Monday, December 14, 2009

ഒരാഴ്ചയായി ഞാന്‍ എന്തുകൊണ്ട് ബ്ളോഗ് എഴുതിയില്ല ?

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുഹൃത്തുക്കള്‍ ഉന്നയിക്കുന്ന ഈ ചോദ്യം കൊണ്ട് എന്റെ മെയില്‍ ബോക്സ് നിറഞ്ഞിരിക്കുന്നതിനാല്‍ മറുപടി ആവശ്യമായിരിക്കുന്നു.
ഒരാഴ്ചയായി ഞാന്‍ ജീവിതത്തില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നുവെന്നതാണ ് സത്യം. അസുഖമൊന്നുമായിരുന്നില്ല; ഫിസിക്കലി ആന്റ് മെന്റലി ഫുള്‍ ഫിറ്റ്. പൂവന്‍ പഴവും കശുവണ്ടിയും വാറ്റിയ ഒന്നാന്തരം നാടന്‍ ചാരായം, ചേന്പ് പുഴുങ്ങിയത്, കാന്താരി പൊട്ടിച്ചത്, ഉപദംശമായി പുഴമീന്‍ തേങ്ങയിട്ട് പീരവച്ചത് -എന്നിത്യാദി കാര്യപരിപാടികളുമായി തിരക്കിലായിരുന്നു.
ബ്ളോഗ് എഴുതാത്തത് സാരമില്ല; ഓഫീസില്‍ പോകാന്‍ മറന്നുപോയെന്നതാണ ് ഗൌരവതരമായ സംഗതി. വരാതിരുന്നത് കൃത്യമായി ധരിപ്പിച്ചില്ലെന്നതാണ ് അതിലും ഗൌരവമര്‍ഹിക്കുന്നത്. തിങ്കളാഴ്ച രാവിലെ തിരിക്കാന്‍ തീരുമാനിച്ചിരുന്നതാണ ്. രാവിലെയായപ്പോള്‍ ഒരു മൂഡില്ല. വെട്ടുകാരന്‍ ശശി ഒരു ഫുള്‍ കുപ്പി കാട്ടി പ്രലോഭിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരില്ലെന്ന് പറയാന്‍ ഞാന്‍ മുതലാളിക്ക് ഫോണ്‍ ചെയ്തു. മൂപ്പര് ഫോണ്‍ എടുത്തില്ല. ഓഫീസിലും തദൈവ. ഒടുവില്‍ ഭാഷ അിറയാത്ത വംഗനാട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞു. സ്വപ്ന ജീവിയായതുകൊണ്ട് അവന്‍ അത് മറന്നിട്ടുണ്ടാവണം. പിന്നീടാണ ് എനിക്ക് ഓര്‍മ്മകള്‍ നഷ്ടമായത്. കാരണം മുന്പ് പറഞ്ഞ ചാ.ചേ.കാ.മീ (ഇടക്കൊരുദിവസം പക്ഷി വറുത്തതും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു.)
തോട്ടത്തിന്റെ നടുക്കായിരുന്നു മദ്യപാന വാരാഘോഷത്തിന്റെ അരങ്ങ് . ഫോണ്‍ വീട്ടിലും. രാത്രിയുടെ ഏതൊക്കെയോ യാമങ്ങളില്‍ അടുക്കള വാതിലിലൂടെ വീടിനുള്ളിലേക്ക് പറന്നു വീഴുകയായിരുന്നു പതിവ്. ഓഫീസില്‍ നിന്ന് ആരൊക്കൊയോ ഇടക്ക് വിളിച്ചിരുന്നുവെന്ന് തോന്നുന്നു. ഇന്ന് തീര്‍ത്ത് കൊടുക്കാമെന്നേറ്റ ചില ജോലികളുണ്ടായിരുന്നു. അതിന്റെ ടെന്‍ഷന്‍ വേറെ. എഴുതാന്‍ കംപ്യൂട്ടറും കൈലിരലുകളും മാത്രം മതിയോ? അതിനുള്ള ഒരു മനസ്സുകൂടി വേണ്ടേ?
ഏതായാലും പണിപോയില്ല. വിവരം ധരിപ്പിക്കാതെയാണ ് അവധിയെടുത്തതെന്ന് ഞാന്‍ അിറയുന്നത് ശനിയാഴ്ചയാണ ്. അതുകൊണ്ട് മുതലാളിയെ ഫേസ് ചെയ്യാന്‍ ഒരുചമ്മലുണ്ടായിരുന്നു. രാജിവെക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. അതുവേണ്ട ആവശ്യം വരുന്പോള്‍ ഞാന്‍ പറഞ്ഞു വിട്ടോളാമെന്ന് മുതലാളി . ശരി. ഞാനായിട്ട് അദ്ദേഹത്തിന്റെ ചാന്‍സ് കളയുന്നില്ല,
വിഷയത്തില്‍ നിന്ന് വിട്ടുപോയി. എങ്കിലും സുഹൃത്തുക്കളേ നിങ്ങള്‍ക്ക് ഇതൊരുമുന്നറിയിപ്പാണ ്. എല്ലാ മുതലാളിമാരും മഹാമനസ്ക്കരല്ല. അതുകൊണ്ട് വെട്ടുകാരന്‍ ശശിയുടെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക!!! പക്ഷേ സംഗതി ജോറാണ്. മദ്യപാനത്തിന ് ലോകത്ത് ഇത്ര നല്ല കോന്പിനേഷന്‍ വേറെയില്ല. ടംച്ചിഗ്സായി അല്പം കവിതകൂടിയാവാം. റബ്ബര്‍ തോട്ടത്തിന്റെ ആംബിയന്‍സും കൂടിയാകുന്പോള് സംഗതി സൂപ്പര്‍.(തോട്ടത്തില്‍ മറ്റ് പാന്പുകള്‍ ഉള്ളതിനാല്‍ അവിടെ കിടന്നുറങ്ങുന്നത് റിസ്ക്കാണ ്.)
അമ്മയുടെ വക മൃഷ്ടാന ഭോജനം ഫ്രീ. അല്പം സ്നേഹം കൂടി ചേര്‍ത്താണ ് അമ്മ പാചകം ചെയ്യുന്നത്. അതുകൊണ്ട് എന്തുണ്ടാക്കിയാലും നല്ല രുചി. തിമിര്‍ത്തുണ്ടു. അഥവാ ഉണ്ടു മറിഞ്ഞു.
ഇനി മുതല്‍ ബ്ളോഗ് മുടങ്ങില്ലെന്ന് ഉറപ്പുതരുന്നു.
(ജോസഫ് സാറിനെ സംബദ്ധിച്ച കവിത ബ്ളോഗിലിടണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടിരുന്നു. നാളെതന്നെ ശരിയാക്കികളയാം. )

No comments:

Post a Comment