Monday, May 17, 2010

പൊളിറ്റിക്സ് ഇല്ലാത്ത പൊളിറ്റിക്കല്‍ സെക്രട്ടറി



"വൈ ആര്‍ യു റൊട്ടേറ്റിംഗ് ഹിയര്‍ ? ഗോ ആന്റ് ക്ലൈംബ്ബ് ദ ക്ലാസ്" (എന്തരടേ ഇവിടെ കറങ്ങി നടക്കുന്നേ, പോയി ക്ലാസി ല്‍ കയറടേ) എന്ന് അദ്ധ്യാപകന് വിദ്യാര്‍ത്ഥിയോട് പറഞ്ഞതു പോലെയാണ ് വി.എസ്സ് അച്യുതാനന്ദന് ഇംഗ്ലിഷ് പറയുന്നതെന്നും അതുകൊണ്ടാണ ് അദ്ദേഹത്തിന ് ഡല്ഹിയില്‍ ക്ലച്ച് പിടിക്കാന് കഴിയാതിരുന്നതെന്നും മുന്‍ പൊളിറ്റക്കല്‍ സെക്രട്ടറി ഷാജഹാന് ഭംഗിയന്തരേണ തന്റെ പ്രശസ്ത അഭിമുഖത്തില്‍ പറഞ്ഞു വച്ചു.
പക്ഷെ ഷാജഹാന ് തെറ്റി പോയി. ആശയപ്രപകടനത്തിന ് അച്യുതാനന്ദന ് ഭാഷ ആവശ്യമില്ല. അറിയാവുന്ന ഇംഗ്ലീഷും മുഖഭാവങ്ങളും ആഗ്യവും ഉപയോഗിച്ച് അദ്ദേഹം തന്റെ ഇംഗിതം പ്രകടമാക്കും. മറ്റുള്ളവര് അത് മനസ്സിലായില്ലെന്ന് നടിക്കുമെങ്കിലും. ബാല്യകൌമാരങ്ങളും യുവത്വവും പാര്‍ട്ടിക്ക് സംഭാവന ചെയ്ത അദ്ദേഹത്തിന ് പഠിക്കേണ്ട സമയത്ത് വേണ്ടതു പോലെ അത് നിര് വഹിക്കാന് കഴിഞ്ഞില്ല.
അച്യുതാനന്ദന ് ഇംഗ്ലീഷ് എന്ന പോലെയാണ ് പ്രകാശ് കാരാട്ടിന ് മലയാളം. അച്യുതാനന്ദന്‍ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടും ഉറങ്ങിയും അവരിലൊരാളായി കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്പോള് കാരാട്ട് സഖാവ് വിദേശ സര് വ്വകലാശാകളിലെ ശീതീകരിച്ച മുറിയിലിരുന്ന് മാര്‍ക്സിനേയും ഏംഗല്‍സിനേയും വായിക്കുകയായിരുന്നു.
അംമേരിക്കന് എയര്പോര്ട്ടില്‍ അറൈവല് എന്നെഴുതിയിരിക്കുന്നത് അരിവാള്‍ എന്ന് വായിച്ച് കമ്മ്യൂണിസം ഇവിടെ പണ്ടേ ഉണ്ടായിരുന്നു എന്ന് ഊറ്റം കൊണ്ട നേതാവിന്റെ ഗണത്തില്‍ പെടുത്താവുന്ന കകഷിയാണ ് കാരാട്ട്. കേരളത്തില്‍ വന്നാല്‍ മുണ്ടുടുക്കും. രജ്ഞിനി ഹരിദാസിനെ പോലും നാണിപ്പിക്കുന്ന ഭംഗിയോടെ മലയാളം പറയും. രണ്ട് വാക്കേ ഉള്ളങ്കിലെന്താ, കുട്ടി സഖാക്കള്‍ അത് കേട്ട് ഹര്‍ഷപുളകിതരാകും.

അച്യുതാനന്ദന്റെ ഭാഷക്ക് വിയര്പ്പിന്റെ ഗന്ധമുണ്ട്. പണിയെടുക്കുന്നവന്റെ ചൂരും ചൂടുമുണ്ട്. അതുകൊണ്ടാണ ് കോമാളിയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്പോഴും കണ്ണൂരിലെ കപടകമ്മ്യൂണിസ്റ്റ് കാര് ആ ഭാഷയെ പേടിക്കുന്നത്. അതിന ് തടയിടാന്‍ വേണ്ടിയാണ ് അദ്ദേഹത്തിനിഷ്ടമില്ലാത്ത വ്യക്തിയെ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന വര്‍ഗ്ഗം അന്യം നിന്നു കഴിഞ്ഞു.നമ്മുടെ പ്രധാനമന്ത്രിക്ക് പോലും അങ്ങിനെയൊരു സാധനമില്ല. പക്ഷെ കേരളത്തില്‍ അത് അത്യന്താപേക്ഷിതമാണ ് . കാരണം ഇവിടെ വിപ്ലവപാര്‍ട്ടിയുടെ ഭരണമാണ ്. ശത്രു പാളയത്തില്‍ നിയമിക്കപ്പെടുന്ന ചാരനാണത്. മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത് മുന്കൂട്ടി അറിഞ്ഞ് വേണ്ടപ്പെട്ടവരെ അറിയുക്കുകയാണ ് പ്രധാനജോലി.
മന്ത്രിസഭ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്നും പ്രധാന ചര്‍ച്ചാ വിഷയം അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള അടിപിടിയാണ ് . നിഷ്ക്രീയമായ ഒരു മന്ത്രിസഭയുടെ എല്ലാ പരാജയങ്ങളും ഇതിലൂടെ മൂടി വയക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എങ്കിലും ജനങ്ങളുടെ സഹികെട്ടു.
പണ്ട് ബുഷും ഗോര്ബച്ചേവും വിമാനയാത്ര നടത്തുകയായിരുന്നു. ഗോര്ബച്ചേവ് ഒരു റൂബിള്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: "ഞാന്‍ ഒരു പാവപ്പെട്ടവന്റെ കണ്ണീരൊപ്പിയിരിക്കുന്നു."
ബുഷ് രണ്ട് ഡോളര്‍ എടുത്ത് താഴേക്കെറിഞ്ഞിട്ട് പറഞ്ഞു: " ഞാനിതാ രണ്ട് പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയിരിക്കുന്നു."
ഇതുകേട്ടിരുന്ന മറ്റൊരു യാത്രക്കാരന്‍: " ഇവരെ രണ്ടിനേയും നമുക്ക് താഴേക്കിടാം. അങ്ങിനെ ലോകത്തിന്റെ മുഴുവന് കണ്ണീ രൊപ്പാം."
കേരളത്തില്‍ സംഭവിക്കാന് പോകുന്നതും അതു തന്നെയാണ ് .

1 comment:

  1. ഒരു മാര്‍ക്സിസ്റ്റ് ആയിത്തീരുക എന്നത് ബുദ്ധിപരമായ ഒരു പരിണാമപ്രക്രിയയാകുന്നു. കാരണം മാര്‍ക്സിസം എന്നത് ബൌദ്ധികമായി ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന ഒരു സിദ്ധാന്തമാണ്. താങ്കള്‍ പറയുന്നതുപോലെ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടും ഉറങ്ങിയും മാര്‍ക്സിസത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല. സര്‍വകലാശാലകളിലെ പുസ്തകശാലകളിലിരുന്ന് മാര്‍ക്സും എംഗല്‍ സും വായിച്ചു പഠിച്ചാല്‍ മാത്രമേ മാര്‍ക്സിസം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതില്ലാത്തതാണ് അച്യുതാനന്ദന്‍റെ പോരായ്മയും. ഉദാഹരണത്തിനു, ഒരു മാര്‍ക്സിസ്റ്റ് ആശയമായ ഗ്രൌണ്ട് റെന്‍റിനെപ്പറ്റി ഇഎംഎസ്സ് എഴുതിയിട്ടുണ്ട്. ഈ അച്ചുമാമനു ഗ്രൌണ്ട് എന്ന് പറഞ്ഞാല്‍ പ്രസംഗിക്കാനുള്ള മൈതാനമാണ്!

    ReplyDelete