
ഇന്ത്യ തലകുനിക്കുന്നു; അപമാനഭാരത്താല്‍.
മൂന്നു യാദവന്മാരാണ ് വനിതാ സംവരണ ബില്ലിനെതിരെ പ്രധാനമായും പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്.
ശരത് യാദവ്, മുലായം സിംങ്ങ് യാദവ്, ലല്ലു പ്രസാദ് യാദവ് എന്നീ യാദവന്മാര് എന്തിനാണ ് ബില്ലിനെ എതിര്ക്കുന്നത്?
കാരണം ഒന്നേയുള്ളൂ: അവര് പുരുഷന്മാരാണ ്. സ്ത്രീകള്ക്ക് തുല്യ അവകാശം നല്കുന്നത് യാദവന്മാരുടെ മെയില് ഷോവനിസത്തിന ് ഉള്കൊള്ളാവുന്നതിനുമപ്പുറമാണ ്.
സ്ത്രീകള്ക്ക് നിയമനിര്മ്മാണ സഭകളില് നിര്ണ്ണായക സ്വാധിനം ലഭിച്ചാല്,തങ്ങളുടെ കുംഭകോണങ്ങളുടെ സുഗമമായ നടത്തിപ്പിന ് വിഘാതമുണ്ടായേക്കുമെന്നണ ് അവരുടെ പ്രധാന ഭയം. 33 % സീറ്റുകള് സ്ത്രീകള്ക്ക് മാറ്റിവച്ചാല് ഈ പാര്ട്ടികളെ താങ്ങി നിര്ത്തുന്ന പുരുഷ പ്രജകള്ക്ക് എവിടെനിന്ന് സീറ്റ് നല്കുമെന്നത് രണ്ടാമത്തെ ഭയം.
ബി.എസ്.പിയുടെ എതിര്പ്പിന ് പക്ഷെ ന്യായമായ കാരണമുണ്ട്. പ്രധാനമന്ത്രിയാകാന് കുപ്പായം തയ്പിച്ച് കാത്തിരിക്കുന്ന മായാവതി അജയ്യയായി വാഴുന്പോള് പെണ്ണുങ്ങളെല്ലാം കൂടെ നിയമസഭയിലേക്ക് ഇരച്ചുകയറിയാല്? അവര്ക്കിടയില് നിന്ന് കൊള്ളാവുന്ന ഒരു നേതാവ് ഉയര്ന്നു വന്നാല്? പ്രതിമാ നിര്മ്മാണം മുതല് താജ് അഴിമതി വരെ ഒരുപിടി കാര്യങ്ങളുണ്ട് മായാവതിക്ക് ശ്രദ്ധിക്കാന്. അതിനിടയിലാണ ് ഒരു സംവരണ ബില്ല്!!!!
സ്ത്രീകള് രാജ്യം ഭരിക്കാനൊന്നുമായിട്ടില്ലെന്ന് ലല്ലു പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ ്. കുറെകാലം സ്വന്തം ഭാര്യ റാബറി ദേവിയെ മുഖ്യമന്ത്രി കസേരയില് ഇരുത്തി നോക്കിയതാണ ്. ഫയല് കാണുന്പോള് അവര്ക്ക് ദേഷ്യം വരും. ഭരണമെന്നൊക്കെ പറയുന്നത് ഈ പെണ്ണുങ്ങള്ക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്ന് ലാല്ലു പറയുന്നത് അതുകൊണ്ടാണ ്.
ഒന്നര ദശാബ്ദമായി വനിതാ സംവരണ ബില്ലിട്ട് തട്ടികളിക്കാന് തുടങ്ങിയിട്ട്. വനിതാ സംവരണത്തെ പറ്റി പ്രസംഗങ്ങള് നടത്തുന്നതിന ് ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ല. പക്ഷെ കാര്യത്തോടടുക്കുന്പോഴാണ ് രാഷ്ട്രീയക്കാരന്റെ തനിനിറം പുറത്തു വരുന്നത്. മുടന്തന് ന്യായങ്ങള് നിരത്തി ബില്ല് മുടക്കുന്ന കാര്യത്തില് എല്ലാവരും ഒറ്റകെട്ടാണ ്. സ്ത്രീകള് തുല്യത നേടുന്നത് അവര്ക്ക് സങ്കല്പ്പിക്കാനാവുന്നില്ല.
സോണിയാ ഗാന്ധിയുടെ സംതൃപ്തിയിലാണ ് മന്മോഹന് സിംഗിന്റെ കസേരകാലുകള് ഉറപ്പിച്ചിരിക്കുന്നത്.അതുകൊണ്ട് ബില്ലു നടപ്പാക്കാന് അദ്ദേഹം നിര്ബന്ധിതനായി.രാജ്യത്തൊട്ടാകെ അതിന ് കൈയ്യടിയും ലഭിച്ചു.അതുകൊണ്ട് തന്നെ മറ്റു പാര്ട്ടികള്ക്ക് അതിനെ എതിര്ക്കാനും കഴിഞ്ഞില്ല. ഇതൊക്കെയാണ ് യാഥാര്ത്ഥ്യം. അല്ലാതെ നമ്മുടെ പെണ്ശിങ്കങ്ങള് വിചാരിക്കും പോലെ മന്മോഹന് ജി യ്ക്ക് ഒരു സുപ്രഭാത ത്തില് അവരോട് പ്രണയമുദിച്ചതൊന്നുമല്ല.
ഇന്ന ് ഇന്ത്യയുടെ ദിനമായിരുന്നു. സ്ത്രീയുടെ അഭിമാനത്തെ വാനോളമുയര്ത്തികൊണ്ട് ലോകത്തിന ് മുന്പില് ഇന്ത്യ തലയുയര്ത്തി നില്ക്കുമായിരുന്നു. അതാണ ് നാണമില്ലാത്ത സ്ത്രീ വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ട് യാദവന്മാര് തകര്ത്തെറിഞ്ഞത്. ബില്ല് പാസ്സായാല് പോലും യാദവന്മാരുടെ പ്രവര്ത്തി ദയാരഹിതമായ വസ്ത്രാക്ഷേപമായി ചരിത്രത്തില് അവശേഷിക്കും.
സ്ത്രീയെ അടിമയായി കാണാനുള്ള പുരുഷന്റെ അധമമനസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ പാരന്പര്യമുണ്ട്. ഒരു സുപ്രഭാതത്തില് അത് മാറ്റിയെഴുതാനാവില്ല. മതങ്ങളാണ ് ഇക്കാര്യത്തില് പ്രധാന ചിന്താധാരകള് രൂപപ്പെടുത്തിയത്. സ്ത്രീക്ക് തുല്യത നല്കണമെന്ന് അവകാശപ്പെടുന്ന മതങ്ങളേതുമില്ല. അവളെ അംഗീകരിക്കാന് അവളുടെ കഴിവുകളറിയാന് പുരുഷന് മടിക്കുന്നതും അതുകൊണ്ട് തന്നെ.വനിതാ ബില്ലിനെ എതിര്ക്കുന്ന യാദവന്മാരുടെ മനസ്സിന്റെ ഇരുളറകളില് നിന്ന് അവരറിയാതെ വെളിപ്പെട്ടുവരുന്ന സത്യവും ഇതാണ ്.
No comments:
Post a Comment