
മരണ മുഖത്തു നിന്നാണ ് ഈ കുറിപ്പ് . ഇവിടെ മദ്യത്തിനും മരണത്തിനും ഒരേ ഗന്ധം . സ്റ്റാന്‍ഡില് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയില് നിന്ന് മഞ്ഞ നിറമുള്ള ദ്രാവകം കൈത്തണ്ടിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.
ജീവന്റെയും മരണത്തിന്റെയും തുലാസില് തൂങ്ങിയ ഒന്പതു നാളുകള്. നേര്‍ത്തുവരുന്ന ജീവന്റെ തുടിപ്പുകള് കൌതുകത്തോടെ ശ്രവിക്കുന്ന ഡോക്ടറുടെ മുഖത്ത് ദൈവീകമായ കരുണയുടെ കണിക തേടുന്ന നിമിഷങ്ങള്. ചുറ്റും വെള്ള വസ്ത്രങ്ങളണിഞ്ഞ മാലാഖമാര്.
മറ്റൊന്നിനും പകരം നല്‍കാനാവാത്ത ജീവന്റെ അമൂല്യത. ഇതിനുമുന്പൊരിക്കലും ജീവിതത്തെ ഞാന് ഇത്ര മോഹിച്ചിട്ടില്ല. ഒരു നിമിഷാര്‍ദ്ധത്തില് ഉടഞ്ഞു പോയേക്കാവുന്ന പളുങ്കുപാത്രത്തിന്റെ നിസ്സാരത ഓര്‍മ്മിപ്പിച്ചു കൊണ്ട്, അപാരമായ കാരുണ്യത്തോടെ സൃഷ്ടിയുടെ ആ മഹാവൈദ്യന് എന്റെ മരണകിടക്ക മാറ്റി വിരിച്ചു.
ജീവിതം ദൂര്ത്തടിക്കുന്പോള്, ഇരുളിന്റെ ഗഹ്വരത്തിലേക്കുള്ള ഒരു വാതില് ഇനി അടക്കാനാവാത്ത വിധം തുറന്നിടുകയാണെന്ന ഓര്മ്മ പെടുത്തലോടെ....
വെളുത്ത വിരിയിട്ട ആശുപത്രികിടക്കയില് തളര്ന്നു കിടക്കുന്പോളാണ ് വ്യര്ത്ഥദിനങ്ങളുടെ ഓര്മ്മ നെഞ്ചു പിളര്ക്കുന്നത്.
കരളിനെ കാര്‍ന്നു തിന്നുന്ന രോഗവുമായി ഞാന് ഒളിച്ചു കളിനടത്തുകയായിരുന്നു. ജീവിതത്തോട് വലിച്ചുമുറുക്കുന്ന ബന്ധങ്ങളാണ ് ആശുപത്രികിടക്കയിലെ അവസാനമില്ലാത്ത വേദന. ആ നിമിഷങ്ങളുമായി തുലനം ചെയ്യുന്പോള് മറ്റെല്ലാം നിരര്‍ത്ഥകമാകുന്നു.
നന്ദി. സന്ദര്ശിച്ചവര്ക്ക്, സ്നേഹിച്ചവര്ക്ക്, നന്മ ആഗ്രഹിച്ചവര്ക്ക്, കപടമില്ലാത്ത രോഷത്തിന്റെ വാക്കുകളില് പൊട്ടിതെറിച്ചവര്ക്ക്, തോരാത്ത കണ്ണീരുമായി കാവലിരുന്ന അമ്മക്ക്, ജേഷ്ഠനെയോര്ത്ത് പിടഞ്ഞ അനിയന ്,നൊന്തുകരഞ്ഞ മകള്ക്ക്, പിന്നെ നിലക്കാത്ത നിലവിളിയുമായി ഹൃദയത്തോട് ചേര്ന്ന് നിന്നുകൊണ്ട്, നമുക്ക് നമ്മളേയുള്ളൂവെന്നോര്പ്പിച്ച നിനക്ക്......
No comments:
Post a Comment