റു തിരക്കുകള് ഉള്ളതിനാല് സഹിക്കേണ്ട സമയം കുറവായിരുക്കുമെന്നൊരു ഗുണമുണ്ട്.
'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ 'എന്ന പദ്ധതി നമ്മുടെ പൂര് വ്വികന്മാരായ മദ്യപന്മാര് വിജയകരമായി നടപ്പാക്കിയ ഒന്നാണ ്.
ഭാര്യക്ക് സംസാരിക്കാന് അവസരം കൊടുക്കാതെ കയറിചെല്ലുന്പോഴെ തട്ടികയറുക.
"ഗെയിറ്റ് തുറക്കാന് എന്താ ഇത്ര താമസം, എത്ര നേരമായി ഹോണടിക്കുന്നു, കാപ്പികപ്പെന്താ ഇവിടെയിരിക്കുന്നേ," തുടങ്ങിയ സ്ഥിരം കുടുംബകലഹ പദാവലികള് നിങ്ങളെ ഇക്കാര്യത്തില് സഹായിക്കും.
ദീര്ഘകാലാടിസ്ഥാനത്തില് നടപ്പാക്കാന് കഴിയില്ലെന്നതാണ ് ഈ പദ്ധതിയുടെ പോരായ്മ. മാത്രമല്ല, ഇതിന ് മിനിമം ബോധം അത്യാവശ്യമാണ ് . (കാപ്പി കപ്പു കണ്ടാല് ബക്കറ്റാണെന്ന് തോന്നുന്ന അവസ്ഥയില് ഇത് പൊളിഞ്ഞു പോകും.)
ഒരു പാര്ട്ടിയുണ്ടായിരുന്നുവെന്നതാണ ് മറ്റൊരു പതിവ് പല്ലവി.
ഇതും അപകടകരമായൊരു പ്രസ്ഥാവനയാണ ് .
" എന്നിട്ട് എന്നെ എന്തേ കൊണ്ടുപോയില്ല" എന്നാവും ആദ്യപ്രതികരണം. (പാര്ട്ടി മീനൂസ് ബാറിലാ. ഭാര്യയേയും കൊണ്ട് പോകാന് പറ്റിയ സ്ഥലം)
പ്രതികരണം 2 : "പാര്ട്ടിക്ക് പോയെന്ന് കരുതി കുടിക്കണമെന്നുണ്ടോ? അവിടെ വിഷം തന്നാല് അതും നിങ്ങള് കുടിക്കുമോ ? "
(പാര്ട്ടിക്ക് ആരെങ്കിലും വിഷം വിളന്പുമോ എന്ന ചേദ്യം അപ്രസക്തമാണ ്. നമ്മുടെ ഭാഗ്യം കൊണ്ട് അത്രയ്ക്കൊക്കെ ബുദ്ധിയേ ദൈവം കൊടുത്തിട്ടുള്ളൂ. മറ്റൊരു പണിക്കും കൊള്ളില്ലെന്ന് സ്വയം ബോധ്യപ്പെടുന്പോഴാണല്ലോ ഭാര്യയുടെ ജോലി സ്വീകരിക്കുന്നത്)

കുടിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയാണ ് ഏറ്റവും നല്ല മാര്ഗ്ഗം.
" ഒരു സുഹൃത്തിനെ കണ്ടു അങ്ങിനെ പെട്ടു പോയതാ "
താത്കാലികമായി ഭാര്യ സംതൃപതയയാകും. എത്ര നല്ലവനായ ഭര്ത്താവ്! ഒരു പെഗ്ഗ് അടിച്ചാല് പോലും എന്റെ അടുത്ത് സമ്മതിച്ചല്ലോ. കുറ്റം മുഴുവന് സുഹൃത്തിനിരിക്കുകയും ചെയ്യും.
" ഈ കൂട്ടുകാരാ നിങ്ങളെ നശിപ്പിക്കുന്നത്. ഇവന്മാര്ക്കൊന്നും വീടും കുടിയുമില്ലേ (മറ്റേ കുടി), ഇനിയെങ്കിലും ഈ കൂട്ടുകെട്ടൊന്ന് അവസാനിപ്പിക്ക്.ഇവന്റെയൊക്ക തലയില് ഇടിത്തീ വീഴും....."
അതുകുഴപ്പമില്ല. ഇല്ലാത്ത സുഹൃത്തിന്റെ തലയില് ഇടിത്തീ വീണാല് നമുക്കെന്ത്?
എങ്കിലും വഴക്കുണ്ടായാല് ഒരു രാത്രിയുടെ നഷ്ടമേയുള്ളൂ. ഇത്തരം വിദഗ്ദ്ധോപദേശങ്ങള് കേട്ടാല് ജീവിതകാലം മുഴുവന് തികട്ടി വരും.
9 പെഗ്ഗടിച്ചിട്ട് ഒരു പെഗ്ഗേ അടിച്ചുള്ളൂവെന്ന് പറയുക, വൈറ്റ് അടിച്ചിട്ട് ബീയറാണെന്ന് പറയുക തുടങ്ങിയ മറ്റു നിരവധി മാര്ഗ്ഗങ്ങളുണ്ട്. വിസ്താരഭയം മൂലം വിശദ്ധീകരിക്കുന്നില്ല. മുകളില് പറഞ്ഞവയൊന്നും ഭാര്യമാരില് നിന്ന് രക്ഷപ്പെടാനുള്ള ശാശ്വതമാര്ഗ്ഗങ്ങളല്ല. തലമുറകളായി ആര്ജിച്ചെടുത്ത അവരുടെ ഘ്രാണശക്തി ദിനം പ്രതി വര്ദ്ധിച്ചു വരികയാണ ്. ഇതിന ് അടിയന്തിരമായി പോം വഴി കണ്ടേപറ്റൂ. വിജയകരമായ മറ്റെന്തെങ്കിലും മാര്ഗ്ഗമുണ്ടെങ്കില് വായനക്കാര് ഉടന് അറിയിക്കണമെന്നപേക്ഷിക്കുന്നു.
ഇറാനില് അമേരിക്ക ആറ്റം ബോംബിടുന്നതുപോലുള്ള ആഗോള പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ച് അസ്വസ്ഥനാകുന്പോള് അരപെഗ്ഗടിക്കുന്ന പാവം പാവം ഭര്ത്താക്കന്മാരെ ഇങ്ങെനെ പീഠിപ്പിക്കാമോ?
നിങ്ങള് പറയൂ.

Sunday, January 31, 2010

ആത്മകഥ

ആത്മകഥക്ക് ആഴം പോരെന്നും അര്‍ത്ഥഗര്‍ഭമല്ലെന്നും അവള്‍ പറഞ്ഞു.
അഞ്ചു വാക്യങ്ങളില് ആരങ്കിലും ആത്മകഥ എഴുതുമോ ?
അന്ന് ഗുല്‍മോഹറുകള്‍ പൂക്കും കാലമായിരുന്നു.
കൈയ്യില് കസവുചുറ്റിയ മഞ്ഞബ്ബൌസിനു ള്ളില് അവള് വസന്തമായി.
പൂക്കള് പെയ്ത സായാഹ്നത്തില് ഞാനവളുടെ വിരല് തുന്പില് തൊട്ടു. വിരലുകള്ക്ക് മഴ തുള്ളിയുടെ തണുപ്പായിരുന്നു. വെളുത്തൊട്ടിയ വയറില് കാതുചേര്‍ത്ത് മഴയിരന്പം കേട്ടു.
ക്രിസ്തുമസ്സ് തലേന്ന്, നിലാവില് നിറഞ്ഞ പുഴകടന്ന് പള്ളിയിലേക്ക് പോകുന്പോള് അകലെ ജമന്തി പൂക്കളുടെ പാടമുണ്ടെന്നവള് കാതില് പറഞ്ഞു.
മാലാഖമാര്‍ക്കും അവളെ ഇഷ്ടമാണെന്ന് അന്നാണ ് ഞാനറിഞ്ഞത്.
പിന്നെ, ഒരുവാക്കിന്റെ ഇരുകരകളില് ഞങ്ങള് അന്യരായി.
തൊണ്ടയില്‍ കുരുങ്ങിയ യാത്രമൊഴി പനിയായി പൊള്ളി.
പാതിവഴിയില് അവള് പടിയിറങ്ങി പോയി.
കണ്ണീരിന്റെ നനവു പടര്ന്ന ് ആകൃതി നഷ്ടപ്പെട്ട, ഇടത്തോട്ട് ചെരിവുള്ള ചെറിയ അക്ഷരങ്ങളിലെഴുതിയ ഒരു കത്ത് മാത്രം ഞാന് കരുതി വച്ചു.

Friday, January 29, 2010

ജോണ്‍എബ്രഹാം: മലയാള സിനിമയുടെ ഹിറ്റ്ലര്‍


ഏകാകിയായ ഒരു കൊടുങ്കാറ്റായാണ് ജോണ്‍ എബ്രഹാം മലയാള സിനിമയിലേക്ക് കടന്നു വന്നത്.മടക്കവും അങ്ങിനെതന്നെയായിരുന്നു.സിനിമയിലെ ഒട്ടേറെ സൌഹൃദങ്ങള്‍ക്കിടയിലും ജോണ്‍ ഒറ്റയാനായിരുന്നു.
എന്‍റെ സിനിമയുടെ ഹിറ്റ്ലര്‍ ഞാന്‍ മത്രമാണെന്ന് പറയുന്ന ചങ്കുറപ്പ് അന്നുവരെ മലയാള സിനിമക്ക് അന്യമായിരുന്നു.
അലക്കിതേച്ച നമ്മുടെ കപടമാന്യതകളെ തന്‍റെ മുഷിഞ്ഞുനാറുന്ന കുര്‍ത്തയും മദ്യം മണക്കുന്ന വാക്കുകളും കൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. നാലു സിനിമകളും മൂന്ന് ഡോക്ക്യുമെന്ററികളും കൊണ്ട് അദ്ദേഹം മലയാള സിനിമയുടെ മാനസപുത്രനായി.
ജോണിനെ സുഹൃത്തുക്കള്‍ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്ക് ഒരു ആഘോഷം പോലെ ചുമന്നുകൊണ്ട് പോകുമായിരുന്നുവെന്ന് കെ.എന്‍ ഷാജിയുടെ പുസ്തകത്തില്‍ പറയുന്നു. പക്ഷെ തന്റേതുമാത്രമായ നിമിഷങ്ങളിള്‍ പ്രതിഭയുടെ വിങ്ങലേറ്റ് വിറകൊണ്ട ജോണിന്റെ നൊന്പരമറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.സിനിമയോടുള്ള പൂര്‍ണ്ണസമര്‍പ്പണമാണ് സമകാലീനരില്‍ നിന്ന് ജോണിനെ വ്യത്യസ്തനാക്കിയത്.മദ്യലഹരിയില്‍ ജോണ്‍ തന്റെ പ്രതിഭ ധൂര്‍ത്തടിച്ചു.തിരക്കഥയില്ലാതെ സിനിമയെടുത്തുകൊണ്ട് തന്റെ കഴിവിന് ജോണ്‍ അടിവരയിട്ടു.
സിനിമയാണ് എന്റെ എല്ലാം എന്ന് ഇടയ്കിടെ പറയുമായിരുന്നെങ്കിലും, സിനിമയെടുക്കാന്‍ വേണ്ട അച്ചടക്കം അദ്ദേഹം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ലോകസിനിമയിലെ തന്നെ ഏറ്റവും ഉജ്വലമാവേണ്ടിയിരുന്ന അമ്മഅറിയാനും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അവഗണിക്കപ്പെട്ടത്.
ക്യാനില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മുന്‍ സീറ്റിലിരുന്ന് ജോണ്‍ തന്നെ കൂവി.അങ്ങിനെ ചെയ്യാന്‍ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ജോണ്‍ വിശ്വസിച്ചു.
കോഴിക്കോട്ടെ ഒരുവീടിന്റെ ടെറസ്സില്‍ നിന്ന് വീണ് അഞ്ജാത ജഡമായി ജോണ്‍ അശുപത്രിയില്‍ കിടന്നു.പ്രതിഭയുള്ള മഹാനായ മറ്റൊരു കലാകാരനും ഇത്ര ദാരുണമായ മരണം ഉണ്ടായിരിക്കില്ല.എനിക്കുറങ്ങാന്‍ മേല്‍കൂര വേണ്ട ആകാശത്തിന് ചുവട്ടില്‍ എവിടെകിടന്നും എനിക്കുറങ്ങാന്‍ കഴിയുമെന്ന് ജോണ്‍ ഇടയ്ക്കെല്ലാം പറയുമായിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായി.

Thursday, January 28, 2010

ഒരു പത്രപ്രവര്‍ത്തകന്‍റെ രൂപപരിണിതി

കടം കൊണ്ട തൂലികയും
കടലെടുത്ത സ്വപ്നങ്ങളുമായി
ഞാന്‍ ഇവിടെ അന്യന്റെ ജാതകം തിരുത്തിയെഴുതുകയാണ ്. പത്രപ്രവര്‍ത്തനം മടുക്കുന്പോള്‍ നിങ്ങള്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ ്. മറ്റുള്ളവരെ പറ്റി എഴുതുന്ന ദോഷങ്ങള്‍ അറം പറ്റാതെ നോക്കണം. ജ്യോത്സ്യന്റെ കണ്ണുകളിലൂടെ അനന്തതയിലേക്ക് എത്തിനോക്കാനുള്ള ശ്രമം. ഭാവിയില്‍ ഞാന്‍ നല്ലൊരു ജ്യോത്സനാകാനുള്ള സാധ്യതയുണ്ടെന്നാണ് സഹപ്രവര്‍ത്തക പറയുന്നത്. കുറ്റബോധം കഴുകികളയാന്‍ മദ്യത്തിന്റെ അടങ്ങാത്ത ആസക്തികളിലേക്ക് ഇടയ്ക്കിടെ ഊളിയിടുന്നതുകൊണ്ടാണ ് സ്ഥിരമായി ബ്ളോഗ് എഴുതാന്‍ കഴിയാത്തത്.മദ്യപാനികള്‍ക്ക് വിഷയദാരിദ്രമില്ല.സുഹൃത്തിന്റെ വിശ്വാസ വഞ്ചനയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിഷയം.
''കപടസ്നേഹിത നിന്നോട് ജീവിത വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍ തെരുവില്‍ വച്ചു നീ കാണുന്പോഴൊക്കെയും ചിരിവിരിക്കുന്നു മുന്‍വരി പല്ലിനാല്‍
കുരുതി ചെയ്യുവാന്‍ ആയുധം തേടുന്നു''

Friday, January 8, 2010

അനിയന്‍ എന്ന അത്ഭുതം



'കാള്‍ വൈശാഖി'യാണ് സമീപകാലത്തായി മേഫെയറിലെ പ്രധാന ചര്‍ച്ചാവിഷയം. കെ.എസ് അനിയന്റെ പുതിയ നോവലാണ് 'കാള്‍ വൈശാഖി'. ജനശക്തിയിലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ലക്കങ്ങളും വായിക്കാന്‍ കഴിഞ്ഞില്ല. കെ. എസ് അനിയന്റെ കടുത്ത ആരാധകനായ രാജന്‍ചേട്ടനാണ് നോവലിന്റെ ചില ലക്കങ്ങള്‍ തന്നത്.

ബംഗാളിലെ വേനലില്‍ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായി പെയ്യുന്ന മഴയുമാണ് കാള്‍ വൈശാഖി. ഗൃഹാതുരത്വമുണര്‍ത്തുന്ന പേര്. ബംഗാളിന്റെ ഭൂമിക മലയാളിക്ക് അന്യമല്ല. സി.വി ശ്രീരാമന്റെയും മറ്റും കഥകളില്‍ നാമത് കണ്ടതാണ്.തിരഞ്ഞെടുത്ത പദാവലിയുടെ അനുക്രമമായ വിന്യാസത്തിലൂടെ ബംഗാളിന്റെ പശ്ചാത്തലം ഒരു ക്യാന്‍വാസിലെന്നപോലെ വരച്ചിടാന്‍ അനിയന് കഴിഞ്ഞിട്ടുണ്ട്.

സുഖദമായ വായനാനുഭവമാണ് കാള്‍ വൈശാഖി പ്രദാനം ചെയ്യുന്നത്. എങ്കിലും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല നോവലുകളുടെ പട്ടികയില്‍ കാള്‍ വൈശാഖി ഉള്‍പ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്.വീണ്ടും വീണ്ടും നോവലിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതോ, ആവര്‍ത്തനവായനയിലൂടെ മാത്രം വ്യക്തമാക്കപ്പെടുന്നതോ ആയ അര്‍ത്ഥതലങ്ങള്‍ ഈ നോവലിനില്ല. അനിയന്റെ ബിംബങ്ങളും രൂപകല്‍പ്പനകളും പലപ്പോഴും അരോചകമാവുന്നു. നിരാലംബമായി മലര്‍ന്നുകിടക്കുന്ന റോഡിന്റെ നെഞ്ചില്‍ പകലിന്റെ തീ വെളിച്ചം പുളയുന്നു എന്ന വിവരണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. റോഡിന്റെ നെഞ്ച് എന്നത് പോലെ അപക്വമായ ഒട്ടേറെ പ്രയോഗങ്ങള്‍ ഈ നോവലില്‍ ഉടനീളമുണ്ട്. വെയില്‍ ഒരു ഒബ്സെഷന്‍ പോലെ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. വേഗത്തില്‍ ഓടിമറയുന്ന കാഴ്ചകള്‍ക്ക് മീതെ വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന വിവരണം, നിറം മങ്ങിയതും അനവസരത്തിലുള്ളതുമാണ്. വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന് എഴുതാന്‍ അസാധാരണ ചങ്കൂറ്റം വേണം. തിരശ്ശീല എന്നതുകൊണ്ട് അനിയന്‍ എന്താണാവോ അര്‍ത്ഥമാക്കുന്നത്?

' ജീവിതം എന്ന അത്ഭുതം' വായിച്ചപ്പോഴാണ് അനിയനെന്ന എഴുത്തുകാരനെ ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്.മരണത്തിന് മുമ്പില്‍ പകച്ചുപോകുന്ന ഒരുപറ്റം മനുഷ്യരുടെ വ്യഥകളാണ് അനിയന്‍ പകര്‍ന്നു വയ്ക്കുന്നത്. ഡോക്ടര്‍ ഗംഗാധരനെന്ന മഹാമനുഷ്യസ്നേഹിയുടെ കളങ്കരഹിതമായ നേര്‍കാഴ്ചകളാണ് ജീവിതം എന്ന അത്ഭുതത്തെ അതുല്യമാക്കുന്നത്. ക്യാന്‍സര്‍ വാര്‍ഡിലെ മരണത്തിന്റെ ഭീതിതമായ സാന്നിധ്യം,ഒരു നിലയ്ക്കാത്ത നിലവിളി പോലെ ജീവിതം എന്ന അത്ഭുതത്തെ ചൂഴ്ന്ന് നില്‍ക്കുന്നു.

തന്റെ കണ്‍മുമ്പില്‍ ഞെട്ടറ്റു വീഴുന്ന ജീവിതങ്ങളുടെ തുടിപ്പുകളത്രയുമേറ്റുവാങ്ങി, വിനയാന്വിതനാകുന്ന വി.പി ഗംഗാധരനെന്ന ഡോക്ടറെ വായനക്കാരന് ഒരിക്കലും മറക്കാന്‍ കഴിയില്ല.മാറ്റമില്ലാത്ത മരണത്തിന്റ നിശ്ചയത്തിന് മുമ്പില്‍ ഡോക്ടര്‍ നിസ്സഹായനാകുന്നു.ഇവിടെ എഴുത്തുകാരനും നിശബ്ദനായ പ്രേക്ഷകന്റെ കൂട്ടത്തിലേക്ക് ചുവടുമാറുന്നു. കുനിഞ്ഞ ശിരസ്സുമായി മരണത്തിലേക്ക് നടന്നടുക്കുന്ന വിളറിയ ജീവിതങ്ങളെ, ചോരപടര്‍ന്ന വാക്കുകളുടെ ക്യാന്‍വാസിലാണ് അനിയന്‍ കോറിയിടുന്നത്. സ്വന്തം ജീവിതാനുഭവങ്ങളാണ്, അനന്തതയെ സ്പര്‍ശിക്കുന്ന വാക്കുകളിലേക്ക് അന്യന്റെ ദുഖത്തെ ആവാഹിക്കാന്‍ അനിയന് പ്രേരണയായതെന്ന് രാജന്‍ ചേട്ടന്‍ പറഞ്ഞു.

വായനക്കാരന്റെ മനസ്സില്‍ ആഴത്തിലുള്ള നൊമ്പരചാലുകള്‍ കീറിക്കൊണ്ടാണ് ഓരോ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്. എനിയ്ക്കിത് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസവും മറ്റൊരാള്‍ക്ക് സംഭവിച്ചതിലുള്ള ആകാംഷയുമാണ് ദുരന്തകഥകളെ പ്രീയപ്പെട്ടതാക്കുന്നത്. ലോകസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ദുരന്തകഥകളാണ്. അന്യന്റെ ദുഖമറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാര്‍ത്തിക്ക് ഉദാഹരണമായി ദുരന്ത സാഹിത്യം ലോകമെമ്പാടും വായിക്കപ്പെടുന്നു. ഇത്തരത്തില്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏതൊരു കൊടുമുടിയ്ക്കൊപ്പവും തലയെടുപ്പോടെ നില്‍ക്കും, ജീവിതം എന്ന അത്ഭുതം.

മരണത്തെ മാറ്റിയെവഴുതാന്‍ മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് ഇനിയുമായിട്ടില്ലെന്ന് ഈ പുസ്തകത്തിന്റെ താളുകളില്‍ പിടയുന്ന ഓരോ ജീവിതവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അഹങ്കാരം നിറഞ്ഞ ആഹ്ളാദങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ജീവിതം എന്ന അത്ഭുതം ആവര്‍ത്തിച്ചു വായിക്കുന്നത് നന്ന്. അത് നിങ്ങളെ ജീവിതത്തിന്റെ അനശ്ചിതത്വം ബോധ്യപ്പെടുത്തും.

ദുരന്തത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്ന് പോകുന്നവര്‍ക്ക് ആശ്വാസത്തിന്റെ തിരിനീട്ടാന്‍ വെമ്പല്‍ കൊള്ളുമ്പോഴും, വിധിമാറ്റിയെഴുതാന്‍ തനിക്കാവില്ലല്ലോ എന്ന് ഖേദിക്കുന്ന ഒരു ഡോക്ടറുടെ സഹാനുഭൂതിയാണ് ഈ പുസ്കതത്തെ മികച്ച വായനാനുഭവമാക്കുന്നത്. തന്റെ കൈകളിലൂടെ പിടഞ്ഞു വീഴ്ന്നു ജീവിതങ്ങളുടെ അവസാന നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി ഓരോ തവണയും അദ്ദേഹം തളരുന്നത് വായനക്കാരന്‍ തൊട്ടറിയുന്നു. നൊമ്പരകാഴ്ചകളുടെ മരണമുഖത്ത് തൊഴുകൈകളോടെ അദ്ദേഹം നില്‍ക്കുകയാണ്.

ജീവിതത്തിന്റെ പെരുവഴിയില്‍ കാലിടറി വീഴ്ന്ന ഒരു കൂട്ടം മനുഷ്യര്‍. അവസാനത്തെ വഴിയമ്പലത്തില്‍ വച്ച് ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭനഷ്ടങ്ങളുടെ കോളം കൂട്ടുമ്പോള്‍ നഷ്ടങ്ങളുടെ പെരുക്കപ്പട്ടികയില്‍ ചോര പൊടിയുന്നു. അവസാനത്തെ സഹയാത്രികരുടെ കളങ്കരഹിതമായ സൌഹൃദം.എല്ലായാത്രകളും ഒരേ ലക്ഷ്യത്തിലേക്കാണ്. പൊങ്ങച്ചങ്ങളോ പൊള്ളത്തരങ്ങളോയില്ല.അല്ലെങ്കില്‍ തന്നെ ഈ ലോകത്തെ അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ പതിവ് രീതികള്‍ നിരര്‍ത്ഥകമാവുന്നു.വാടി വീഴുന്ന ആ ജീവിതങ്ങളിലേക്ക് ഒരു പ്രാര്‍ത്ഥനാ ദൂരത്ത് നിന്നുകൊണ്ട് അനിയന്‍ എത്തിനോക്കുകയാണ്. കണ്ണീരിന്റെ നനവുപടര്‍ന്ന അക്ഷരങ്ങളിലൂടെയാണ് ഞാനവരുടെ ജീവിതം വായിച്ചത്. അല്‍പ്പം മുമ്പ് വരെ ഇവരും നമുക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നൊമ്പരത്തോടെയല്ലാതെ ആര്‍ക്കാണ് ഓര്‍ക്കാന്‍ കഴിയുക.

മരണമുനമ്പിലും വിപണനസാദ്ധ്യതകള്‍ തേടുന്നവര്‍ക്ക് ഈ രോഗികളേയും ഡോക്ടറെയും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. മുത്തയ്യ മുരളീധരന്റെ പന്തില്‍ യുവരാജ് സിംങ്ങിനെ മഹിലാ ജയവര്‍ദ്ധനെ ക്യാച്ചൌട്ടാക്കിയതോര്‍ത്ത് മൂഡോഫാകുന്ന ഇന്നത്തെ ചെന്ത് പിള്ളേര്‍ക്ക് അന്യന്റെ ദുഖങ്ങളറിയാന്‍ സമയമില്ല. എങ്കിലും മനസ്സിന്റെ ഉറവുകള്‍ വറ്റാത്ത നല്ല സഹൃദയര്‍ക്ക് ജീവിതം എന്ന അത്ഭുതം നിതാന്ത വേദനപകരുന്ന വായനാനുഭവം പകര്‍ന്നു നല്‍കും.

Thursday, January 7, 2010

പ്രീയപ്പെട്ട കെ.കെ.........




മുംബയ് പ്രസ്സ് ക്ളബ്ബിന്റെ തിരക്കൊഴിഞ്ഞ മൂലയില്‍ വയസ്സന്‍ സന്യാസി റമ്മിന്റെ രണ്ടാമത്തെ പെഗ്ഗുമായി ഒറ്റയ്ക്കിരിക്കുകയായിരുന്നു കൃഷ്ണ എന്നറയപ്പെടുന്ന ബി.കൃഷ്ണകുമാര്‍. അന്ന് മുംബയ് പ്രസ്സ് ക്ളബ്ബിന് ഇത്ര മോടിയോ സൌകര്യങ്ങളോ ഇല്ലായിരുന്നു. റമ്മിയും ക്യാരംസുമാണ് തലമുതിര്‍ന്ന എഡിറ്റര്‍മാരുടെ സ്ഥിരം വിനോദങ്ങള്‍. വൈകുന്നരങ്ങളില്‍ വിടി സ്റഷനിലെ തിരക്കാണ് ക്ളബ്ബില്‍. വാര്‍ത്തകളുടെയും ഗോസിപ്പുകളുടേയും നിര്‍മ്മാണകേന്ദ്രമായതിനാല്‍ ആര്‍ക്കും പ്രസ്സ് ക്ളബ്ബ് ഒഴിവാക്കാനാകുമായിരുന്നില്ല.
ഫ്രീ പ്രസ്സിലെ ഫോട്ടോഗ്രാഫറായിരുന്ന ജോണിച്ചായനാണ് കൃഷണയെ പരിചയപ്പെടുത്തിയത്. മാതൃഭൂമിയിലെ പി.സി മാത്യുവും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.ഞങ്ങള്‍ അദ്ദേഹത്തെ കെ. കെ എന്ന് ബഹുമാന പുരസരം വിളിച്ചു.
കെ.കെയുടെ സ്റോറികള്‍ അതിന്റെ സത്യസദ്ധതകൊണ്ട് വേറിട്ട് നിന്നു. അതുകൊണ്ട് തന്നെ മനോരമയ്ക്ക് കെ.കെ.യുടെ എല്ലാ സ്റോറികളും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ട്രെയിനി പിള്ളേര്‍ക്ക് കെ..കെ ധാരാളം കഥകള്‍ തന്നിട്ടുണ്ട്. മറിയ എബ്രഹാം ആയിരുന്നു അന്ന് കെ.കെ യ്ക്കൊപ്പം വീക്കിന്റെ മുംബയ് ഓഫീസിലുണ്ടായിരുന്നത്. കെ.കെയ്ക്ക് മലയാളം വായിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
നല്ല സ്റോറിയ്ക്ക് വേണ്ടി എത്രവരെ കഷ്ടപ്പെടാനും അദ്ദേഹം തയ്യാറായിരുന്നു.മുംബയ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന ഖൈര്‍നാറുടെ പോരാട്ടങ്ങളില്‍ കെ.കെ നിശബദ്ധ സാന്നിധ്യമായിരുന്നു. ഖൈര്‍നാറെ മലയാളിക്ക് പരിചിതനാക്കിയത് കെ.കെ യുടെ സ്റോറികളാണ്.
കെ.കെ പ്രസ്സ് ക്ളബ്ബ് പ്രസിഡന്റായിരുന്ന കാലത്താണ് മുംബയിലെ മലയാളികളായ കുട്ടി പത്രക്കാര്‍ ക്ളബ്ബില്‍ അംഗത്വം എടുക്കുന്നത്. മലയാളികള്‍ക്ക് അംഗത്വം നല്‍കുന്നതിന് വേണ്ടി ക്ളബ്ബിന്റെ ബോര്‍ഡ് മീറ്റിംഗുകളില്‍ കെ.കെ ശക്തിയായി വാദിച്ചു. 12 രൂപയ്ക്ക് ഒരു പെഗ്ഗ് റം കിട്ടുമെന്നതാണ ് മലയാളികളെ ക്ളബ്ബിലേക്ക് ആകര്‍ഷിച്ചത്.
സൌമ്യതയായിരുന്നു കെ.കെയുടെ മുഖമുദ്ര. രോഗപീഠകള്‍ ദുരിത ദിനങ്ങള്‍ തീര്‍ത്തപ്പോഴും അദ്ദേഹം സൌമ്യനായിരുന്നു. ഏക മകന്റെ മരണം കെ.കെ യെ നിലക്കാത്ത ദുഖത്തിലാഴ്ത്തി. അവസാനകാലത്ത് കെ.കെ തികച്ചും ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.
മുംബയിലെ മലയാളികളായ പത്രക്കാര്‍ക്ക് കെ.കെ യെമറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സൌഹൃദം അവര്‍ക്ക് ആശ്വാസത്തിന്റെ തണലായിരുന്നു. തന്നാലാവും വിധം അദ്ദേഹം എല്ലാവരേയും സഹായിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
വേദനയുടെ തീക്കടല്‍ താണ്ടിയാണ് കെ.കെ മരണത്തിലേക്ക് നടന്നടുത്തത്. പ്രീയപ്പെട്ട കെ.കെ അങ്ങേയ്ക്ക് ആദരാജ്ഞലികള്‍.