ക്രിസ്തുമസ്സിനെ സംബന്ധിക്കുന്ന പഴയൊരോര്‍മ്മയാണിത്.
വര്‍ഷങ്ങള്‍ക്ക് മുന്പ് കാഞ്ഞിരപ്പള്ളിയില്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്ന കാലം. ക്രിസ്തുമസ്സ് തലേന്ന് പ്രിന്‍സിപ്പളിന്റെ വക പാര്‍ട്ടി. ശബളമോ കൃത്യമായി തരില്ല, എന്നാല്‍ ഇങ്ങനെയെങ്കിലും മുതലാകട്ടെ എന്ന് പറഞ്ഞ് ഇക്കണോമിക്ക്സ് സാറ് അടിച്ച് ഓഫായി.
സാറിനെ വീട്ടിലെത്തിക്കേണ്ട ചുമതല ഏറ്റവും ജൂനിയറായ എന്നെ ഏല്‍പ്പിച്ചു.ഒരുതരത്തില്‍ ഞാന്‍ സാറിനെ ഒരു ഓട്ടോയ്ക്കുള്ളിലാക്കി. സാറ് പക്ഷേ സ്വന്തം വീട് മറന്നു പോയി.
ബോധമില്ലാത്ത സാറിനെ ഓട്ടോറിക്ഷയിലിരുത്തി കാഞ്ഞിരപ്പള്ളി മുഴുവന്‍ ഞാന്‍ കറങ്ങി നടന്നു.ഓരോ കവലയിലും വണ്ടി നിര്‍ത്തി സാറിനെ ചൂണ്ടികാട്ടി വഴിപോക്കരോട് ചോദിക്കും.
"ഈ സാറിന്റെ വീടറിയാമോ"
ആര്‍ക്കും പിടിയില്ല. ഞാന്‍ മടുത്തു. ഉപേക്ഷിച്ച് പോകാന്‍
ആലോചിക്കുന്പോഴേക്കും ഒരാശ്വാസം പോലെ സാറ് കണ്ണു തുറന്നു. എന്നിട്ട് പറഞ്ഞു
"ഇപ്പോഴാണ ് ഓര്‍മ്മ വന്നത്. നേരെ വിട്ടോ.ഒരു നക്ഷത്രം തൂക്കിയിരിക്കുന്ന വീടാ."
കാഞ്ഞിരപ്പള്ളിയില്‍..... ക്രിസ്തുമസ്സ് തലേന്ന് ........നക്ഷത്രം തൂക്കിയിരിക്കുന്ന വീടേയ്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment