
ദ ന്യൂ ഇന്ഡ്യന് എക്സ്പ്രസ്സിന്റെ മുന് റസിഡന്റ് എഡിറ്ററായിരുന്ന എന് മാധവന് കുട്ടി ദേശാഭിമാനിയുടെ അസ്സോസിയേറ്റ് എഡിറ്ററാവുന്നു.
ഏതാനും വര്ഷങ്ങളായി പിണറായിയുടെ പിണിയാളായി പ്രവര്ത്തിക്കുന്ന മാധവന്കുട്ടിയെ നേരത്തെ ദേശാഭിമാനിയില് നിയമിച്ചിരുന്നുവെങ്കില് ഇപ്പോഴേക്കും അദ്ദേഹം വി.എസിനെ ഒരു വഴിക്കാക്കിതന്നേനെ. പക്ഷേ അക്കാലത്തൊക്കൊ അദ്ദേഹം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. പിണറായിക്ക് മേല് മാധ്യമങ്ങള് കുതിരകയറുന്നതുകണ്ട്, ഒരു സുപ്രഭാതത്തില് മാമ്മോദ്ദീസ മുങ്ങി മാധവന്കുട്ടി സി.പി.എം കാരനാവുകയായിരുന്നു.
എക്സ്പ്രസ്സില് നിന്ന് പുറത്തായശേഷം പിണറായിക്ക് വേണ്ടി കൂലിയെഴുത്ത്, ചാനല് ചര്ച്ചകള് തുടങ്ങിയ കലാപരിപാടികളുമായി അദ്ദേഹം സസുഖം വിരാജിക്കുകയായിരുന്നു. ചാനലുകളില് മാധവന്കുട്ടിയുടെ പലവേഷങ്ങളിലുള്ള പകര്ന്നാട്ടങ്ങള് പലകുറി മലയാളി കണ്ടതാണ ്. ചാനല് ചര്ച്ചകളില് ആരെങ്കിലും പിണറായിയെ തൊട്ടാല് അദ്ദേഹം രൌദ്ര ഭീമനാകും. ചര്ച്ചക്ക് വിളിച്ച അവതാരകന്റെ കുടല്മാല കടിച്ചെടുക്കും. ആക്രമിക്കപ്പെടുന്നത് വി.എസ്സ് ഉള്‍പ്പെടെ ലോകത്ത് മറ്റാരായാല് പോലും, മാധവന്കുട്ടി താടിതടവി ,വിദൂരതയിലേക്ക് നോക്കി സാത്വികനാവും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ഒരാട്ടിന്കുട്ടിയുടെ ആ ഭാവം കണ്ടാല് സങ്കടം തോന്നും. ഇ.കെ. നായനാരെ ജനസംഘക്കാരനെന്ന് പരസ്യമായി വിശേഷിപ്പിച്ചിട്ടുള്ള ആളാണ ് മാധവന്‍കുട്ടി.
അദ്ദേഹം പിണറായിക്ക് വേണ്ടി പണിയാരംഭിച്ചപ്പോഴെ പത്രക്കാര് പറഞ്ഞു, മാധവന്കുട്ടി ദേശാഭിമാനിയില് കണ്ടത് വി.എസിന ് കൊടുങ്ങല്ലൂരില് പോലും കാണാന് കഴിഞ്ഞില്ലെന്ന്.
പിണറായിയെ പ്രീതിപ്പെടുത്താന് മാതൃഭൂമിയില് നിന്ന് ഗോപാലകൃഷ്ണനെ പുറത്താക്കിയപ്പോള്, മാധവന് കുട്ടിയുടെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. പിന്നീട് ഫാരീസ് അബൂബക്കറിന്റെ പത്രം തുടങ്ങിയപ്പോഴും മാധവന്കുട്ടിയെ പത്രാധിപസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്നാണ ് അറിവ്. തുടങ്ങും മുന്പ് തന്നെ അടച്ചുപൂട്ടേണ്ടെന്ന് കരുതിയാവണം അവിടെയൊന്നും അദ്ദേഹത്തെ എടുത്തില്ല.
സി.പി.എം മാധവന്കുട്ടിയെ ഭീഷിണിപ്പെടുത്തിയെന്ന വാര്ത്ത വന് വിവാദം സൃഷ്യിച്ചിരുന്നു. 2004.ഫെബ്രുവരി 14-ന്റെ എക്സ്പ്രസ്സില് ഇത് ഒന്നാം പേജ് സ്റ്റോറിയായിരുന്നു. ആ മാധവന്കുട്ടി തന്നെയാണോ പിണറായുടെ ചാവേറായി ഇപ്പോള് പിറവിയെടുത്തിരിക്കുന്നതെന്ന് അത്ഭുതംകൂറുന്നവരുണ്ടാകാം. അത്ഭുതപ്പെടേണ്ടതില്ല, ഗതികെട്ടാല് മാധവന്കുട്ടിയും സി.പി.എമ്മാകും. എഴുത്തറിയാവുന്നൊരാള്‍ക്ക് എത്രകാലം വെറുതെയിരിക്കാനാവും? പത്രക്കാര് മെലിഞ്ഞാലും മറ്റുള്ളവരെ ചീത്തപറയുന്ന സ്വഭാവം ഉപേക്ഷിക്കാന് കഴിയില്ല. വര്ഷങ്ങളോളം ചെയ്തുകൊണ്ടിരുന്ന പരിപാടി ഒറ്റദിവസം കൊണ്ട് എങ്ങിനെ അവസാനിപ്പിക്കും?
മാധവന്‍കുട്ടി അടുത്ത കാലത്തു വാര്‍ത്തയില്‍ വന്നത് ലാവലിന്‍ പ്രശ്നത്തെ ജനങ്ങളുടെ മുന്‍പില്‍ എങ്ങനെ അവതരിപ്പിക്കണം എന്ന വിഷയത്തില്‍ കൊടുങ്ങല്ലൂരില് ഏരിയാ സെക്രട്ടറിമാര്‍ക്കും അവര്‍ക്ക് മേലിലുള്ള പാര്‍ട്ടി ഭാരവാഹികള്‍ക്കും സ്റ്റഡി ക്ലാസ് എടുക്കുന്നതിന ് ഇടയില്‍ വി എസിനെ മിമിക്രി കാട്ടിയതിനെ തുടര്ന്നാണ ്. തന്നെ കളിയാക്കി എന്നു വി എസും വി എസു പക്ഷക്കാരും പൊളിറ്റ് ബ്യുറോയ്ക്ക് പരാതി നല്‍കി. അങ്ങിനെ വളരെ നാളുകള്‍ക്ക് ശേഷം മാധവന്കുട്ടി എന്ന പേര് പത്രത്തില് അച്ചടിച്ചു വന്നു.
ഇനി മാധവന്കുട്ടിയുടെ മിമിക്രികള്ക്കുള്ള വേദി ദേശാഭിമാനിയാണ ്. കാഴ്ചക്കാരായി പിണറായി ക്കാര്മാത്രമേ ഉള്ളൂവെന്നതിനാല് അവിടെ എന്തും കാണിക്കാം. പുറം ലോകം അറിയില്ല.
നല്ലൊരു പത്രപ്രവര്ത്തകന് എന്ന് പേരെടുത്ത വ്യക്തിയാണ ് എന്.മാധവന്കുട്ടി. പക്ഷേ സമീപകാലത്ത് ചാനലുകളിലൂടെയും അല്ലാതെയും അദ്ദേഹം അവതരിപ്പിക്കുന്ന മിമിക്രികളുടെ നിലവാരം വേദനാജനകമാംവിധം താഴ്ന്നതാണ ്.
No comments:
Post a Comment