Monday, December 14, 2009

വിമര്ശനത്തിലെ അപ്പന്‍ സ്പര്‍ശം അസ്തമിച്ചിട്ട് ഒരുവര്ഷം

ഡിസംബര് 15
കെ. പി അപ്പന് മരിച്ചിട്ട് ഇന്ന് ഒരു വര്ഷം. പത്രങ്ങളെല്ലാം അദ്ദേഹത്തെ മറന്നുവെന്ന് തോന്നുന്നു. കാര്യമായ അനുസ്മരണം എവിടേയും കണ്ടില്ല. കേരളാ കൌമുദി മാത്രമാണ ് സപ്ളിമെന്റില് അനുസ്മരണം എഴുതിയത്.
കാവ്യാത്മകമായ വിമര്ശനം കൊണ്ട് മലയാളി ഭാവനയെ ഉണര്ത്തിയ എഴുത്തുകാരനായിരുന്നു അപ്പന്സാര്. ആധുനിക മലയാള സാഹിത്യത്തിലെ ഗിരിശൃംഗങ്ങള്ക്കിടയിലൂടെ, അപ്പന് ഒരു തീക്കാറ്റായി കടന്നു പോയപ്പോള്, അത് കാലത്തിന്റെ കനിവില്ലാത്ത വസ്ത്രാക്ഷേപമായി.
ഓരോ പുസ്തകത്തിന് മുന്പിലും സ്വയം കീഴങ്ങികൊണ്ട് വിമര്ശനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് തന്റേതുമാത്രമായ വാക്കുകളുടെ താളക്രമത്തിലൂടെ അപ്പന് പടര്ന്നു കയറുന്നത്, ആദരവോടെ ഒരു പ്രാര്ത്ഥനാദൂരത്ത് നിന്ന് മലയാളി നോക്കികണ്ടു. കാവ്യാത്മകമായ വാക്കുകളിലൂടെ അപ്പന് കലഹിച്ചു. അപ്പന്റെ വിചാരങ്ങളുടെ അഗ്നിയില് നിന്ന് ചാന്പലാകാതെ പുറത്തുവന്ന ഓരോഎഴുത്തുകാരനും സ്വര്ണ്ണ തിളക്കമായിരുന്നു.
പുതിയ കാഴ്ചയിലൂടെ ആനന്ദിനേയും വിജയനേയും സേതുവിനേയും മുകുന്ദനേയും നമ്മള് വായിച്ചത് അപ്പന് പരിചയപ്പെടുത്തിയപ്പോഴായിരുന്നു. 'നിരാനന്ദത്തിന്റെ ചിരി'യെന്ന് വിജയന ് തലകെട്ട് നല്കിയപ്പോഴും വിയോജിപ്പിന്റെ മേഖലകള് അദ്ദേഹം മറച്ചുവെച്ചില്ല. 'ഖസാക്കിന്റെ ഇതിഹാസത്തിന്റെ' രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തില് രവിയെ ആമിനകുട്ടിയെന്ന് വിളിക്കണമെന്ന് വിജയന് ആവശ്യപ്പെട്ടതിനെ അപ്പന് രൂക്ഷമായി വിമര്ശിച്ചു. ഇത്തരം താണതരം വികാരദൌര്ബല്യത്തിന്റെ വാക്കുകള് വിജയന്റെ ശരിയായ മനോഭാവത്തെ വീണ്ടും പരിശോധിക്കാന് ഒരാളെ പ്രേരിപ്പിക്കുക പോലും ചെയ്യുമെന്ന് അദ്ദേഹം എഴുതി."നല്ല പുഷ്പത്തിലെ ചടച്ച പുഴു എന്ന പ്രയോഗവിശേഷം ഈ നോവലിനും അതിന്റെ ആമുഖത്തിനുമല്ലാതെ മറ്റൊന്നിനും ഇണങ്ങുകയില്ല'' എന്ന വിമര്ശനം വിജയനെ ചൊടിപ്പിച്ചിരുന്നു.
ആധുനിക മലയാള സാഹിത്യകാരന്മാരുടെ ആഴമേറിയ വിചാരധാരകള് എം.ടി വാസുദേവന്നായര്ക്ക് അന്യമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. വാക്കുകളിലൂടെ ചിന്തകളുടെ ചിതാകാശം തുറന്നിടാന്‍ എം.ടിക്ക് കഴിഞ്ഞില്ല. കാല്പ്പനികതയുടെ ലോകത്ത് മാത്രമാണ ് എം.ടി അഭിരമിച്ചത്. എങ്കിലും എം.ടിയുടെ വാക്കുകളെ 'സമയതീരങ്ങളിലെ സംഗീതം' എന്ന് അദ്ദേഹം വിളിച്ചു. 'മഞ്ഞിനെ' അദ്ദേഹം ആഴത്തില് അപഗ്രഥിച്ചു." കുറഞ്ഞതരം പ്രസാദാത്മകത്തിന്റെ പരിമിതിയില് നിന്ന് സര്ദ്ദാര്ജി എന്ന ദു:ഖിതനായ വിദൂഷകന്റെ രക്തം ശ്രവിക്കുന്ന ഫലിതത്തിലേക്കുള്ള എം.ടിയുടെ ദര്ശനത്തിന്റെ വളര്ച്ചയെ കാണിക്കുന്ന പ്രത്യക്ഷ രേഖയാണ ് 'മഞ്ഞ്'.സര്ദ്ദാര്ജിയുടെ സൃഷ്ടി തന്നെയാണ ് ചിലപ്പോള് സെന്റിമെന്റലിസത്തിന്റെ ലോകത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടില് പോകുന്ന 'മഞ്ഞിലെ'ഭാവലോകത്തെ രക്ഷിച്ചുനിര്ത്തി 'മഞ്ഞിനെ' പൊള്ളുന്ന 'മഞ്ഞാക്കി' മാറ്റുന്നത്.''
വി.കെ.എന്നിലെത്തുന്പോഴാണ ് അപ്പന് തന്റെ വിമര്ശനത്തിന്റെ മറ്റൊരി മുഖം അനാവരണം ചെയ്യുന്നത്. "കോമാളി യുഗത്തിലെ പുരുഷഗോപുര"മായിരുന്ന വി.കെ.എന്നിന്റെ ഹാസ്യഭാവന ചരിത്രത്തെ നോക്കിയാണ ് ചിരിച്ചത്. "വി.കെ.എന്നിന്റെ കല ഹാസ്യഭാവനയുടെ പദവി സ്ഥാപിക്കുന്ന കാഹളമായോ പെരുന്പറയായോ മുഴങ്ങുന്നു.അതുകൊണ്ട് പ്രഹസനത്തിന്റെ അധിദേവതയായ താലിയ ഇനിയും മാനിക്കപ്പെട്ടിട്ടില്ല എന്ന പരാതി ഇനിമേല് മലയാളത്തിന് ബാധകമല്ലെ''ന്ന് അപ്പന് പ്രഖ്യാപിക്കുന്നു.

ആരേയും ആകര്ഷിക്കുന്ന താളത്മകതയായിരുന്നു അപ്പന് സാറിന്റേത്.ആകാശത്ത് നിന്ന് വാക്കുകള് പെറുക്കുയെടുത്ത് അദ്ദേഹം കുട്ടികള്ക്ക് കാഴ്ചവച്ചു.ആര്ത്തിയുള്ള മനസ്സും അത്ഭുതം നിറഞ്ഞ കണ്ണുകളുമായി അവര് അദ്ദേഹത്തിന്റെ മുന്നിലിരുന്നു. അപ്പന് സാറിന്റെ ധീരമായ കാഴ്ചപാടുകള് തലമുറകള് ഏറ്റെടുത്തു.ഇരുട്ടിനെ പ്രണയിച്ച അപ്പന് സാറിന്റെ മനസ്സില് നിറയെ പക്ഷേ വെളിച്ചമായിരുന്നു-അറിവിന്റെയും സ്നേഹത്തിന്റെയും വെളിച്ചം.
പകരം വയ്ക്കാന് മറ്റോരാളില്ലാതെ, തന്റെ സിംഹാസനം എല്ലാകാലത്തേക്കുമായി ഒഴിച്ചിട്ടിട്ടാണ ് വിമര്ശന കലയുടെ ആ കുലപതി നമുക്കിടയില് നിന്ന് ഇറങ്ങിപോയത്.

No comments:

Post a Comment