ഗൃഹാതുരത്വത്തിന്റെ ഒരുപാട് സ്മരണകളുണര്‍ത്തികൊണ്ട് നാളുകള്‌ക് ശേഷം തിരുവനന്തപുരത്തുനിന്ന് പഴയൊരു സുഹൃത്തിന്റെ ഫോണ് കോള്.
ജീവിതം ഒരുപാട് മാറിയിരിക്കുന്നു. സുഹൃത്തുക്കളും. വെയില്‍ താഴുന്പോള്‍ ഓലപുരകള്‍ക്ക് താഴെയിരുന്ന് ആവേശത്തോടെ കീറ്റ്സും കുന്ദേരയും ചര്‍ച്ചചെയ്തിരുന്നത് ഇന്നലെ കഴിഞ്ഞതു പോലെ.ഒപ്പമുണ്ടായിരുന്നവരെല്ലാം എവിടൊക്കെയോ ചേക്കേറി. അന്നത്തെ സുന്ദരികളെല്ലാം ഇപ്പോള്‍ തടിച്ച് വീര്‍ത്ത് നറും മദ്ധ്യവയസ്ക്കകളായിട്ടുണ്ടാവണം. മുന്‍കാല സുന്ദരി എന്നവകാശപ്പെട്ടു കൊണ്ട് സരിത (പേര ് യഥാര്‍ത്ഥമല്ലെങ്കിലും നിങ്ങള്‍ക്ക് ആളെ മനസ്സിലായല്ലോ?) ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട ്. ചായം തേച്ചിട്ടും മായ്ക്കാന്‍ കഴിയാത്ത പാടുകള്‍ അവളുടെ മുഖത്തും കാലം കോറിയിട്ടു.
തളര്‍ന്ന കാലുകളുമയി വീല്‍ ചെയറിലിരുന്നുകൊണ്ട് "വെയ്സ്റ്റ് ലാന്‍ഡ്" പഠിപ്പിച്ച ടീച്ചര്‍, കണ്ണടച്ചുകൊണ്ട് മാത്രം ഷെയ്ക്ക്സ് പിയര് പഠിപ്പിക്കുന്ന നൈനാന് സാര് , പഠിപ്പിക്കുന്നത് ആര്‍ക്കും മനസ്സിലാകരുതെന്ന നിര്‍ബന്ധത്തോടെ സായിപ്പിനെ തോല്‍പ്പിക്കുന്ന വേഗതയയില് ഇംഗ്ലീഷു പറയുന്ന ചങ്ങനാശ്ശേരി എക്സ് പ്രസ്സ്...............
മറന്നുവോ നിങ്ങള് ?
ചുങ്കം , അര്‍ത്തൂട്ടി ഷാപ്പുകളാണ ് കലാലയ ജീവിതത്തില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത്. ഷാപ്പുകളിലെ സായാഹ്നങ്ങള്‍ ബൌ ദ്ധീക സംവാദത്തിന്റെ വേദികളായിരുന്നല്ലോ?
(കളളില്‍ കഞ്ചാവു കലക്കുന്ന ആ വൃത്തികെട്ട ശീലം മാത്തുക്കുട്ടി ഇപ്പോഴും തുടരുന്നു വെന്നാണ ് അടുത്തയിടെ അറിയാന്‍ കഴിഞ്ഞത്.)
ദ്രാവകം കഴിച്ചാലുടന് കുമരകത്തിന ് വിടുന്ന നമ്മുടെ സുഹൃത്തിനെ പേടിച്ച് പക്ഷികളെല്ലാം സങ്കേതമൊഴിഞ്ഞ വിവരം അറിഞ്ഞിട്ടുണ്ടാകുമല്ലോ ?
സ്വപനം കാണുന്ന കണ്ണുകളും പ്രണയം പൂക്കുന്ന മനസ്സുമായി കാന്പസിലൂടെ അലയുന്ന യുവാക്കളിന്നില്ല.
കാന്പസിനെ പറ്റി എഴുതുന്പോള് മനസ്സില് ഇലപൊഴിയും കാലത്തിന്റെ കാറ്റു വീശുന്നു.....
നീ മറന്നുവോ, പിടയയുന്ന നെഞ്ചുമായി ഇന്നലെ നമ്മള് നടന്നതാണീ വഴി...
puthenengady shapp alla aruthootty shapp anu. kuwaitil wud be undayirunna mariamma ano ee saritha????????????
ReplyDelete