
മുംബയ് പ്രസ്സ് ക്ളബ്ബിന്റെ തിരക്കൊഴിഞ്ഞ മൂലയില്‍ വയസ്സന്‍ സന്യാസി റമ്മിന്റെ രണ്ടാമത്തെ പെഗ്ഗുമായി ഒറ്റയ്ക്കിരിക്കുകയായിരുന്നു കൃഷ്ണ എന്നറയപ്പെടുന്ന ബി.കൃഷ്ണകുമാര്‍. അന്ന് മുംബയ് പ്രസ്സ് ക്ളബ്ബിന് ഇത്ര മോടിയോ സൌകര്യങ്ങളോ ഇല്ലായിരുന്നു. റമ്മിയും ക്യാരംസുമാണ് തലമുതിര്‍ന്ന എഡിറ്റര്‍മാരുടെ സ്ഥിരം വിനോദങ്ങള്‍. വൈകുന്നരങ്ങളില്‍ വിടി സ്റഷനിലെ തിരക്കാണ് ക്ളബ്ബില്‍. വാര്‍ത്തകളുടെയും ഗോസിപ്പുകളുടേയും നിര്‍മ്മാണകേന്ദ്രമായതിനാല്‍ ആര്‍ക്കും പ്രസ്സ് ക്ളബ്ബ് ഒഴിവാക്കാനാകുമായിരുന്നില്ല.
ഫ്രീ പ്രസ്സിലെ ഫോട്ടോഗ്രാഫറായിരുന്ന ജോണിച്ചായനാണ് കൃഷണയെ പരിചയപ്പെടുത്തിയത്. മാതൃഭൂമിയിലെ പി.സി മാത്യുവും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.ഞങ്ങള്‍ അദ്ദേഹത്തെ കെ. കെ എന്ന് ബഹുമാന പുരസരം വിളിച്ചു.
കെ.കെയുടെ സ്റോറികള്‍ അതിന്റെ സത്യസദ്ധതകൊണ്ട് വേറിട്ട് നിന്നു. അതുകൊണ്ട് തന്നെ മനോരമയ്ക്ക് കെ.കെ.യുടെ എല്ലാ സ്റോറികളും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ട്രെയിനി പിള്ളേര്‍ക്ക് കെ..കെ ധാരാളം കഥകള്‍ തന്നിട്ടുണ്ട്. മറിയ എബ്രഹാം ആയിരുന്നു അന്ന് കെ.കെ യ്ക്കൊപ്പം വീക്കിന്റെ മുംബയ് ഓഫീസിലുണ്ടായിരുന്നത്. കെ.കെയ്ക്ക് മലയാളം വായിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
നല്ല സ്റോറിയ്ക്ക് വേണ്ടി എത്രവരെ കഷ്ടപ്പെടാനും അദ്ദേഹം തയ്യാറായിരുന്നു.മുംബയ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന ഖൈര്‍നാറുടെ പോരാട്ടങ്ങളില്‍ കെ.കെ നിശബദ്ധ സാന്നിധ്യമായിരുന്നു. ഖൈര്‍നാറെ മലയാളിക്ക് പരിചിതനാക്കിയത് കെ.കെ യുടെ സ്റോറികളാണ്.
കെ.കെ പ്രസ്സ് ക്ളബ്ബ് പ്രസിഡന്റായിരുന്ന കാലത്താണ് മുംബയിലെ മലയാളികളായ കുട്ടി പത്രക്കാര്‍ ക്ളബ്ബില്‍ അംഗത്വം എടുക്കുന്നത്. മലയാളികള്‍ക്ക് അംഗത്വം നല്‍കുന്നതിന് വേണ്ടി ക്ളബ്ബിന്റെ ബോര്‍ഡ് മീറ്റിംഗുകളില്‍ കെ.കെ ശക്തിയായി വാദിച്ചു. 12 രൂപയ്ക്ക് ഒരു പെഗ്ഗ് റം കിട്ടുമെന്നതാണ ് മലയാളികളെ ക്ളബ്ബിലേക്ക് ആകര്‍ഷിച്ചത്.
സൌമ്യതയായിരുന്നു കെ.കെയുടെ മുഖമുദ്ര. രോഗപീഠകള്‍ ദുരിത ദിനങ്ങള്‍ തീര്‍ത്തപ്പോഴും അദ്ദേഹം സൌമ്യനായിരുന്നു. ഏക മകന്റെ മരണം കെ.കെ യെ നിലക്കാത്ത ദുഖത്തിലാഴ്ത്തി. അവസാനകാലത്ത് കെ.കെ തികച്ചും ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.
മുംബയിലെ മലയാളികളായ പത്രക്കാര്‍ക്ക് കെ.കെ യെമറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സൌഹൃദം അവര്‍ക്ക് ആശ്വാസത്തിന്റെ തണലായിരുന്നു. തന്നാലാവും വിധം അദ്ദേഹം എല്ലാവരേയും സഹായിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
വേദനയുടെ തീക്കടല്‍ താണ്ടിയാണ് കെ.കെ മരണത്തിലേക്ക് നടന്നടുത്തത്. പ്രീയപ്പെട്ട കെ.കെ അങ്ങേയ്ക്ക് ആദരാജ്ഞലികള്‍.
No comments:
Post a Comment