
സര്‍ദ്ദാര്‍ജി പൊള്ളിയ ചെവിയുമായി ഡോക്ടറെ കാണാന്‍ ചെന്നു:
സര്‍ദ്ദാര്‍ജി: ഞാന്‍ വസ്ത്രം ഇസ്തിരിയിടുകയായിരുന്നു. അപ്പോള്‍ ഒരു ഫോണ്‍ വന്നു. മൊബൈലാണെന്ന് കരുതി ഞാന്‍ ഇസ്തിരി പെട്ടി ചെവിയോട് ചേര്‍ത്തു വച്ചു. അങ്ങിനെ എന്റെ ചെവി പൊള്ളി.
ഡോക്ടര്‍: ശരി. അപ്പോള്‍ മറ്റേ ചെവി പൊള്ളിയതോ ?
സര്‍ദ്ദാര്‍ജി: ആ റാസ്ക്കല്‍ വീണ്ടും വിളിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ അവസ്ഥയും ഇതുതന്നെയാണ ്. രണ്ടു ചെവിയും മൂക്കും പൊള്ളിയിട്ടും അഴീക്കോട് മാഷ് പഠിച്ചില്ല.
മോഹന്‍ ലാലും ഇന്നസെന്റും എന്തിന ് ഗണേഷ് കുമാര്‍ വരെ അഴീക്കോടിന്റെ മേല്‍ കുതിര കയറി. ഇതേവരെ സാഹിത്യ, സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങള്‍ മാത്രമായിരുന്നു മാഷിന്റെ വിഹാര മേഖല. അവരെ എന്തും പറയാം, തല്ലുകിട്ടുമെന്ന് പേടിക്കേണ്ട. സിനിമാക്കാര് അതുപോലെയാണോ മാഷേ? അവര്‍ക്കെന്തു സംസ്ക്കാരം?കൂവി തോല്‍പ്പിക്കുകയെന്നത് അവരുടെ ജന്മാവകാശമാണ ്.
അക്ഷരമറിയാത്ത ഇന്നസെന്റു പോലും മാഷിനെ ഉപദേശിച്ചു: പോയി രാമനാമം ജപിക്കാന്‍.
പ്രശസ്തരായവരെ തെറി പറഞ്ഞു പ്രശസ്തനാവുക എന്നത് മാഷ് കാലാകാലങ്ങളായി വിജയകരമായി നടപ്പാക്കി വരുന്ന തന്ത്രമാണ ്. സ്വന്തം ഗുരുനാഥനായ ജി. ശങ്കരകുറുപ്പിനട്ട് തന്നെയാണ ് ആദ്യത്തെ പണി കൊടുത്തത്. "ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെന്ന" മാഷിന്റെ ആദ്യ പുസ്തകം സാഹിത്യ ലോകത്ത് സൃഷ്ടിച്ച കോളിളക്കം മറക്കാറായിട്ടില്ല. അന്നു തുടങ്ങിയ ജൈത്രയാത്രയാണ ്. എത്രയോ വന്‍ മരങ്ങള്‍ ആ വാക്ക് ധോരണയില് ആടിയുലഞ്ഞു. അതേ തന്ത്രമാണ ് അഴീക്കോട് ഇവിടെയും പയറ്റിയത്. ഏറ്റില്ലെന്ന് മാത്രം.
മാഷിന ് എന്തും പറയാം. പ്രതികരിച്ചാല്‍ അദ്ദേഹം വയലന്റാകും.
അഴീക്കോടിനെ ക്രീയാത്മക വിമര്‍ശനത്തിലൂടെ പരാജയപ്പെടുത്തിയ ഒരാളെ മലയാളത്തിലുണ്ടായിട്ടുള്ളൂ. അത് സാക്ഷാല്‍ കെ.പി.അപ്പനായിരുന്നു. അഴീക്കോടിനെ സുകുമാര്‍ എന്ന് വിളിച്ചുകൊണ്ടാണ ് അപ്പന് വിമര്‍ശനം തുടങ്ങിയത് തന്നെ.
അപ്പന്റെ അടുത്ത് അഴീക്കോട് അറിയാവുന്ന അടവുകളെല്ലാം പയറ്റി നോക്കി. രക്ഷയില്ലെന്നായപ്പോള്‍, ഒരുദിവസം നേരെ അപ്പന്റെ വീട്ടില്‍ ചെന്നുകയറി. സമസ്ഥാപരാധങ്ങളും ഏറ്റു പറഞ്ഞുവെന്നാണ ് അറിവ്.
ഇതൊക്കെയാണ ് അഴീക്കോടന്‍ സ്കൂള്‍ ഓഫ് വിമര്‍ശനത്തിന്റെ സാമാന്യ രീതികള്‍. അവിടെ നിന്നാണ ് അദ്ദേഹം മോഹന്‍ ലാലിന്റെ മേക്കപ്പിനേയും മറ്റും വിമര്‍ശിക്കുന്ന തലത്തിലേക്ക് വളര്‍ന്നത്. അദ്ദേഹത്തിന്റെ വെല്ലുവിളികള്‍ നേക്കൂ:
ഞാന്‍ 20 വയസ്സുമുതല്‍ ജുബ്ബയും മുണ്ടും ഉടുത്തുകൊണ്ട് നടക്കുന്നതാണ ്. മെയ്ക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മോഹന്‍ ലാ ലിന ് ധൈര്യമുണ്ടോ ?
മുണ്ടും ജുബ്ബായും ഉടുത്തോണ്ട് മോഹന്‍ലാലാല്‍ അഭിനയിക്കണമെന്ന് സാരം.
മോഹന്‍ ലാലിന ് തിരിച്ചും വല്ലുവിളിക്കാം.
പെപ്പെ ജീന്‍സും ബുഷ് ഷര്‍ട്ടും ഇട്ടോണ്ട് മാഷിന ് പ്രസംഗിക്കാന്‍ പോകാമോ?
മോഹന്‍ ലാലിനും മമ്മൂട്ടിക്കും ഓരോ സിനിമക്കും അഞ്ചു കോടിയാണ ് പ്രതിഫലം എന്നതാണ ് മാഷിന്റെ മറ്റൊരു പരാതി.
മാഷിന ് ഒരു പ്രസംഗത്തിന ് അയ്യായിരം രൂപയാണ ് പ്രതിഫലം.(ഇപ്പോള്‍ കൂട്ടിയോ എന്നറിയില്ല. )അത് മാഷ് ചോദിച്ചു മേടിക്കും. വണ്ടിക്കൂലിയെന്ന ഓമനപേരിലാണ ് വാങ്ങുന്നത്. കൂട്ടികൊടുപ്പുകാരുടെ ചാരിത്ര പ്രസംഗം മുതല്‍ അക്കാദമി അധ്യക്ഷ പ്രസംഗം വരെയുള്ള ഏത് കേസും പിടിക്കും. അയ്യായിരം രൂപ ശബ്ബളം വാങ്ങുന്ന റിലയന്‍സിലെ ജീവനക്കാരന ് അഞ്ചുകോടി വാങ്ങുന്ന അംബാനിയോട് തോന്നുന്ന അസൂയ പോലെയേയുള്ളൂ മാഷിന്റെ ഈ വിമര്‍ശനം.
ഒരുപാട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ ് പ്രതിഫലം നിശ്ചയിക്കുന്നത്.
സി ല്ക്ക് സ്മിത അന്നത്തെ കാലത്ത് 25 ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയതായി കേട്ടിട്ടുണ്ട്. അത് അറിഞ്ഞിരുന്നെങ്കില്‍ മാഷ് എന്തു പറയും?.
അറിയാവുന്ന പണിക്ക് പോയാല്‍ പോരെ മാഷേ?
കഴുതക്കോട് എന്ന് ആരാ പറഞ്ഞേ
ReplyDeleteഎകാന്തത ഒരു ശാപമാണ്. വാര്‍ധക്യം ഒരു നിയോഗവും. വിക്കു ഉള്ള ഒരുത്തന് ചൂടുള്ള ചെമ്പ് പുഴിങ്ങിത്തത് തിന്നുമ്പോള്‍ പാട്ട് പാടിയത് പോലെയാന്നു ഇപ്പൊ സാര്‍.
ReplyDelete