
യൂണിയന് കാര്ബൈഡിന്റെ ചെയര്മാനായിരുന്ന വാറന് ആന്ഡേഴ്സന് എന്ന അമേരിക്കന് സായ്പ് 26 വര്ഷം മുന്പ് ഭോപ്പാലിന്റെ ശ്വാസനാളത്തിലേക്ക് കടത്തി വിട്ട വിഷവാതക ദുരന്തത്തില് നിഷ്ഠൂരമായി മരിച്ചു വീണ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്ക് അമേരിക്കകാരന് വിലയിട്ടു.-ഓരോ ജീവനും ഒരുലക്ഷം രൂപ. അംഗഭംഗം വന്നവര്ക്കും കണ്ണുനഷ്ടപ്പെട്ടവര്ക്കും 25,000 രൂപ.
അമേരിക്കന് സായിപ്പിന്റെ അഹങ്കാരം അന്ന് കുരുതി കൊടുത്തത് 22,000 ജീവന്. ഇന്ന് 26 വര്ഷത്തെ നിലക്കാത്ത നിലവിളികള്‍ അവഗണിച്ചു കൊണ്ട് ഇന്ത്യന് നിയമ വ്യവസ്ഥ അവരെ കെട്ടുകാഴ്ചയാക്കി ലോകത്തോട് ഒരു കാര്യം വിളിച്ചു പറഞ്ഞു: അമേരിക്കകാരന്റെ ഔചിത്വം പോലും സ്വന്തം സഹോദരങ്ങളോട് പ്രകടിപ്പിക്കാന് തങ്ങള്‍ക്ക് മനസ്സില്ലെന്ന്.
മഹീന്ദ്രയെ പോലെയുള്ള കോടീശ്വരന്മാര് 25000 രൂപയുടെ ജാമ്യത്തില്‍ കോടതിമുറിയില്‍ നിന്ന് തലയുയര്ത്തി പിടിച്ച് സ്വാതന്ത്രിയത്തിലേക്ക് നടന്നു കയറിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിയമ വ്യവസ്ഥ പോലും പണക്കാരന്റെ കാല്‍കീഴിലാണെന്നന്ന് ഒരിക്കലൂടെ കൂകിയാര്ക്കുകയാരുന്നു.
നീതി നിഷേധിക്കപ്പെട്ട ഒരു ജനതക്ക് മേല്‍ കുതിരകയറുന്നവന്റെ ധാര്ഷ്യട്യമാണ ് ഇന്നത്തെ പത്രങ്ങളുടെ തലവാചകങ്ങളില്‍ നിറഞ്ഞു നിന്നത്. 40 ടണ് മീഥൈന്‍ ഐസോ സൈനേറ്റില്‍ ജീവിതം ഹോമിച്ചവരുടെ അനാഥര്ക്കും വിധവകള്‍ക്കും നേരെയാണ ് ഈ ധാര്ഷ്ട്യം. ഈ രാജ്യത്തെ ജനതക്ക് നേരെ ഏറ്റവും ഹീനമായ കുറ്റം ചെയ്തവര്ക്ക് നമ്മുടെ നീതി പീഠം വിധിച്ചത് രണ്ടു വര്ഷത്തെ ശിക്ഷ. അല്ലെങ്കില്‍ ഇരുപത്തായിയിരം രൂപ പിഴ.
ന്യൂയോര്ക്കിലെ അവധിക്കാല ബംഗ്ളാവില്‍ സുഖലോലുപനായി ജീവിക്കുന്ന വാറന് ആന്ഡേഴ്സനെ പറ്റി വിധിയില്‍ ഒരു പരാമര്ശം പോലുമില്ല. 1984- ഡിസംബറില്‍ ഇയാള്‍ ഭോപ്പാലിന്റെ ഹൃദയരക്തത്തില്‍ കലര്ത്തിയ വിഷാംശം നിറഞ്ഞ കുടിവെള്ളമാണ ് ഇന്നും ഈ ജനത കുടിക്കുന്നത്. ഭോപ്പാലിലെ മുഴുവന് കിണറുകളും മലീമസമാണ്. ഉറ്റവരെ നഷ്ടപ്പെട്ട 20,000-ത്തിലധികം പേരാണ ് നഷ്ടപരിഹാരമെന്ന പിച്ചകാശ് കിട്ടിയിട്ട് ഒരു ജീവിതം പടുത്തുയര്ത്താന് കാത്തിരിക്കുന്നത്.
ഇന്ന് അവര്ക്ക് ഒരിക്കലൂടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. യൂണിയന് കാര്ബൈഡ് എറിഞ്ഞു തരുന്ന നാണയ തുട്ടുകള്‍ വാങ്ങി മിണ്ടാതിരുന്നുകൊള്ളാന് നീതിപീഠവും ഇവരോട് ആഞ്ജാപിക്കുന്നു. ഇന്ത്യ നിരാലംബരായ തങ്ങളുടെ ജനസമൂഹത്തെ അവഗണിക്കാന് തയ്യാറായിരിക്കുന്നു. പാവപ്പെട്ടവന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയക്കാരനും ഭരിക്കുന്നത് പണക്കാരന ് വേണ്ടിയാണെന്ന് ആവര്ത്തിച്ചു തെളിയിക്കുന്നു.
ഭോപ്പാലിലെ സാധാരണക്കാരന ് ഇന്നും മനസ്സിലാകാത്ത ചില ചോദ്യങ്ങളുണ്ട്.
യൂണിയന് കാര്ബൈഡ് അമേരിക്കയിലെ വെസ്റ്റ് വെര്ജീനിയായിലുള്ള തങ്ങളുടെ പ്ലാന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്തു കൊണ്ടാണ ് ഇന്ത്യയില്‍ ഏര്പ്പെടുത്താതിരുന്നത്?
ദുരന്തം ഉണ്ടായ രാത്രിയില്‍ ഗ്യാസ് ഒലിപ്പ് തടയുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായയെങ്ങെ?
അതിന് മുന്പ് വിഷവാതകം ശ്വസിച്ച് ഒരു തൊഴിലാളി മരിക്കുകയും ഇരുപത്തിയഞ്ച് പേര് ആശുപത്രിയിലാകുകയും ചെയ്ത സംഭവം ഫാക്ടറി അധികൃതരും ഗവണ്‍മെന്‍റും ഗൌരവമായി എടുക്കാതിരുന്നതെന്ത്?
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമെയുള്ളൂ:ഇന്ത്യക്കാരന്റെ ജീവന ് അമേരിക്ക അത്രയേ വില കല്‍പ്പിച്ചിട്ടുള്ളൂ.
അല്ലെങ്കില്‍ ഇന്ത്യയില്‍ വന്ന് ക്രൂരമായൊരു കൊലപാതക പരന്പര നടത്തിയട്ട് അമേരിക്കയില്‍ സുഖവാസം നടത്തുന്ന ആന്ഡേഴ്സനെ വിട്ടു തരണമെന്ന് ഇന്ത്യന് ഗവണ്ടമെന്റ് ആവശ്യപ്പെടാത്തതെന്ത്?
ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യം നമ്മുടെ സാധാരണക്കാരനെ കശാപ്പ് ചെയ്യുന്നതില്‍ ഭരണകൂടത്തിന ് അതൃപ്തിയില്ലെന്ന് ഇന്ത്യന് ഗവണ്മെന്റ് തെളിയിച്ചു. അമേരിക്കയെ കുറ്റപ്പെടുത്തുന്നതിലും മഹത്തരമായത് നമ്മുടെ ശവങ്ങള്‍ വില്‍ക്കുന്നതാണെന്ന് അവര്കരുതുന്നു.
ഓരോ ശവത്തിനും ഓരോലക്ഷം രൂപ, കണ്ണു നഷ്ടപ്പെട്ടവന ് 25,000 രൂപ.
