Friday, November 11, 2011

നിനക്ക്

ഹൃദയത്തില്‍  പാതി പകുത്തെടുത്ത കൂട്ടുകാരന്,
മഹാനഗരത്തിന്റെ പെരുവഴിയോരത്ത് ഒറ്റപെട്ടു പോയ ഒരു കുട്ടിയുടെ നൊമ്പരം നിന്റെ വാക്കകളില്‍  വയിക്കനാവുന്നു .
ഒറ്റയാകുമ്പോഴാണ് ഓര്‍മ്മകള്‍ക്ക് കനമേറുന്ന ത്.
ഓര്‍മ്മ വേദനയാണ്. നീ താണ്ടിയ  കനല്‍  വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പ്രത്യേകിച്ച്.
കൊളാബയിലെ  ഗോകുല്‍  ബാറിന്റെ അരണ്ട  വെളിച്ചത്തില്‍  നമ്മള്‍ പങ്കു വച്ച സ്വപ്നങ്ങള്‍ പട്ടു പോയി. നമ്മുടെ ഇന്ന ലകള്‍ മടങ്ങിവരാതെ വണ്ണം മാഞ്ഞു പോയി.
നിന്റെ കരളില്‍   കനല്‍    കാറ്റുകള്‍ ചുരമാന്തുന്നത്  ഞാനറിയുന്നു , നഷ്ടപ്രണയത്തിന്റെ നിലക്കാത്ത നിലവിളി എനിക്ക് കേള്‍ക്കാനവുന്നുണ്ട് .
കാലത്തിന് മുമ്പേ നടന്ന  ഏവരുടേയും വിധി ഇതായിരുന്നുവെന്ന്  കരുതി ആശ്വസിക്കൂ. മരണ നിഴലിന്റെ നിതാന്ത സമാധാനത്തിലേക്ക് ചുവചടുവയ്ക്കും മുമ്പ് തിരിഞ്ഞു നോക്കൂ.
തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങളുടെ പെരുക്കപട്ടികയില്‍  ചോരപൊടിയുന്നു . എനിക്കറിയാം, നീ നീന്തിയ  നോവിന്റെ കടല്‍ .
 ജീവിതം  കൈകുമ്പളിലൂടെ ചോര്‍ന്നു  പോകാന്‍ അനുവദിക്കരുത്. എല്ലാ  ശക്തിയും സ്വരുകൂട്ടി ഒരിക്കലൂടെ ശ്രമിക്കൂ.

A man can be destroyed but not defeated

ആശംസകള്‍.

Thursday, October 20, 2011

വാര്‍ധക്യ പ്രണയത്തിന്റെ വൃഥാ വിലാപങ്ങള്‍



പേരിലൊഴികെ പ്രണയമില്ലാത്ത ബ്ളസ്സി ചിത്രം വ്യത്യസ്ഥത പുലര്‍ത്താനുള്ള കൃത്രിമ ശ്രമങ്ങളില്‍ പരാജയമടയുന്നതിന്റെ ദയനീയ ഉദാഹരണമായി നിലനില്‍ക്കുന്നു.
മഞ്ഞും മരങ്ങളും നിഴലും നിലാവും കടലും ആശയ സമ്പുഷ്ടമാകുമെന്ന മിഥ്യധാരണയിലാണ് ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതുമയില്ലാത്ത ആശയവും കരുത്തില്ലാത്ത തിരക്കഥയും ചിത്രത്തെ കൂടുതല്‍ ശുഷ്ക്കമാക്കുന്നു. പത്മരാജന് പഠിക്കുന്ന ബ്ളസ്സി സിനിമയുടെ ബാലപാഠങ്ങള്‍ ഇനിയും ആറിയേണ്ടിയിരിക്കുന്നു.
വാര്‍ദ്ധക്യ പ്രണയത്തന്റെ വിലകുറഞ്ഞ വ്യാപാരങ്ങളിലാണ് സിനിമ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. മാംസ നിബന്ധമല്ലാത്ത പ്രണയം മലയാള സിനിമക്ക് പുതുമയുള്ള വിഷയമല്ല. പക്ഷേ ഇവിടെ പ്രണയം പോലും അവ്യക്തമായി മാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. നായികയ്ക്ക് മുന്‍ ഭര്‍ത്താവിനോട് തോന്നുന്നത് പ്രണയമാണോ സഹതാപമാണോ എന്ന് സംവിധായകന് പോലും തീര്‍ച്ചയില്ല.
പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും അസ്തമിച്ച്, മരണത്തിന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ക്കുന്ന വൃദ്ധരായ നായകന്മാര്‍ക്ക് തങ്ങളുടെ നായികയോട് തോന്നുന്ന വികാരമെന്താവാം?അത് പ്രണയമാണെന്ന് സ്ഥാപിക്കാനുള്ള വിഫല ശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. ജീവിതത്തിന്റെ അന്ത്യനാളുകളില്‍ രണ്ടു നായകന്മാര്‍ ചേര്‍ന്ന് ഒരു നായികയെ പങ്കു വയ്ക്കുന്ന ഉട്ടോപ്യന്‍ ആശയങ്ങള്‍ ആധുനിക കാലത്ത് സിനിമയില്‍ ആവിഷ്ക്കരിക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.ഒരു വശം തളര്‍ന്ന് അര്‍ദ്ധ പ്രാണനായി കിടക്കുന്ന മാത്യൂസിന്റെ ഭാര്യയാണ് ഗ്രേസി.സാധാരണ പൈങ്കിളി സിനിമകളില്‍ സംഭവിക്കാറുള്ളതു പോലെ അവരുടെ മുന്‍ഭര്‍ത്താവ് ഒരു ദിവസം അതേ ഫ്ളാറ്റില്‍ താമസിക്കാന്‍ വരുന്നു. ലിഫ്റ്റില്‍ വച്ച് മുന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കണ്ടു മുട്ടുന്നതോടെയാണ് കഥയാരംഭിക്കുന്നത്. ഉപേക്ഷിച്ച ഭാര്യയോട് അയാള്‍ക്ക് ഷോക്കടിക്കുന്നതുപോലെ പ്രണയം ഉണ്ടാകുകയാണ്. ഇത്ര കാലവും അവര്‍ എവിടെയാണെന്ന് പോലും അന്വേഷിക്കാത്ത നായകന് പെട്ടെന്ന് അവരുടെ സാമീപ്യം അത്യന്താപേക്ഷിതമാകുകയാണ്. നിലവിലുള്ള ഭര്‍ത്താവ് മാത്യൂസിന് അക്കാര്യത്തില്‍ സന്തോഷമേയുള്ളൂ.മുന്‍ ഭര്‍ത്താവിനെ കാണാന്‍ ഭാര്യ പോകുന്നതില്‍ അയാള്‍ അനിര്‍വ്വചനീയമായ ആഹ്ളാദം അനുഭവിക്കുന്നു. സമീപകാലത്തൊന്നും ഇത്തരം വിഡ്ഡിത്തങ്ങള്‍ മലയാള സിനിമയില്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടില്ല.
രണ്ടു നായകന്മാരും രോഗികളായി ദിവസങ്ങമെളോളം ആശുപത്രിയില്‍ കിടക്കുന്ന സീനുകള്‍ അരോചകമായ രീതിയില്‍ തിരുകി കയറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദ്യേശം മാത്രമേ ഈ സീനുകള്‍ക്കുള്ളൂ. മോശപ്പെട്ട ഒരു തിരകഥ എങ്ങിനെ വലിച്ചു നീട്ടാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.

ഓര്‍ത്തിരിക്കുവുന്ന ഒരു സീനോ അഭിനയ മുഹൂര്‍ത്തമോ ഈ ചിത്രത്തിലില്ല. മോഹന്‍ലാല്‍ എന്ന നടന്‍ ചിത്രത്തിലുടനീളം വെറുമൊരു നിര്‍ജ്ജീവ വസ്തുമാത്രമാണ്. കഴിവുള്ള നടനെ ശവമായി അവതരിപ്പിക്കുന്നത് മഹാകാര്യമായി ബ്ളസ്സി പലയിടത്തും ഉയര്‍ത്തികാട്ടുന്നുണ്ട്. ഒരു നടനെ സിനിമയിലുടനീളം തളര്‍ത്തി കിടത്താന്‍ സന്തോഷ് പണ്ടിറ്റുമാരുടെ ആവശ്യമേയുള്ളൂ.

Thursday, March 31, 2011

കൊണ്ഗ്രസ്സുകരുടെ മിമിക്രികള്‍


അടുത്തയിടെ ടീവിയില്‍ കണ്ട ഏറ്റവും നല്ല മിമിക്രികളിലൊന്ന് രമേശ്‌ ചെന്നിത്തല വകയായിരുന്നു.കോട്ടയം നസീര്‍ തോറ്റുപോകുന്ന അഭിനയം. ഹെലികോപ്ടറില്‍ നാട് ചുറ്റുന്ന തിരക്കിനിടയില്‍ ഈവക മിമിക്രി പരിപാടികള്‍ക് കെ .പീ.സീ. സി. പ്രസിഡന്റ്‌ സമയം കണ്ടെത്തുന്നതാണ് അത്ഭുതം.
ഹരിപ്പാടെ വോട്ടെര്‍മാരെ കണ്ടപ്പോഴാണ് രമേശിന് മിമിക്രി വന്നത്. കരച്ചിലും ചിരിം നവരസങ്ങളും ആ മുഖത്ത് മാറി മാറി പ്രത്ക്യഷപെട്ടു. കൂടെകരയാന്‍ കാണ്ഗ്രസുകാരന്മ് തയാറായി നിന്നു . തനിക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞു തന്ന സ്ഥാനാര്‍ഥിയെ കണ്ടപ്പോളാണ് രമേഷിന്റെ സങ്കടം അണപൊട്ടിയത്. പാവം. ടിക്കറ്റ്‌ കിട്ടാത്ത കൊണ്ഗ്രസ്സുകരന്മാരുടെ അവസ്ഥ അറിയണമെങ്കില്‍ ടി. സിദിക്കിന്റെയോ എം.എം. ഹസന്റെയോ മുഖത്തേക് നോകിയാല്‍ മതി.
നാമനിര്‍ദേശ പത്രിക സമര്‍പിച്ച സമയത്ത് ആന്റണി അമ്മയുടെ ശവകുടീരത്തില്‍ ബോദം കേട്ട് വീണ സംഭവമാണ് ഓര്‍മവരുന്നത് . നിരീശ്വര വാദിയായ ആന്റണി ബോദം കേട്ട് വീഴുന്നത് കണ്ടു അച്ഛന്‍ മാര്‍ വരെ കരഞ്ഞു പോയി.
തിരഞ്ഞെടുപ്പ് സമയത്ത് ഉളുപ്പില്ലാതെ നാടകം കളിക്കാനുള്ള കോണ്ഗ്രസ്സുകരന്മാരുടെ കഴിവ് ഒന്ന് വേറെതന്നെയാണ് . മണ്ടലവ്മായി ഒരു വ്യകാരിക ബന്ധമുള്ളതിനാല്‍ മകളെ മത്സരിപികണമെന്നു പറയാന്‍ അസാമാന്യ തൊലികട്ടി വേണം.
എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഇത്തരം മിമിക്രികള്‍ കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.

Saturday, February 19, 2011

മലയാളം ചാനലുകളിലെ ബുദ്ധിജീവികള്‍




ലോകത്ത് മലയാളം ടിവി ചാനലുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ പ്രതിഭാസമാണ് നീണ്ട താടിവച്ച ബുദ്ധിജീവികള്‍. ഇവരില്‍ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണ് കെ.പി മോഹനന്‍, ടി.എന്‍ ഗോപകുമാര്‍ തുടങ്ങിയവ. കാഴ്ചക്കാരെ എങ്ങിനെ ബോറടിപ്പിക്കാമെന്ന കാര്യത്തില്‍ രണ്ടു പേരും വാശിയോടെ മത്സരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
മോഹന്‍ ഏഷ്യാനെറ്റിലുണ്ടായിരുന്ന കാലത്ത് ഇവര്‍ക്കിടയിലെ ഏക ഈഗോ പ്രശ്നവും ഇതുമാത്രമായിരുന്നു. കുവൈറ്റ് ഗവണ്‍മെന്‍റ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാലത്താണ്, അദ്ദേഹം ഏഷ്യാനെറ്റില്‍ ചേരുന്നത്. കുവറ്റെലെ സ്ക്കൂളിന് അവിടുത്തെ ഗവണ്‍മെന്‍റ് നല്‍കിയ 15 കോടി രൂപ അടിച്ചുമാറ്റിയതിനാണ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് കുവൈറ്റ് മലയാളികള്‍ പറയുന്നു. ഏതായാലും മോഹന്‍ ബുദ്ധിപൂര്‍വ്വം ആ പണം ഏഷ്യാനെറ്റില്‍ ഇന്‍വെസ്റ്റ് ചെയ്ത്. മഴ പെയ്താല്‍ പോലും ഏഷ്യാനെറ്റിന്‍റെ തിണ്ണയില്‍ കയറി നില്‍ക്കാന്‍ യോഗ്യതയില്ലാത്ത മോഹന്‍ അങ്ങിനെ അതിന്‍റെ മാനേജിംഗ് എഡിറ്ററായി. പത്രക്കാരന്‍റെ കട്ടികുപ്പായത്തിന് പിന്‍പില്‍ സുരക്ഷിതനായി മോഹനന്‍ മറഞ്ഞിരുന്നു.
ചാനലില്‍ ബി.ജെ.പി ക്ക് കലവറയില്ലാത്ത കവറേജ് നല്‍കാമെന്ന വാഗ്ദാനത്തിന്‍റ പേരില്‍ അന്നത്തെ ഒരു കേന്ദ്രമന്ദ്രി മോഹനനെ വഴിവിട്ടു സഹായിച്ചതായി ആരോപണമുണ്ട്.അന്നത്തെ മുഖ്യമന്ത്രിയായ എ.കെ ആന്‍റണിയെ മോഹനന്‍ ഇന്‍റര്‍വ്യൂ ചെയ്തത് ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചോദ്യങ്ങള്‍ മോഹനന്‍ ചോദിക്കുന്പോള്‍ ആന്‍റണി തലകുലുക്കുകയോ മൂളുകയോ മാത്രം ചെയ്തു. ചോദിച്ച മോഹനനോ, ഉത്തരം പറഞ്ഞ ആന്‍റണിക്കോ, പരിപാടി കണ്ട പ്രേക്ഷകര്‍ക്കോ ഒന്നും മനസ്സിലായില്ല. അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സമക്ഷത്തിന്‍റെ സ്ഥിതിയും മറ്റൊന്നല്ല.
ചടുലവും കാര്യമാത്ര പ്രസക്തവുമായ പരിപാടികളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ലോകമെന്പാടുമുള്ള ചാനലുകള്‍ ശ്രമിക്കുന്പോള്‍ മലയാളം മാത്രം ഇതുപോലെ കാലഹരണപ്പെട്ട കഥാപാത്രങ്ങളെ ചുമക്കുന്നതെന്തിന്?

Tuesday, February 15, 2011

ഡല്‍ഹിയിലെ പത്ര കൊച്ചമ്മമാര്‍


ബ്ലോഗ്‌ എഴുതതെയിട്ടു കുറെ ദിവസങ്ങളായി. ബോധാബോധങ്ങളുടെ അതിര്‍വരംബിലൂടെഉള്ള യാത്രയിരുന്നു ഏതാനും ദിവസങ്ങളായി നടത്തിവന്നിരുന്നത്. പറയാന്‍ ഒന്നുമില്ലാതെ, എന്ത് എഴുതാന്‍?
എങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ദം കണക്കിലെടുത്തു വീണ്ടും എഴുതി തുടങ്ങുകയാണ്. ബര്ഖ ദത്തും വീര്‍ സന്ഘവിയം പത്രക്കാര്‍ക് നിതാന്ത നന്നകേട്‌ വരുത്തി വെച്ചിട്ട് ഏറെ നാളായില്ല. ഡല്‍ഹിയിലെ പത്രകാര്‍ മുഴുവനും തലയില്‍ മുണ്ടിട്ടുകൊണ്ടാണ് നടക്കുന്നത്.
പത്രകരെന്നുള്ള അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന കൊച്ചമ്മമാര്‍ ഇനിയും ഡല്‍ഹിയിലുണ്ട്. അവര്‍ക്ക് ഇതൊരു മുന്നരിയിപകട്ടെ എന്ന് ആശംസിക്കുന്നു.