
ഇന്റര്‍നെറ്റിന്റെ ക്ഷീരപഥങ്ങളിലൂടെയുള്ള ജെ.പിയുടെ അനന്തയാത്രകള്‍ക്കിടെയാണ ് ഒരു അത്ഭുതം പോലെ ആ കാഴ്ച കണ്ടത്. ജെ.പി ഉള്‍പ്പെടെയുള്ള മഹാന്മാരായ ബ്ലോഗര്‍മാരുടെ ബ്ലോഗുകളില്‍ നിന്ന് അടിച്ചുമാറ്റിയ സംഗതികള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു വിരുതന്‍ ബ്ലോഗ് നടത്തുന്നു.
പ്രൊഫൈലില്‍ പരതി നോക്കിയപ്പോള്‍ പേരും വിലാസവും ഫോണ്‍ നന്പറും. കൈയ്യോടെ ഫോണെടുത്ത് കറക്കി.
"ഹലോ'' മറുതലക്കല്‍ ഒരു യംങ്ങ് മോണ്‍സ്റര്‍. ഏതാണ്ട് 15 വയസ്സുകാരന്റെ ശബ്ദം.
"ഹലോ'' മറുതലക്കല്‍ ഒരു യംങ്ങ് മോണ്‍സ്റര്‍. ഏതാണ്ട് 15 വയസ്സുകാരന്റെ ശബ്ദം.
മഹാന്മാരുടെ ബ്ലോഗുകള്‍ അടിച്ചുമാറ്റുന്ന നീയാരെടാ എന്ന് വിരട്ടി.
"ഞാന്‍ അടിച്ചു മാറ്റുന്നില്ല. ഞാന്‍ നടത്തുന്ന പല ബ്ലോഗുകളിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് പുതിയൊരു ബ്ലോഗ് ഉണ്ടാക്കിയെന്നേയുള്ളൂ.''
"നിന്റെ ആദ്യത്തെ ഐറ്റം തന്നെ ശശാങ്കന്റെ ബ്ലോഗിലെ ആണല്ലോ?"
"അയ്യോ ചേട്ടാ ശശാങ്കന്‍ എന്ന പേരില്‍ ബ്ലോഗ് നടത്തുന്നത് ഞാനാണ ്. അതെന്റെ തൂലികാ നാമമല്ലയോ?"
"അപ്പോള്‍ അശ്വതിയുടെ ബ്ലോഗില്‍ നിന്ന് കോപ്പിയടിച്ചതോ?"
"അശ്വതിയും ഞാന്‍ തന്നെ. ബ്ലോഗ് നടത്തുന്ന രവി, ചോപ്രാ , കങ്കാണി, കല്ല്യാണി.…………. ഇതെല്ലാം ആരാ?"
"ആരാ?"
"സാക്ഷാല്‍ ഈ ഞാന്‍ തന്നെ. എല്ലാം എന്റെ തൂലികാ നാമങ്ങളല്ലയോ?"
"ശരി. അപ്പോള്‍ വഴിയോരകാഴ്ചകളില്‍ നിന്ന് അടിച്ചുമാറ്റിയതോ?"
"അയ്യോ! അതും എന്റെ ബ്ലോഗല്ലയോ?"
"അപ്പോള്‍ നിന്റെ യഥാര്‍ഥ പേരെന്ത്?"
"ജെ.പി."
റിസീവറുമായി പുറകിലേക്ക് മിറഞ്ഞ ജെ.പി ഇതെഴുതാന്‍ വേണ്ടി മാത്രം അല്‍പ്പ സമയത്തേക്ക് ബോധം വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നും ബോധം ലഭിച്ചാല്‍ മറ്റൊരു ബ്ളോഗുമായി നാളെ ഇതേ ദിവസം, ഇതേ സമയം കാണാം.
No comments:
Post a Comment