


ദയാരഹിതമായ പക്ഷപാദിത്വത്തിന്റെ ദ്വയാര്ത്ഥമാണ ് ഓസ്ക്കാര്. അമേരിക്കകാരന്റെ അഹങ്കാരം ലോകമനസ്സാക്ഷിയെ വഞ്ചിക്കുന്നതിന്റെയും വര്ണ്ണവെറിയുടെയും ക്രൂരമായ കെട്ടു കാഴ്ചയാണത്. ലോകമെന്പാടുമുള്ള ഏതൊരു ചലചിത്ര പ്രവര്ത്തകന്റെയും കൊതിപ്പിക്കുന്ന സ്വപനമാണ ് ഓസ്ക്കാര്. എന്നിട്ടും അര്ഹമായ ഒട്ടേറെ ചിത്രങ്ങളേയും അതിന്റെ പ്രവര്ത്തകരേയും ഓസ്ക്കാര് അവഗണിച്ചു.
അവാര്ഡ് പ്രഖ്യാപനത്തിലെ പക്ഷപാദിത്വത്തില് പ്രതിഷേധിച്ചു കൊണ്ട് 1960-ല് ഓസ്ക്കാര് കമ്മറ്റി ചെയര് മാനായിരുന്ന ഗ്രഗറി പെക്ക് രാജിവച്ചതോടെയാണ ് , ഓസ്ക്കാറിന്റെ പിന്നാന്പുറ കഥകള് ലോകം അറിഞ്ഞു തുടങ്ങിയത്.
സത്യജിത് റേയുടെ ചിത്രങ്ങളായ അപ്പു ത്രയമോ, ചാരുലതയോ എന്തുകൊണ്ട് ഓസ്ക്കാറിന്റെ പരിഗണനക്ക് പോലുമെത്തുന്നില്ല എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.ഗാന്ധിയുടെ സംവിധായകനായ സര് റിച്ചാര്ഡ് ആറ്റന്ബറോ ഒരിക്കല് പറഞ്ഞു : " ഗാന്ധിയെക്കാള് എത്രയോ മേന്മയേറിയ ചിത്രമായിരുന്നു ക്രൈ ഫ്രീഡം. എന്നിട്ടും അതിന ് എന്തുകൊണ്ട് അവാര്ഡ് ലഭിച്ചില്ല എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു ".
വര്ണ്ണവിവേചനമാണ ് ഓസ്ക്കാറിന്റെ പ്രഭ കെടുത്തുന്ന മറ്റൊരു ആരോപണം.ടു സാര് വിത്ത് ലൌ എന്ന ചിത്രത്തിലെ ഉജ്വല അഭിനയം കൊണ്ട് ചലചിത്രത്തിന്റെ ലോകമനസ്സ് കീഴടക്കിയ സിഡ്നി പോയിറ്റിയറാണ ് ഓസ്ക്കാറിലെ വര്ണ്ണവെറിയുടെ ഏറ്റവും ദാരുണമായ ഇര. നാടകീയതകളിലൂടെ അവസാനനിമിഷം പോയിറ്റിയറിന ് ഏറ്റവും നല്ലനടനുള്ള അവാര്ഡ് നഷ്ടപ്പെടുകയായിരുന്നു. പോയിറ്റിയര് അവാര്ഡിന ് അര്ഹനല്ലെങ്കില് ഞാന് ഉള്പ്പെടെ അവാര്ഡ് നേടിയവരാരും അതിന ് അര്ഹരല്ലെന്നാണ ് പ്രമുഖ നടി ഇന്ഗ്രിഡ് ബര്ഗ് മാന് പറഞ്ഞത്.
ഇടതുപക്ഷ ചായ് വുള്ള ചിത്രങ്ങളോട് ഓസ്ക്കാര് എന്നും മുഖം തിരിഞ്ഞു നിന്നിട്ടേയള്ളൂ. അമേരിക്കന് ഭരണകൂടത്തിന്റെ നയങ്ങള്ക്ക് അനുസരണക്കേടിന്റെ പ്രതിഷേധമുയര്ത്തിയവരാരും ഓസ്ക്കാറിന്റെ പടിപ്പുര കണ്ടിട്ടില്ല. സത്യജിത് റേ, കുറസോവ,ബര്ഗ്മെന് തുടങ്ങിയവര് അനഭിമതരായത് അതുകൊണ്ടാണ ്.
വ്രണിതമായ ജീവിതാവസ്ഥകള് അനാവരണം ചെയ്യുന്ന ചിത്രങ്ങള് ഓസ്ക്കാറില് തള്ളപ്പെടാന് തുടങ്ങിയത് 80' കള് മുതലാണ ് . ജീവിതത്തിലേക്ക് തുറന്നുപിടിച്ച ക്യാമറ കണ്ണുകള് എന്നും അമേരിക്കക്കാരന്റെ ഉറക്കം കെടുത്തിയിരുന്നു. അതിമാനുഷിക ചിത്രങ്ങളും സയന്സ് ഫിക്ഷനുകളും ഹോളീവുഡിന ് പ്രീയപ്പെട്ടതാണ ്. സര് അലന് പാര്ക്കറുടെ മിസ്സിസിപ്പി ബേണിംഗ്, കം സീ ദ പാരഡൈസ്, സ്പില് ബര്ഗ്ഗിന്റെ അംസാദ്, കളര് പര്പ്പിള് ,ഷിന്ഡ് ലേഴ്സ് ലിസ്റ്റ് തുടങ്ങിയ അപൂര് വ്വം ചിത്രങ്ങള് ഉണ്ടെന്ന വസ്തുത മറക്കുന്നില്ല. പക്ഷെ അവയുടെ സംഖ്യ തീരെ കുറവാണ ്.
82- മത് ഓസ്ക്കാറിന്റെ ഫലപ്രഖ്യാപനം അല്പ്പസമയത്തിനകം ആരംഭിക്കും. ദ ഹര്ട്ട് ലോക്കര്, അവതാര് എന്നീ ചിത്രങ്ങളാണ ് ഓസ്ക്കാറിന്റെ അവസാന ഘട്ടത്തില് മത്സരിക്കുന്നത്. വിമര്ശകരുടെ മുക്തഖണ്ഡമായ പ്രശംസ നേടിയ ചിത്രമാണ ് ദ ഹര്ട്ട് ലോക്കര്. ബോക്സ് ഓഫീസില് സുനാമിയായി മാറിയ അവതാര് ദൃശ്യവിസ്ഫോടനത്തിന്റെ നിറകാഴ്ചയാണ ്.
ഈ രണ്ടു ചിത്രങ്ങളോടും എനിക്ക് താത്പര്യമില്ല. ഇറാക്കില് യുദ്ധത്തിന ് പോയ അമേരിക്കന് പട്ടാളക്കാരുടെ കഥയാണ ് ദ ഹര്ട്ട് ലോക്കര് പറയുന്നത്. ഇറാക്കിന്റെ മണ്ണിലൂടെ ചോരപുഴയൊഴിക്കിയ അമേരിക്കകാരന ് എത്രമാത്രം സത്യസദ്ധതയോടെ ആ കഥ പറയാനാവും? കലാമേന്മകൊണ്ട് മാത്രമാണ ് ആ ചിത്രം വിമര്ശകരുടെ പ്രശംസ പിടിച്ചു പറ്റിയത്. കുത്തികൊന്നവനെ പുഷ്പങ്ങള് കൊണ്ട് അലങ്കരിച്ച് കിടത്തിയിരിക്കുന്നതു പോലെ. അമേരിക്കന് പട്ടാളക്കാര് നന്മയുടെ ആള്രൂപങ്ങളും ഇറാക്കി കലാപകാരികള് തിന്മയുടെ പ്രവാചകന്മാരുമായാണ ് ചിത്രത്തില് പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന് വലതുപക്ഷ പ്രഭുത്വത്തിന ് ഈ ചിത്രം ഇഷ്ടപ്പെട്ടതില് എന്ത് അത്ഭുതം?
ഒരു വെള്ളക്കാരന്റെ അവതാരം ലോകത്തെ രക്ഷിക്കുന്നതിന്റെ കഥകാണാന് ഒരിക്കലൂടെ നമ്മള് നിര്ബന്ധിതരായി. ഇതില് ഏതു ചിത്രത്തിന ് അവാര്ഡ് ലഭിച്ചാലും അത് കുടുംബത്തിരിക്കും. ദ ഹര്ട്ട് ലോക്കറിന്റെ സംവിധായക കാതറിന് ബിഗ് ലോ കുറെകാലം അവതാറിന്റെ സംവിധായകനായ ജെയിംസ് കാമറൂണിന്റെ ഭാര്യയായിരുന്നു. എങ്ങിനെയുണ്ട് അമേരിക്കകാരന്റെ ബുദ്ധി !!!!