മനസ്സില് ഇലപൊഴിയും കാലത്തിന്റെ കാറ്റ് വീശുന്നു.
പ്രണയ നൊന്പരങ്ങളുടെ ഋതു, വിരഹത്തിന്റെയും
പ്രണയത്തിനൊരു കാലം,വിരഹത്തിനും
വേര്പാടിന്റെ വേദനയറിഞ്ഞ് കാന്പസിന്റെ ഹൃദയം
കണ്ണീരു പടര്ന്ന് ചുവര് ചിത്രങ്ങളുടെ ആകൃതി മാറിയിരിക്കുന്നു.
പുസ്തകതാളിലൊളിപ്പിച്ച തുണ്ട് കടലാസിലെ പ്രണയാക്ഷരങ്ങള്
അവ മോഹങ്ങളുടെ ചിറകുകള് കടമെടുത്തു.
മാര്ച്ച് പനിയായി പൊള്ളുന്നു.
രാത്രിയെ വായിക്കാന് ഞാന് പഠിച്ചു.
മഞ്ഞുകാലം കാണാന് ദൂരേക്ക് യാത്ര ചെയ്തു.
നീ തന്ന റോസാപുഷ്പത്തെ ഞാന് ചുംബനങ്ങള് കൊണ്ട് വിവര്ണ്ണമാക്കി.
നിന്റെ മുടിയിഴകളില് മഞ്ഞിന് കണങ്ങള് പറ്റി നിന്നിരുന്നു.
ഒരു ദൂരെയാത്രക്ക് നീ തയ്യാറല്ലായിരുന്നു.
പുറത്ത് തീകാറ്റുകള് ചുരമാന്തി നിന്ന സായാഹനത്തില് നീ തനിച്ച് യാത്രയായി.
കാറ്റിനെ കൈകുന്പിളില് അടക്കാന് ശ്രമിച്ച വിഡ്ഡിയെന്ന് സുഹൃത്ത് പരിഹസിച്ചു
ഏപ്രിലാണ ് ഏറ്റവും ക്രൂരമാസമെന്നഴുതിയത് ടി.എസ്. എലിയറ്റാണ ്.
മാര്ച്ച് അതിന്റെ മുന്നോടിയാണ ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment