

ചിത്രകലയെ പ്രണയിക്കുന്നവര്‍ക്കിടയില്‍ എം.എഫ് ഹുസൈന ് ആമുഖമാവശ്യമില്ല. എന്നിട്ടും ഇന്ത്യക്ക് ഹുസൈനെ വേണ്ട.ഖത്തര്‍ പൌരത്വം ലഭിച്ചതോടെ, ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാന്‍ ഹുസൈന് നിര്ബന്ധിതനായിരിക്കുകയാണ ്.
ഈ മഹാകലാകാരന്റെ തലക്ക് വിലപറഞ്ഞ മതഭ്രാന്തിന് മുന്പില് രാഷ്ട്രീയ നേതൃത്വം കീഴടങ്ങിയപ്പോള്‍, രാജാരവിവര്‍മ്മയെ പോലുള്ള കലാകാരന്മാര്ക്ക് ജന്മം നല്കിയ നമ്മുടെ പൈതൃകം നാണക്കേടുകൊണ്ട് ശിരസ്സു കുനിച്ചു.
നിങ്ങള്‍ക്ക് ഹുസൈനെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാം, പക്ഷെ അവഗണിക്കാനാവില്ല.ഹുസൈനെ പറ്റി പരാമര്‍ശിക്കാതെ ചിത്രകലയുടെ ചരിത്രമെഴുതാനാവില്ല.
ഇന്ത്യന്‍ പിക്കാസോ എന്നാണ ് ഹുസൈന് അറിയപ്പെടുന്നത്. പക്ഷെ ജീവിതം കൊണ്ട് പലപ്പോഴും അദ്ദേഹം വാന്‍ഗോഗിനെ ഓര്‍മ്മിപ്പിക്കുന്നു. ചെവിമുറിച്ച് കാമുകിക്ക് കാഴ്ചവച്ച വാന്‍ഗോഗിന്റെ വിഢിത്തം അദ്ദേഹം ആവര്‍ത്തിച്ചിട്ടില്ല. പക്ഷെ സ്ത്രീകളോടുള്ള സമീപനത്തില്‍ ഇരുവര്‍ക്കും ഒട്ടേറെ സമാനതകളുണ്ടായിരുന്നു. കണ്ടുമുട്ടിയ സ്ത്രീകളിലെല്ലാം തന്റെ അമ്മയെ തേടുകയായിരുന്നുവെന്ന ഹുസൈന്റെ വാദം മുഖവിലക്കെടുക്കാന്‍ കഴിയില്ല. സൌന്ദ്യര്യമുള്ള സ്ത്രീകളോട് അദ്ദേഹത്തിനെന്നും ആരാധനയായിരുന്നു. എങ്കിലും ഒന്നരവയസ്സില്‍ അമ്മ നഷ്ടപ്പെട്ടതിന്റെ ദു:ഖം ഈ 95-ാം വയസ്സിലും ഹുസൈനെ വേട്ടയാടുന്നു. അമ്മയെ കണ്‍കുളിര്‍ക്കെ കാണാനുള്ള ആഗ്രഹം മാത്രമാണ ് ജീവിതത്തില്‍ സാധിക്കാതെ പോയതെന്ന് അദ്ദേഹം അടുത്തയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത് മാത്രം തനിക്ക് പണം കൊടുത്ത് വാങ്ങാനായില്ലെന്ന് അദ്ദേഹം വിലപിച്ചു.
വാന്‍ഗോഗിനെ പോലെ ദാരിദ്രത്തിലാണ ് ഹുസൈന് ജീവിതം ആരംഭിച്ചത്. അമ്മ മരിച്ച ഉടന്‍ തന്നെ ഹുസൈന്റെ അഛന് രണ്ടാമതും വിവാഹം കഴിച്ച് ഇന്‍ഡോറിലേക്ക് താമസം മാറി. മഹാരാഷ്ട്രയിലെ പത്താന് പൂറിലാണ ് ഹുസൈന് ജനിച്ചത്. ഔദ്ദ്യോഗിക വിദ്യാഭ്യാസം കാര്യമായി നേടാന്‍ കഴിഞ്ഞില്ല. വിവാഹിതനായ ശേഷമാണ ് മുംബയിലേക്ക് വരുന്നത്. 50-കളുടെ തുടക്കത്തിലായിരുന്നു അത്. സിനിമാ പോസ്റ്ററുകള്‍ വരച്ചാണ ് നിത്യചിലവിനുള്ള വക കണ്ടെത്തിയിരുന്നത്. വേശ്യകളും കൂട്ടികൊടുപ്പുകാരും താമസ്സിക്കുന്ന ഗ്രാന്‍ റോഡിലെ റെഡ് സ്ട്രീറ്റിലുള്ള ഒറ്റ മുറിയിലാണ ് ഹുസൈനും കുടുംബവും താമസ്സിച്ചിരുന്നത്. പകല്‍ മുഴുവന്‍ കത്തുന്ന വെയലത്ത് നിന്ന് പോസ്റ്ററുകള്‍ വരക്കും , രാത്രിയില്‍ തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന് പ്രകൃതിദൃശ്യങ്ങളും.
ലോകം തന്നെ തിരിച്ചറിയുന്ന ഒരു ദിനം വരുകയും അന്ന് തന്റെ ചിത്രങ്ങള്‍ നല്ല വിലക്ക് വിറ്റു പോകുകയും ചെയ്യുമെന്ന് ലിയോയ്ക്കുള്ള കത്തില്‍ ഒരിക്കല്‍ വാന്‍ഗോഗ് എഴുതി. ദാരിദ്രത്തിന്റെ നാളുകളില്‍ ഹുസൈന്റെയും പ്രതീക്ഷ അതുതന്നെയായിരുന്നു. വാന്‍ഗോഗിന്റെ ജീവിതകാലത്ത് അതുണ്ടായില്ല. ചരിത്രം കുറിച്ചുകൊണ്ട് 2007-ല്‍ ക്രിസ്റ്റീസിലെ ലേലത്തില്‍ 35 മില്ല്യണ്‍ ഡോളറിന ് ത ന്റെ ചിത്രം വിറ്റുപോകുന്നത് കാണാന്‍ അദ്ദേഹത്തിന ് ഭാഗ്യമുണ്ടായില്ല.
എന്നാല്‍ 90-കളുടെ ആരംഭത്തില്‍ തന്നെ ഹുസൈന്റെ ഒറ്റക്യാന് വാസ് രണ്ട് മില്ല്യണ്‍ ഡോളറിന ് ക്രിസ്റ്റീസില്‍ ലേലം വിളിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രത്തിന ് ഇന്ന് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സംഖ്യ!!!
ഒന്നുമില്ലായ്മയില്‍ നിന്ന് സന്പന്നതയുടെ മടിത്തട്ടില്‍ എത്തപ്പെട്ടതിന്റെ കഥകൂടിയാണ ് ഹുസൈന്റേത്. ഇന്ന് വിവിധ രാജ്യങ്ങളില്‍ അദ്ദേഹത്തിന ് കൊട്ടാരങ്ങളും സ്റ്റുഡിയോകളുമുണ്ട്. പഴയകാലത്തിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതു കൊണ്ടാണ ് ഹുസൈന് ഇന്നും ചെരിപ്പിടാതെ നടക്കുന്നതെന്ന ് പറയുന്നവരുണ്ട്. അതല്ല ഫെറാറിയില്‍ സഞ്ചരിക്കുന്ന ഹുസൈന് എന്ന ഷോമാന്റെ ജാഡയാണിതെന്ന് അധിക്ഷേപിക്കുന്നവരുമുണ്ട്.
മുംബയിലെ ജഹാംഗീര്‍ അര്‍ട്ട് ഗ്യാലറിയില്‍ വച്ചാണ ് ഹുസൈന്റെ ചിത്രങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത്. "കുതിര" കള്‍ എന്ന സീരീസായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. വലിയ ക്യാന്‍വാസില്‍ നിറഞ്ഞോടുന്ന കുതിരകള്‍ .ആദ്യം ലാളിത്യം കൊണ്ട് അവയെന്നെ അത്ഭുതപ്പെടുത്തി. സൂക്ഷമനിരീക്ഷണത്തില്‍ പെരുകി വരുന്ന ആശയങ്ങളുടെ ഗഹനതകൊണ്ട് പിന്നീട് എന്നെ കീഴ്പ്പെടുത്തി. കുതിരകള്‍ ഭാവനയുടെ തേരിലേറാനുള്ള മാര്‍ഗ്ഗങ്ങളായി. ഓരോ കുതിരകളും വ്യസ്തലോകങ്ങളിലേക്കുള്ള ദീര്‍ഘയാത്രകളുടെ അനുഭവമായി.. ഹുസൈന്റെ ചിത്രങ്ങള്‍ എന്നെ ബാല്യകാലത്തിന്റെ നിറചാര്ത്തുകളിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.
ഇനിയൊരിക്കല്‍ ഹുസൈന് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യയില്‍ നടക്കുമോ എന്നെനിക്കറിയില്ല. ഖത്തറിലെ രാജകുടുംബം പൌരത്വം നല്കി ഹുസൈനെ ആദരിച്ചു. ഇന്ത്യക്ക് പക്ഷെ അത് നിതാന്ത നാണക്കേടിന്റെ ദിനമായി.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മതില് കെട്ടുകള്‍ക്ക് അപ്പുറത്ത്, കലാകാരന്മാരെ തിരിച്ചറിയാന്‍ എന്റെ രാജ്യത്തിന ് ഇനിയും എത്രകാലം കാത്തിരിക്കണം?
nice article
ReplyDeleteസാഹിത്യ പഠനം വോലെ ചിത്രകല വസ്വാദനവും നമ്മുടെ വിദ്യാഭാസ പദ്ധതിയില്‍ വേണം. നമ്മളിര് പലര്‍ക്കും മോഡേണ്‍ പെയിന്റിംഗ് എന്താണെന്ന് പോലും അറിയില്ല. നമ്മള് ബഹുമാനിക്കുന പലരും ഇപ്പോഴും രാജ രവിവര്‍മയുടെ റിയലിസ്റ്റിക് കാലഘട്ടത്തിലാണ്. ഹുസൈന് എന്നാ മുസ്ലിമിനെ അവര്‍ക്ക് അറിയൂ. അദ്ദേഹം വരച്ച ചിത്രങ്ങള്‍ മനസിലവന്നമെന്കില് അവര്‍ ഇനിയും പഠിക്കാന്‍ ഉണ്ട്. അവിടെ ആണ് ഈ പഠനത്തിന്റെ പ്രസക്തി. ജീപി ക്ക് ആശംസകള്‍. ഇനിയും ഇതുപോലുള്ള ബ്ലോഗ് ഉണ്ടാവട്ടെ.
ReplyDeleteചിത്രകലയെ "പ്രണയിച്ചിട്ടെന്താ" കല്യാണം കഴിക്കാനോ. മര്യാദക്ക് മലയാളം എഴുതാന്‍ പഠിക്ക് ബൂംബെയില് വന്ന് ജൂഹു ബീച്ചില്‍ കറങ്ങി നടക്കുന്ന സമയം കൊണ്ട്.
ReplyDelete