Saturday, February 9, 2013

തട്ടിപ്പിന്റെ ബിനലെ കാഴ്ചകള്‍


കലാകാരന്മാര്‍  എന്ന് അവകാശപെടുന്ന ഏതാനും പേര്‍ വിചാരിച്ചാല്‍  സര്ക്കാറിനെയും ജനങ്ങളെയും വിദഗ്ധമായി പറ്റിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്  ബിനലെ.
ഇതാ ചില ബിനലെ കാഴ്ചകള്‍ .......
ബിനലെ യുടെ പ്രധാനവേദികളിലോന്നായ അസ്പിന്‍വാളില്‍   പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുകള്‍  കലയുടെ മഹാ സംഭവങ്ങളാണ്. ഒരു മുറിയില്‍ നിറയെ റാക്കുകള്‍ . ആദ്യത്തെ റാക്കിന്‍റെ മുകള്‍ തട്ടില്‍  കരിയില കൂട്ടിയിട്ടിരിക്കുന്നു. രണ്ടാമത്തെ തട്ടില്‍ ഓല മടല്‍. ചകിരി ,തൊണ്ട്  മുതലായ സാധനങ്ങള്‍ .കരികല്ല് , ചെങ്കല്‍  തുടങ്ങിയ കല്ലുകളാണ് മറ്റൊരു തട്ടില്‍. മോര്‍ച്ചറിയില്‍  നിന്ന് പെറുക്കിയെടുത്ത കൈ ഉറകളാനു മറ്റൊന്നില്‍. ഊശാന്‍  തടിയും മുക്കാല്‍ പാന്റുമായി ഒരുത്തന്‍ അതിനു  കാവല്‍  ഇരിക്കുന്നു. ലോകത്തോട്‌ മുഴുവനുള്ള പുച്ചമാണ്  അടിസ്ഥാന ഭാവം. കലാകാരനാണെന്ന്  ഒറ്റ നോട്ടത്തില്‍ അറിയാം
ഒന്നും മനസിലയിലെങ്കിലും ബിനലെ കഴ്ച്ചക്കാര്‍  ചോദ്യങ്ങള്‍ ചോദിക്കാറില്ല. ചോദിച്ചാല്‍ വിവരമില്ലെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന ഭയം. എങ്കിലും  ഭവ്യതയോടെ എന്താ സംഭവമെന്ന് കലാകാരനോട്‌ ചോദിച്ചു. അന്യ ഗൃഹത്തില്‍ നിന്നും വന്ന ഏതോ  വിഡ്ഢി എന്ന ഭാവത്തില്‍  കലാകാരന്‍ എന്നെ തുറിച്ചു നോക്കി. പിന്നെ ഏതോ ബാധ കയറിയതുപോലെ ഉറഞ്ഞു തുള്ളികൊണ്ടു പറഞ്ഞു : ഇത് കേരളത്തിന്റെ സ്വന്തം കരിയിലകളാണ് . ആ കല്ലുകള്‍ നോക്കൂ, അവയ്ക്ക് കേരളത്തിന്റെ ഗന്ധംമാണ് . നമ്മുടെ ആത്മാവിന്റെ ഊഷരമായ ഊര്ജപ്രവഹത്തിന്റെ ഉന്മത്തമായ ഉണ്മകളിലേക്ക്‌ ..... ’’ കൂടുതല്‍ സഹിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ അടുത്ത മുറിയിലേക്ക് രക്ഷപെട്ടു .
അവിടെ ഒരു ബുള്ളെറ്റ് ബൈക്ക്. മട്ഗാടില്‍ ചുവന്ന പെയിന്റ് അടിച്ചിട്ടുണ്ട്. മീശയില്ലാത്ത , താടി മാത്രമുള്ള മറ്റൊരു കലാകാരന്‍ അതിനു കാവലിരുപ്പുണ്ട്. അയാള്‍  സന്തോഷടോടെ അതെ കുറിച്ച് വിശദീകരിച്ചു.: സുഹൃത്തേ ഇതൊരു പ്രതീകമാണ്‌ .
എന്തിന്റെ പ്രതീകം?
ആ ചോദ്യം അയാള്‍ക്ക് ഇഷ്ടപെട്ടില്ല.  അസ്വസ്തയോടെ മറുപടി പറഞ്ഞു:
നമ്മുടെ ജീവിതത്തിന്റെ പ്രതീകം. ജീവിതം ഇപ്പോള്‍ ബുള്ളെറ്റ് പോലെയാണ്. കുതിച്ചുയരുന്ന വിലകയറ്റം. എല്ലാ മനുഷ്യന്റെയും ജീവിതം ഓരോ ബുള്ളെട്ടാണ്.
തൊട്ടടുത്ത മുറിയില്‍ ഫോട്ടോ പ്രദര്‍ശനമാണ്.
സംഘാടകനായ   ബോസിന്റെയും മക്കളുടെയും ഫോട്ടോ, മറ്റൊരിടത്ത്  സംഘാടകനായ റിയാസ്  കൊമുവിന്റെ കുടുംബ ചിത്രം.
കേരള സര്‍കാരിന്റെ    സെപ്റ്റംബര്‍  2012  കാലണ്ടെര്‍  പ്രാധാന്യത്തോടെ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. എന്താണവോ ഉദേശിക്കുന്നത് ?
ആരെഴു മുറികളില്‍  പ്രോജെച്റെര്‍ വച്ച് വലിയ സ്ക്രീനില്‍  വീഡിയോ പ്രദര്‍ശിപ്പിക്കുന്നു. ഒരാള് പോലും കാണാനില്ല.
എല്‍ .കെ.ജീ  പിള്ളേരുടെ ലാബ്‌ ആണ് മറ്റൊരു സംഭവം. വലിയ സ്പീക്കര്‍ വച്ച് ആളെ പേടിപ്പിക്കുന്നു. കൂടുതല്‍  വിശദീകരിക്കുന്നില്ല . വിചിത്ര ജീവികളായ കലാകാരന്മാര്‍ കഞ്ചാവ്  വലിച് തലങ്ങും വിലങ്ങും നടക്കുന്നത്  മാത്രമാണ്   ബിനലെ  ഭീകരതകിടയിലെഏക ആശ്വാസം.
സിയാദ് ആണ്  എന്നെ  പ്രലോഭിപ്പിച്  ബിനലേക്ക് കൊണ്ട് പോയത്. അവന്  പണ്ടേ എന്നോട് ശത്രുത ഉള്ളതാണ്.  എങ്കിലും ഈ ചതി പ്രതീക്ഷിച്ചില്ല.

No comments:

Post a Comment