
പത്ര മാധ്യമങ്ങള്‍ സമൂഹത്തിന്റെ ക്രീയാത്മക നിരീക്ഷകരാണ ്. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി സ്വധര്‍മ്മം വിസ്മരിക്കുന്പോള് മാധ്യമങ്ങള്‍ സമൂഹത്തിന ് മുന്പില് അപഹാസ്യരാവുന്നു. മാധ്യമങ്ങളുടെ രാഷ്ട്രീയം അവരുടെ സ്വാതന്ത്രിയമാണെന്ന് വാദിക്കുന്പോഴും വാര്‍ത്തകളിലെ സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്.
വി.എസ് അച്യുതാനന്ദനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള മനോരമ നടത്തുന്ന ആക്രമണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അതുകൊണ്ടാണ ്. പാര്‍ട്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചത് വി.എസ് ആണെന്ന പിണറായി പക്ഷത്തിന്റെ ആരോപണമാണ ് മനോരമ ആഘോഷിക്കുന്നത്.പാര്‍ട്ടിയുടെ മുഖ്യമന്ത്രി പാര്‍ട്ടിക്കെതിരെ ഘടക കക്ഷികളെ രംഗത്തിറക്കുന്നത് സി,പി,എമ്മിന്റെ സ്വയം വിമര്‍ശമാണെന്ന് മനോരമ കണ്ടെത്തുന്നു. മനോരമയുടെ ഉദ്ദേശം റിപ്പോര്‍ട്ടില്‍ വ്യക്തമാണ ്.
പണവും അധികാരവുമുള്ള കേന്ദ്രങ്ങളുടെ അഭിപ്രയങ്ങളാണ ് മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവേ പ്രകടിപ്പിക്കുന്നതെന്ന് ഡേവിഡ് എഡ്വേര്‍ഡും ഡേവിഡ് ക്രോംവെല്ലും ചേര്‍ന്നെഴുതിയ ന്യൂസ്പീക്ക് ഇന്‍ ദ ട്വന്‍ടി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ആയുധ നിര്‍മമ്മാണം മുതല്‍ കള്ളകടത്തുവരെ നടത്തുന്ന സ്വകാര്യ കുത്തകകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്ക് സത്യസന്ധതയോടെ ജോലിചെയ്യാനാവില്ല.കഴിവോ യോഗ്യതയോ ഇല്ലാതെ, മുതലാളിമാരുടെ കാലുതിരുമ്മുന്നതില് പ്രഗത്ഭ്യം തെളിയിച്ചുകൊണ്ട് പത്രങ്ങളുടെ തലപ്പത്ത് എത്തുന്നവരും ചുരുക്കമല്ല.മന്ദബുദ്ധികളായ സീനിയര്‍മാരെ അംഗീകരിക്കേണ്ട ഗതികേട് മലയാള പത്രങ്ങളിലെ ജൂനിയര്‍ പത്രപ്രവര്‍ത്തകരുടെ ശാപമാണ ്. ഒരു കോട്ടയം പത്രത്തിന്റെ തിരുവനന്തപുരത്തെ ആസ്ഥാ നകക്ഷിയാണ ് ഇവരില്‍ പ്രമുഖന്. തന്റെ കഴിവുകേട് മറച്ചുവക്കാന്‍ ഇയാള്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും അനാവശ്യ ഇടപെടല്‍ നടത്തുന്നു.
പരസ്യങ്ങള്‍ നല്‍കുന്നവരുടേയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പത്രങ്ങളിലെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടേയും സ്വാധീനമാണ ് അനാവശ്യമായി വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതിന ് പിന്നിലുള്ളത്. സിംഗിള്‍ കോളം പരസ്യത്തിന ് വേണ്ടി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകള്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകും.പരസ്യദാതാക്കള്‍ക്ക് അപ്രീയമായ വാര്‍ത്തകള്‍ അവര്‍ ഇടപെട്ട് മുക്കും. സ്ഥിരമായി പരസ്യം നല്കുന്നു വെന്ന ഒറ്റകാരണത്താല്‍ കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായുടെ കുംഭകോണത്തെ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധികരിക്കപ്പെടാതെ പോയതാണ ് ഏറ്റവും നല്ല ഉദാഹരണം. ആഗോളതാപനത്തെ പറ്റി ലേഖനമെഴുതുന്ന അതേ പേജില്‍ തന്നെ അന്തരിക്ഷമലിനീകരണമുണ്ടാക്കുന്ന വാഹന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കും. കൊക്കോകോള കന്പനിക്ക് എതിരെ കുരുശുയുദ്ധം നടത്തിയിരുന്ന പത്രം തന്നെ കൊക്കോകോള ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ പേജ് പരസ്യവും പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു.
മദേഴ്സ് ഡേയില്‍ അമ്മമാരുടെ മഹത്വം വാഴ്ത്തികൊണ്ട് ഒരു പ്രമുഖ മലയാളം പത്രം ഫീച്ചര്‍ പ്രസിദ്ധീകരിച്ചു.അതേ പേജില്‍ തന്നെ ഏറ്റവും താഴെ വന്ന ടോയിലറ്റ് സോപ്പിന്റെ മൂന്ന് കോളം പരസ്യം." നിന്റെ ചര്‍മ്മം കണ്ടാല്‍ അമ്മയാണെന്ന് പറയുകയേയില്ല" അമ്മെയെ കണ്ടാല്‍ അമ്മയാണെന്ന് തോന്നിയില്ലെങ്കില്‍ അപകടമാണ ്. പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് തത്വദീക്ഷയില്ല. പക്ഷെ പരസ്യങ്ങളിലെ വാചകഘടന മാറ്റണമെന്ന് പത്രങ്ങള്‍ക്ക് ആവശ്യപ്പെടാം. ആഭാസകരമായ പരസ്യങ്ങള്‍ അച്ചടിക്കുന്നത് അപമാനമായി പത്രങ്ങള്‍ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
The anguish is reasonable. But then, the author should also lay out an alternative mode of running a newspaper. Where will the increasing salary bill of journalists be funded? If a newspaper takes a tough stand against advertisements, then please also tell me where will the money to run a newspaper come from. No newspaper owner can put money from his pocket eternally. There must be some revenue to pay the salary of journalists. When it comes to salary, no journalist will agree to a reduction. They always want salary increase, bonus etc. But then who will finance this. Subscription money is not practical unless you charge Rs 100 for one day's newspaper. I would appreciate if the author gives an alternative.
ReplyDelete