
ശങ്കരേട്ടന്‍ എന്ന് വിളിച്ചിരുന്ന ശങ്കരനാരായണന്‍ ഇന്നലെ രാത്രി ട്രെയിനില്‍ നിന്ന് വീണു മരിച്ചു.
വര്‍ഷങ്ങളോളം അദ്ദേഹം മാതൃഭൂമിയിലായിരുന്നു. അടുത്തയിടെയാണ ് ജയ്ഹിന്ദ് ടി.വിയിലേക്ക് മാറിയത്.
കൊച്ചി പ്രസ് ക്ളബ്ബില്‍ വൈകിട്ട് മൃതദ്ദേഹം പൊതുദര്‍ശനത്തിന ് വച്ചിരുന്നു.അപകടമരണം സംഭവിച്ച ശങ്കരട്ടേന്റെ ചിതറിയ ശരീരം കാണാന്‍ വയ്യെന്ന് പറഞ്ഞ് അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് ഒറ്റക്ക് പോകേണ്ടി വന്നു.
വേയ്ക്കുന്ന കാലുകളും വിതുന്പുന്ന മനസ്സുമായി പ്രസ്സ് ക്ളബ്ബിന ് മുന്പില്‍ വളരെ നേരത്തെ തന്നെ പത്രക്കാര്‍ കാത്തുനിന്നു .ശങ്കരേട്ടന്റെ മറയില്ലാത്ത പെരുമാറ്റം മൂലമാവണം ഇത്രയേറെ സുഹൃത്തുക്കളെ ലഭിച്ചത്.ആദ്യ ബൈലൈന്‍ അച്ചടിച്ച് വരുന്പോള്‍ തന്നെ അഹങ്കാരത്തിന്റെ മുഖാവരണം അണിയുന്ന പത്രക്കാര്‍ക്കിടയില്‍ ശങ്കരേട്ടന്‍ വ്യത്യസ്തനായിരുന്നു.എണ്ണമറ്റ എക്സ്ക്ളൂസീവ് സ്റോറികള്‍ ശങ്കരേട്ടന്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ ഒട്ടനവധി സ്റോറികള്‍. എങ്കിലും ശങ്കരേട്ടന്‍ അതിന്റെ ജാഡ കാട്ടിയില്ല.വെറ്റില മുറുക്കി, മുണ്ട് മാടിക്കുത്തി, ഏതു കന്പനിയിലും ശങ്കരേട്ടന്‍ നിറഞ്ഞു നിന്നു. ആര്‍ക്കും എപ്പോഴും വിളിക്കാവുന്ന അരികത്തായിരുന്നു ശങ്കരേട്ടന്‍.ആ ദുരന്തം കണ്ടതിന്റെ വിങ്ങല്‍ ഇനിയും വിട്ടുമാറുന്നില്ല. ഊഷ്മളമായ ഒരു സൌഹൃദത്തിന്റെ സ്മരണ മനസ്സിന്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
എന്നേക്കുമായി നഷ്ടമാകുന്ന സൌഹൃദങ്ങള്‍ ഒറ്റപ്പെടലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു....
me too saw the same sankarettan
ReplyDelete