Monday, December 28, 2009

യേശു ജനിച്ചത് ഡിസംബര്‍ 25-നോ ?




എവിടേയും ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളാണ ്. ക്രിസ്തുമസ്സ് ദിനത്തില്‍ പള്ളിയില്‍ പോയില്ലെന്നതാണ ് എന്റെ പേരിലുള്ള കുറ്റം.

ചോദ്യങ്ങള്‍ ചോദിക്കുന്നവരെല്ലാം പള്ളിയെ സംബന്ധിച്ച് റിബലുകളാണ ്. എങ്കിലും ചോദിക്കാതിരിക്കാനാവില്ല-

ക്രിസ്തു ജനിച്ചത് ഡിസംബര്‍ 25-നോ ?

ബൈബിള്‍ അതിനെ സാധൂകരിക്കുന്നുണ്ടോ ?

ചരിത്ര പരമായ തെളിവുകളുണ്ടോ ?

ഈ ചോദ്യങ്ങള്‍ക്ക് കത്തോലിക്കാ സഭയ്ക്ക് വ്യക്തമായ ഉത്തരമില്ല. ആദ്യകാല സഭ യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നില്ല. പൌലോസോ ക്രിസ്തു ശിഷ്യന്മാരോ ക്രിസ്തുമസ്സിനെ പറ്റി എവിടേയും പരാമര്‍ശിച്ചിട്ടില്ല.

എ.ഡി.440-മുതലാണ ് കത്തോലിക്കാസഭ ക്രിസ്തുമസ്സ് ഔദ്ദ്യോഗികമായി ആഘോഷിക്കാന്‍ തുടങ്ങിയത്.ഏതെങ്കിലും മതപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി സഭ പ്രഖ്യാപിച്ചത്, മറിച്ച് അത് ചില പ്രാകൃത മതങ്ങളിലെ ആഘോഷദിനമായതിനാലാണ ്.ക്രിസ്തീയ, അറബിക്ക്, യഹൂദ മതങ്ങളില്‍ പെടാത്ത എല്ലാ മതങ്ങളേയും അക്കാലങ്ങളില്‍ പ്രാകൃത(പേഗന്റ്) മതങ്ങളായാണ ് കരുതിയിരുന്നത്. ആ മതങ്ങളില്‍ നിന്ന് കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ തൃപിതിപ്പെടുത്തുക എന്ന താത്കാലിക ഉദ്ദേശത്തോടെയാണ ് അവരുടെ ആഘോഷദിവസത്തെ ക്രിസ്തുവിന്റെ ജന്മദിനമായി റോമന്‍ കത്തോലിക്കാ സഭ ഏറ്റെടുത്തത്.


സൂര്യദേവന്റെ തിരുനാള്‍ ദിനമാണ ് ഡിസംബര്‍ 25. ഇത് ക്രിസ്തുവിന്റെ ജന്മദിനമല്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം തെളിവുകള്‍ ബൈബിളിലും ചരിത്രത്തിലുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ പരിശോധിക്കുന്നു.

1. ഡിസംബര്‍- പലസ്തീനിലെ മഞ്ഞുകാലം.

മറിയമും ജോസഫും പേരു ചേര്‍ക്കാന്‍ വേണ്ടിയാണ ് ജറുസലേമിലേക്ക് വരുന്നത്. ചരിത്രത്തില്‍ ഒരു രാജാവും മഞ്ഞുകാലത്ത് സെന്‍സെസ് എടുത്തിട്ടില്ല.ആ സമയത്ത് ആട്ടിടയന്മാര്‍ തുറസ്സായ സ്ഥലങ്ങളില്‍ ആടുകള്‍ക്ക് കാവല്‍ കിടന്നിരുന്നുവെന്ന് ബൈബിള്‍ പറയുന്നു.(ലൂക്കാ 2 8-12). മഞ്ഞുകാലത്ത് ആട്ടിടയന്മാര്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ കാവല്‍ കിടക്കാന്‍ കഴിയില്ല. അതവരുടെ പതിവല്ല. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ ് ദൂരെ സ്ഥലങ്ങളില്‍ അവര്‍ ആടിനെ മേയ്ക്കുന്നത്.

2. മുപ്പത്തിമൂന്നര വയസ്സുവരെ യേശു ജീവിച്ചിരുന്നു.

പെസ്സഹാ തിരുനാളിന്റെ അന്നാണ ് യേശുവിനെ വിചാരണചെയ്യുന്നത്. ഈസ്ററിനോടനുബന്ധിച്ച്, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ ് പെസഹാതിരുന്നാള്‍. ഡിസംബറില്‍ ജനിച്ച യേശുവിന ് എങ്ങിനെയാണ ് അന്ന് 33.5 വയസ്സ് പൂര്‍ത്തിയാകുന്നത് ?

3.ഇറാനയേയൂസിന്റെ എഴുത്തുകള്.

ക്രിസ്തുവിന ് ശേഷം ഏതാണ്ട് ഒരു ദശകം കഴിഞ്ഞ് ജീവിച്ചിരുന്ന ഇറാനയേയൂസ് പറയുന്നത് അഗസ്റസ് സീസറിന്റെ വാഴ്ചയുടെ 41 -ാ ം ആണ്ടിലാണ ് ക്രിസ്തു ജനിച്ചതെന്നാണ ്. ഇത് വസന്തകാലത്താണ ്. (ഇറാനയേയൂസിന്റെ എഴുത്തുകള്‍)

4.ക്രിസ്തുവിന ് മുന്പ് ആരംഭിച്ച ക്രിസ്തുമസ്സ്.

ക്രിസ്തു ജനിക്കുന്നതിന ് നൂറ്റാണ്ടുകള്‍ക്ക് മുന്പേ തന്നെ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ തുടങ്ങിയെന്നാണ ് കത്തോലിക്കാ സഭയിലെ ആദ്യകാല വൈദീകനും ചരിത്രകാരനുമായ തെര്‍ത്തുല്യന്‍ പറയുന്നത്. പുരാതന റോമിലെ പ്രകൃത മതങ്ങള്‍ ആചരിച്ചിരുന്ന സൂര്യദേവന്റെ തിരുന്നാളാണതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ദ സ്റോറി ഓഫ് സാന്താക്ളൂസ്- എന്ന തന്റെ പുസ്തകത്തില്‍ ക്രിസ്തുമസ്സിന്റെ മുഴുവന്‍ ആചാരങ്ങളും പ്രകൃത മതങ്ങളില്‍ നിന്ന് കടം കൊണ്ടവയാണെന്ന് വില്ല്യം വാല്‍ഷ് തെളിയിക്കുന്നു.ബി.സി രണ്ടാം നൂറ്റാണ്ടുമുതല്‍ ഗ്രീക്കുകാര്‍ ഡയോനിയസ്സ് ദേവതയെ ബഹുമാനിക്കുന്ന തിരുന്നാള്‍ ആഘോഷിച്ചിരുന്നു. ഗ്രീക്കില്‍ നിന്ന് ആ തിരുന്നാള്‍ റോമിലേക്ക് വന്നു.

വീഞ്ഞും പാട്ടും തിരുന്നാളിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളായിരുന്നു.റോമില്‍ സൂര്യദേവന്റെ തിരുന്നാളും ഇതേടനുബന്ധിച്ച് നടത്തിയിരുന്നു. ഡിസംബര്‍ 17-ന ് ആരംഭിക്കുന്ന തിരുന്നാള്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുമായിരുന്നു.(വാല്‍ഷ്-പേജ് 65)

ചൂതാട്ടം, മദ്യപാനം തുടങ്ങി എല്ലാ വിധ ആഘോഷങ്ങളും ഈ സമയത്ത് പ്രോത്സാഹിപ്പിച്ചിരുന്നു. ജനങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറും.പുരുഷന്മാര്‍ സ്ത്രീകളെ പോലെ വസ്ത്രം ധരിച്ചുകൊണ്ട് തെരുവിലിറങ്ങും.മെഴുകുതിരികളും വിളക്കുകളും എന്പാടും കൊളുത്തി വയ്ക്കും.(ജെറാര്‍ഡ് ആന്റ് പാട്രിക്ക ഡെല്‍ റീ-ദ ക്രിസ്റ്റ്‌യന്‍ അല്‍മുണാക്ക് -1979 പേജ് 16)
എന്താണ ് ഡിസംബര്‍ 25-ന്റെ പ്രത്യേകത ?

പാശ്ചാത്യ ഇതിഹാസങ്ങളും മതവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒന്നാണ ് മഞ്ഞുകാലം. ഡിസംബര്‍ മഞ്ഞുകാലത്തിന്റെ മൂര്‍ദ്ധന്യമാണ ്. ജീവദാദാവായ സൂര്യന്‍ ഏറ്റവും ദുര്‍ബലമാകുന്ന സമയം. വര്‍ഷത്തില്‍ ഏറ്റവും കുറവ് സൂര്യപ്രകാശം ലഭിക്കുന്ന സമയം.വസന്തത്തിന്റെ പ്രത്യാശയത്രയും മഞ്ഞിലും തണുപ്പിലും മരവിക്കുന്ന കാലം. പ്രകാശത്തെ പ്രതിരോധിക്കുന്ന ഇരുളിന്‍ ശക്തികള്‍ ഉണരുന്ന കാലം.സൂര്യന്‍ വിജയിയായി മടങ്ങിവരാന്‍ വേണ്ടിയാണ ് ജനങ്ങള്‍ നോന്പ് നോല്‍ക്കുന്നത്. ഭൂരിപക്ഷം മതവിശ്വാസങ്ങളിലും ഇത് നോന്പിന്റെ കാലമാണ ്. അതേതുടര്‍ന്നാണ ് വസന്തത്തിന്റെ പ്രത്യാശയുണര്‍ത്തുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.യേശുവിനും ശിഷ്യന്മാര്‍ക്കും ക്രിസ്തുമസ്സിനെപറ്റി അറിവുണ്ടായിരുന്നില്ല.

യേശുക്രിസ്തു ജനിച്ചത് സെപ്റ്റംബര് അവസാനമോ, ഒക്ടോബര് ആദ്യമോ

ആണെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. അതു കണ്ടില്ലെന്ന് നടിക്കാന് ബുദ്ധിയുളള ക്രിസ്ത്യാനിക്ക് ബുദ്ധിമുട്ടാണ ്.

അന്യദേവന്മാരുടെ ആരാധനകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആദ്യകാല സഭ എപ്പോഴും ശ്രദ്ധിച്ചിരുന്നു.വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സഭ ഒരുപാട് വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി. അങ്ങിനെ വര്‍ഷങ്ങള്‍ കൊണ്ടാണ ് ക്രിസ്തുമസ്സും ഈസ്ററും പോലുള്ള അനാചാരങ്ങള്‍ സഭയില്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങിയത്.

റോമിലെ പ്രാചീന മതങ്ങള്‍ ആചരിച്ചിരുന്ന സൂര്യദേവന്റെ തിരുന്നാള്‍ ക്രിസ്തുവിന്റെ ജന്മദിനമായി റോമന്‍ കത്തോലിക്ക സഭ ഏറ്റെടുത്തത് എങ്ങിനെയെന്ന് നാം കണ്ടു കഴിഞ്ഞു. ക്രിസ്തു ക്രൂശിക്കപ്പെട്ട് ഏതാണ്ട് 300-വര്‍ഷങ്ങള്‍ക്ക് ശേഷമാണ ് സഭ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ തുടങ്ങിയത്.

സത്യം ഇങ്ങിനെയായിരിക്കേ ക്രിസ്തുമസ്സ് ദിവസം ഞാന്‍ പള്ളിയില്‍ പോയില്ല എന്നത് എങ്ങിനെ തെറ്റാകും? അല്ലെങ്കില്‍ തന്നെ തൊട്ടിലില്‍ കിടക്കുന്ന നിസ്സഹായനായ ഒരു യേശു എന്റെ സങ്കല്‍പ്പങ്ങളിലില്ല. ഉയര്‍ത്തെഴുന്നേറ്റ് സര്‍വ്വ പ്രതാപങ്ങളോടെയും സ്വര്‍ഗ്ഗസീമകളില്‍ വാഴുന്ന ക്രിസ്തുവാണ ് എന്റെ ആരാധനാപാത്രം.

ലോകാരംഭത്തിന ് മുന്പേ ക്രിസ്തു ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു ശരീരം സ്വീകരിച്ച ദിവസത്തിന ് എന്തു പ്രത്യേകത ?

ജാതീയ ആചാരങ്ങളില്‍ ഭാഗഭാക്കാകരുതെന്നാണ ് ദൈവവചനം പഠിപ്പിക്കുന്നത്. അങ്ങിനെ നോക്കിയാല്‍ ക്രിസ്തുമസ്സിന ് പള്ളിയില്‍ പോകുന്നതാണ ് പാപം.

ഈ അച്ചന്മാര്‍ക്ക് തീരെ വിവരമില്ലാതായാല്‍ പാവപ്പെട്ട വിശ്വാസികള്‍ എന്തു ചെയ്യും?

No comments:

Post a Comment