


ലോകത്ത് മലയാളം ടിവി ചാനലുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ പ്രതിഭാസമാണ് നീണ്ട താടിവച്ച ബുദ്ധിജീവികള്‍. ഇവരില്‍ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണ് കെ.പി മോഹനന്, ടി.എന്‍ ഗോപകുമാര്‍ തുടങ്ങിയവ. കാഴ്ചക്കാരെ എങ്ങിനെ ബോറടിപ്പിക്കാമെന്ന കാര്യത്തില്‍ രണ്ടു പേരും വാശിയോടെ മത്സരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
മോഹന്‍ ഏഷ്യാനെറ്റിലുണ്ടായിരുന്ന കാലത്ത് ഇവര്‍ക്കിടയിലെ ഏക ഈഗോ പ്രശ്നവും ഇതുമാത്രമായിരുന്നു. കുവൈറ്റ് ഗവണ്മെന്റ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാലത്താണ്, അദ്ദേഹം ഏഷ്യാനെറ്റില്‍ ചേരുന്നത്. കുവറ്റെലെ സ്ക്കൂളിന് അവിടുത്തെ ഗവണ്മെന്റ് നല്കിയ 15 കോടി രൂപ അടിച്ചുമാറ്റിയതിനാണ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് കുവൈറ്റ് മലയാളികള്‍ പറയുന്നു. ഏതായാലും മോഹന്‍ ബുദ്ധിപൂര്‍വ്വം ആ പണം ഏഷ്യാനെറ്റില്‍ ഇന്‍വെസ്റ്റ് ചെയ്ത്. മഴ പെയ്താല്‍ പോലും ഏഷ്യാനെറ്റിന്റെ തിണ്ണയില്‍ കയറി നില്ക്കാന് യോഗ്യതയില്ലാത്ത മോഹന്‍ അങ്ങിനെ അതിന്റെ മാനേജിംഗ് എഡിറ്ററായി. പത്രക്കാരന്റെ കട്ടികുപ്പായത്തിന് പിന്പില് സുരക്ഷിതനായി മോഹനന് മറഞ്ഞിരുന്നു.
ചാനലില്‍ ബി.ജെ.പി ക്ക് കലവറയില്ലാത്ത കവറേജ് നല്‍കാമെന്ന വാഗ്ദാനത്തിന്റ പേരില്‍ അന്നത്തെ ഒരു കേന്ദ്രമന്ദ്രി മോഹനനെ വഴിവിട്ടു സഹായിച്ചതായി ആരോപണമുണ്ട്.അന്നത്തെ മുഖ്യമന്ത്രിയായ എ.കെ ആന്റണിയെ മോഹനന് ഇന്റര്‍വ്യൂ ചെയ്തത് ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്ക്കുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചോദ്യങ്ങള്‍ മോഹനന് ചോദിക്കുന്പോള്‍ ആന്റണി തലകുലുക്കുകയോ മൂളുകയോ മാത്രം ചെയ്തു. ചോദിച്ച മോഹനനോ, ഉത്തരം പറഞ്ഞ ആന്റണിക്കോ, പരിപാടി കണ്ട പ്രേക്ഷകര്‍ക്കോ ഒന്നും മനസ്സിലായില്ല. അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സമക്ഷത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല.
ചടുലവും കാര്യമാത്ര പ്രസക്തവുമായ പരിപാടികളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ലോകമെന്പാടുമുള്ള ചാനലുകള്‍ ശ്രമിക്കുന്പോള്‍ മലയാളം മാത്രം ഇതുപോലെ കാലഹരണപ്പെട്ട കഥാപാത്രങ്ങളെ ചുമക്കുന്നതെന്തിന്?
മഴപെയ്തില്ലെങ്കില്‍ പോലും ഏതു പത്രത്തിന്റെ തിണ്ണയില്‍ കയറിനില്ക്കാനാണോ താങ്കളുടെ യോഗ്യത? ഈ ബ്ലോഗു കൊണ്ടു വല്ലവനെയും അധിക്ഷേപിക്കാനാണോ അതോ വായിക്കുന്നവരെ രസിപ്പിക്കാനാണോ ലേഖകന്റെ ഉദ്ദ്യേശ്യം?
ReplyDeleteഏ. കേ. ആന്റണിയെ മൊഹനന് ഇന്റര്‍വ്യു ചെയ്തത് ഇപ്പോഴും പച്ച പിടിച്ചു തന്നെ നില്ക്കുകയാണോ? ഇടക്കിടയ്ക്ക് വെള്ളമൊഴിച്ചു കൊടുക്കാന്‍ മറക്കണ്ട. അല്ലെങ്കില്‍ ഉണങ്ങി പോകും. (ന്റമ്മേ എന്തൊരു മലയാളം...!!!)
ReplyDelete